വിദേശം

ഫ്രാന്‍സിലും കാനഡയിലും ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

ലണ്ടന്‍ : ബ്രിട്ടന് പിന്നാലെ ഫ്രാന്‍സിലും കാനഡയിലും ഭീകരാക്രമണം. രണ്ടുപേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഫ്രാന്‍സിലെ മാര്‍സില്ലെ റെയ്ല്‍വേ സ്റ്റേഷനിലും കാനഡയിലെ എഡ്മണ്ടിലുമാണ് ആക്രമണം നടന്നത്. ആക്രമണ സമയം തീവ്രവാദികള്‍ അല്ലാഹു അക്ബര്‍ എന്നുരുവിട്ടതായി റിപ്പോര്‍ട്ടുണ്ട് . ഫ്രാന്‍സിലെ ആക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ആക്രമിയെ സുരക്ഷാ സേന വെടിവച്ച് കൊന്നു. പുലര്‍ച്ചെയാണ് ആക്രമണം.


എഡ്മണ്ട് സിറ്റിയില്‍ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന് നേരെയാണ് ആദ്യ ആക്രമണം നടന്നത്. കാറിലെത്തിയയാള്‍ ഉദ്യോഗസ്ഥന് നേരെ കത്തി വീശുകയായിരുന്നു.പോലീസുകാരനേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കനേഡിയന്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തിനിടെ ട്രാഫിക് നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥന് നേരെയാണ് ആക്രമണം നടന്നത്.പിന്നീട് കാല്‍നടയാത്രക്കാരുടെ നേരെ വാന്‍ ഇടിച്ചു കയറ്റുകയായിരുന്നു.നാലു പേര്‍ക്ക് പരിക്കേറ്റു. വാന്‍ ഡ്രൈവറെ പോലീസ് പിടികൂടി.വാനിനുള്ളില്‍ ഐഎസ് പതാക കണ്ടെത്തി. അന്വേഷണം തുടരുകയാണ്.

 • ഏഷ്യാനെറ്റ് അടക്കം മര്‍ഡോക്കിന്റെ 'വിനോദസാമ്രാജ്യം' ഡിസ്‌നിക്ക്
 • ട്രംപിനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ ; അന്വേഷണം വേണമെന്ന് ഡെമോക്രാസ്റ്റുകള്‍
 • ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശി യുവാവ് ഗുരുതര പരിക്കോടെ പിടിയില്‍
 • കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ വൈദികന് ജീവപര്യന്തം
 • സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം
 • അമേരിക്കയെ വെല്ലുവിളിച്ചു ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പറന്നു
 • അഭയാര്‍ത്ഥികളോടുള്ള വിരോധം; ജര്‍മ്മനിയില്‍ മേയര്‍ക്കു തദ്ദേശവാസിയുടെ കുത്തേറ്റു
 • തലശ്ശേരി സ്വദേശി സ്വിറ്റ്സര്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമായി
 • അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍
 • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway