ചരമം

തോമസ് സാറിന് വോള്‍വര്‍ഹാംപ്ടണില്‍ മലയാളിസമൂഹം നാളെ വിടനല്‍കും

വോള്‍വര്‍ഹാംപ്ടണ്‍ : വോള്‍വര്‍ഹാംപ്ടണില്‍ താമസിക്കുന്ന ഗ്ലാക്സണ്‍ ചേട്ടന്റെ അമ്മാവന്‍ പാലാ വള്ളിച്ചിറ സ്വദേശി മരുതനാടിയില്‍ തോമസ് (തൊമ്മന്‍-78) സാറിന്റെ മൃതദേഹം നാളെ (വ്യാഴാഴ്ച) ഉച്ചയ്ക്ക് 2.30 ന് വോള്‍വര്‍ഹാംപ്ടണ്‍ സെന്റ് പാട്രിക് പള്ളിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. പരേതന്റെ ആത്മശാന്തിക്ക് വേണ്ടിയുള്ള വിശുദ്ധകുര്‍ബാനയും മറ്റു പ്രാര്‍ത്ഥനകളും സെഡ്‌ജ്‌ലി ഇടവക വികാരി ഫാ ജെയ്സണ്‍ കരിപ്പായിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപെടുന്നതാണ്. തുടര്‍ന്ന് ഭൗതിക ശരീര പൊതുദര്‍ശനവും ഉണ്ടായിരിക്കുന്നതാണ് .


സീറോമലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറല്‍ ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ , ഫാ സജി തോട്ടത്തില്‍ , ഫാ ജസ്റ്റിന്‍ , ഫാ ജോബി എന്നിവര്‍ പള്ളിയിലെ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.


യുകെയിലുള്ള സഹോദരിയെയും മരുമക്കളെയും സന്ദര്‍ശിക്കുന്നതിനായി ഭാര്യ സിസിലിയോടൊപ്പം ആഗസ്റ്റ് മാസം അവസാനമാണ് ഇദ്ദേഹം ഇംഗ്ലണ്ടിലെത്തിയത്. വന്ന് ഒരാഴ്ചയ്ക്ക്‌ശേഷം സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ വോള്‍വര്‍ഹാമ്പ്ടന്‍ ന്യൂ ക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം സെപ്റ്റംബര്‍ 18ന് മരണമടഞ്ഞു.

നാട്ടില്‍ കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഗ്ലാക്‌സണ്‍ ,സാബു (വോള്‍വര്‍ഹാമ്പ്ടന്‍) സുമ (ബ്രിസ്റ്റോള്‍) ജയ (വെയില്‍സ്) എന്നിവരാണ് യുകെയിലുള്ള തോമസ് സാറിന്റെ മരുമക്കള്‍.

അന്തിമോപചാരം അര്‍പ്പിക്കുവാന്‍ വരുന്നവര്‍ പൂക്കളും മറ്റും കൊണ്ടുവരാതിരിക്കുവാനും പകരം താത്പര്യമുള്ളവര്‍ ചാരിറ്റി ബോക്‌സില്‍ നിക്ഷേപിക്കുവാന്‍ ബന്ധുക്കള്‍ താത്പര്യപ്പെടുന്നു.

വ്യാഴാഴ്ച്ച ശുശ്രൂഷകള്‍ നടക്കുന്ന പള്ളിയുടെ വിലാസം
St Ptarick’s church,299 Wolverhampton Rd, Wolverhampton WV10 0QQ
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക , Jomy 07912 626218,Jibu 07908 595148

 • ആന്‍സിക്ക് ഇന്ന് അന്ത്യവിശ്രമം, സംസ്‌കാരം ഇന്ന് വൈകുന്നേരം ഒളശ സെന്റ് ആന്റണീസ് പള്ളി സിമത്തേരിയില്‍
 • സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെത്തിയ മലയാളി യുവാവ് വഴിയരികില്‍ കൊല്ലപ്പെട്ടു
 • ഹയര്‍സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങിമരിച്ച നിലയില്‍
 • ആലുവയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് കോട്ടയം സ്വദേശികളായ അച്ഛനും മകനുമടക്കം 3 മരണം
 • ഓഖി ദുരന്തം; എട്ട് മൃതദേഹം കൂടി കണ്ടെത്തി, മരണം 55
 • തലശ്ശേരിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം
 • പൊ​ള്ളാ​ച്ചി​യില്‍ വാ​ഹ​നാ​പ​ക​ടം; നാലു മ​ല​യാ​ളി​കള്‍ കൊല്ലപ്പെട്ടു
 • കട്ടപ്പനയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു
 • തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ 10 മരണം
 • പേ​രാ​വൂ​രി​ല്‍ ഡി​ഫ്ത്തീ​രി​യ ബാ​ധി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway