വിദേശം

അമേരിക്ക നടുങ്ങി; ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു, 200 പേര്‍ക്ക് പരിക്ക്

ലാസ് വേഗസ്: അമേരിക്കയെ ഞെട്ടിച്ചു വീണ്ടും ഭീകരാക്രമണം. അമേരിക്കയിലെ ലാസ് വേഗസിലെ ഹോട്ടലില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവയ്പ്പില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെടുകയും 200 ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

പോലീസ് നടത്തിയ തിരച്ചിലില്‍ ആക്രമണം നടത്തിയയാളെ ഹോട്ടലിന്റെ 32-ാം നിലയില്‍ വെച്ച് വെടിവച്ചു കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ ലാസ് വേഗസ് സ്വദേശിയാണെന്നാണ് പോലീസ് അറിയിച്ചു.

അക്രമികള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ആക്രമികള്‍ വന്നതെന്നു കരുതുന്ന കറുത്ത ഔഡി കാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തുനിന്ന് ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചുവെന്നാണ് വിവരങ്ങള്‍. യന്ത്രത്തോക്കുകൊണ്ടുള്ള വെടിവെപ്പായിരുന്നുവെന്നാണ് വിവരം. മാന്‍ഡലെ ബേ കാസിനോയിലാണ് ആക്രമണം നടന്നത്. ജാസണ്‍ അല്‍ഡീന്റെ നേതൃത്വത്തില്‍ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയായിരുന്നു വെടിവയ്പ്. പരിപാടി ആസ്വദിക്കാന്‍വലിയ ജനക്കൂട്ടമാണ് എത്തിയിരുന്നത്.


റിസോര്‍ട്ടിനുള്ളില്‍ അക്രമികളിലൊരാള്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് പോലീസ് പറയുന്നത്. അക്രമത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് ലാസ് വേഗസിലെ മക് കേരന്‍ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഫ്രാന്‍സിലും ക്യാനഡയിലും ഉണ്ടായ ആക്രമണങ്ങള്‍ക്കു പിന്നാലെയാണ് അമേരിക്കയെ നടുക്കിയും ആക്രമണം.

കഴിഞ്ഞ മെയില്‍ മാഞ്ചസ്റ്റര്‍ അരീനയില്‍ പോപ്പ് താരം അരിയാന ഗ്രാന്‍ഡെയുടെ പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിന് സമാനമാണ് ലാസ് വേഗസിലെ ആക്രമണം. മാഞ്ചസ്റ്റര്‍ അരീനയില്‍ 22 പേര്‍ മരിക്കുകയും 120 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.
ട്രംപ് അധികാരമേറ്റശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണം ആണിത്. ട്രംപിന്റെ യാത്രാവിലക്കും ഭീകരവിരുദ്ധ നടപടികളും ഒരു വശത്തു മുറയ്ക്ക് നടക്കുമ്പോളാണ് ഭീകരരുടെ ആക്രമണം.

 • ഏഷ്യാനെറ്റ് അടക്കം മര്‍ഡോക്കിന്റെ 'വിനോദസാമ്രാജ്യം' ഡിസ്‌നിക്ക്
 • ട്രംപിനെതിരെ ലൈംഗികാരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ ; അന്വേഷണം വേണമെന്ന് ഡെമോക്രാസ്റ്റുകള്‍
 • ന്യൂയോര്‍ക്കില്‍ ഭീകരാക്രമണം; ചാവേറായി പൊട്ടിത്തെറിച്ച ബംഗ്ലാദേശി യുവാവ് ഗുരുതര പരിക്കോടെ പിടിയില്‍
 • കുമ്പസാരിക്കാനെത്തിയ സൗന്ദര്യറാണിയെ കൊലപ്പെടുത്തിയ വൈദികന് ജീവപര്യന്തം
 • സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം
 • അമേരിക്കയെ വെല്ലുവിളിച്ചു ജപ്പാന് മുകളിലൂടെ ഉത്തരകൊറിയയുടെ 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പറന്നു
 • അഭയാര്‍ത്ഥികളോടുള്ള വിരോധം; ജര്‍മ്മനിയില്‍ മേയര്‍ക്കു തദ്ദേശവാസിയുടെ കുത്തേറ്റു
 • തലശ്ശേരി സ്വദേശി സ്വിറ്റ്സര്‍ലന്‍ഡ് പാര്‍ലമെന്റ് അംഗമായി
 • അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍
 • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway