വിദേശം

ലാസ് വേഗസ് അക്രമി തങ്ങളുടെ 'പോരാളി'യെന്ന് ഐഎസ്; അല്ലെന്ന് യുഎസ്; മരണം 59

ലാസ് വേഗസ്: ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യുഎസിലെ ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെയുണ്ടായ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ്. " അക്രമം നടത്തിയത് ഞങ്ങളുടെ 'പോരാളി'യാണ്. മധ്യ പൗരസ്ത്യ ദേശത്ത് ഞങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുന്ന യുഎസിന്റെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണിത്. ആ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ അക്രമം" -ഐഎസ് ബന്ധമുള്ള വാര്‍ത്താ ഏജന്‍സി അമാഖ് റിപ്പോര്‍ട്ട് ചെയ്തു.


ലാസ് വേഗസിലെ അക്രമി ഏതാനും മാസം മുന്‍പ് ഇസ്‌ലാം മതത്തിലേക്ക് മാറിയതാണെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ രാജ്യാന്തര ബന്ധമുള്ള ഒരു ഭീകരസംഘടനയുമായും പ്രതിക്ക് ബന്ധമുള്ളതായി ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'റോയിട്ടേഴ്സ്' റിപ്പോര്‍ട്ട് ചെയ്തു. എഫ്ബിഐയും ഐഎസിന്റെ വാദം തള്ളി.

നെവാഡ സ്വദേശിയായ സ്റ്റീഫന്‍ ക്രെയ്ഗ് പാഡക്(64) ആണ് യാത്രത്തോക്കുകൊണ്ടു കൂട്ടക്കുരുതി നടത്തിയത്. ആക്രമണം നടത്തിയ ശേഷം ഇയാള്‍ സ്വയം വെടിവച്ചു മരിച്ചതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കൊപ്പം എത്തിയതെന്ന് കരുതുന്ന മരിലോ ഡാന്‍ലി എന്ന യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.


4300 മുറികളുള്ള മാന്‍ഡ്‌ലേ ബേ റിസോര്‍ട്ടിലെ 32-ാം നിലയില്‍ നിന്നായിരുന്നു ആ ബുള്ളറ്റുകള്‍ പെയ്തിറങ്ങിയത്. 35 സെക്കന്‍ഡ് വീതമായിരുന്നു പാഡോക്കിന്റെ അക്രമണം. ഒരു തവണ ബുള്ളറ്റുകള്‍ തീര്‍ന്നാല്‍ പിന്നീട് അത് സൗകര്യപ്രകാരം നിറച്ച് വീണ്ടും പ്രയോഗിക്കും മാന്‍ഡ്‌ലേ ബേയില്‍ ഓഫീസര്‍മാര്‍ കുതിച്ചെത്തി മുറി തുറക്കുമ്പോഴേക്കും പാഡോക്ക് സ്വയം വെടിവെച്ച് മരിച്ചിരുന്നു. പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റിലൂടെ ശതകോടീശ്വരനായി മാറിയ ഇയാള്‍ക്ക് വാതുവെപ്പ് ശീലമായിരുന്നു. കടം മൂലമുള്ള രോഷമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് അഭ്യൂഹങ്ങള്‍. വാടകയ്ക്ക് എടുത്ത മുറിയുടെ ചില്ലുകള്‍ ചുറ്റിക ഉപയോഗിച്ച് തകര്‍ത്ത ശേഷമായിരുന്നു പാഡോക്കിന്റെ വെടിവെപ്പ്.

അതേസമയം, വെടിവയ്പില്‍ മരണം 59 ആയി. അഞ്ഞൂറിലേറെ പേര്‍ക്കു പരുക്കേറ്റു. അക്രമി കഴിഞ്ഞ വ്യാഴാഴ്ച ചൂതാട്ടകേന്ദ്രത്തില്‍ മുറിയെടുത്തതായാണു കരുതുന്നത്. മുപ്പത്തിരണ്ടാം നിലയിലുള്ള ഇയാളുടെ മുറിയില്‍ നിന്ന് നിരവധി തോക്കുകള്‍ കണ്ടെത്തി. 'ലോങ് റൈഫിളുകള്‍ ' ആണ് അന്വേഷണസംഘം കണ്ടെത്തിയത്. യുഎസിലെ മറ്റിടങ്ങളില്‍ ആക്രമണ ഭീഷണിയൊന്നുമില്ലെന്നും ആഭ്യന്തരസുരക്ഷാ വിഭാഗം അറിയിച്ചു.


മാന്‍ഡലെ ബേ കാസിനോയുടെ മുപ്പത്തിരണ്ടാമത്തെ നിലയില്‍നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. ഹോട്ടലിലെ 32 ആം നിലയിലെ തുറന്ന വേദിയില്‍ ജാസണ്‍ അല്‍ഡീന്റെ നേതൃത്വത്തില്‍ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയാണ് വെടിവയ്പുണ്ടായത്. പരിപാടി ആസ്വദിക്കാന്‍ നാല്‍പ്പതിനായിരത്തോളം കാണികളാണ് എത്തിയിരുന്നത്. പരിഭ്രാന്തരായ ആള്‍ക്കൂട്ടം ഹോട്ടലിനു പുറത്തേക്കോടുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


അക്രമിക്കൊപ്പമുണ്ടായിരുന്ന ഭാര്യയെന്നു സംശയിക്കുന്ന സ്ത്രീക്കായി അന്വേഷണം ആരംഭിച്ചു. ഇവരിപ്പോള്‍ ജപ്പാനിലാണെന്നാണ് വിവരം. അക്രമിയുടെ നെവാഡയിലെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്തെന്നു വ്യക്തമല്ല.
അതേസമയം, ലാസ് വെഗാസിലെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 • ബ്രസീലില്‍ ഡാന്‍സ്‌ക്ലബ്ബില്‍ വെടിവെപ്പ്; നിരവധി മരണം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway