Don't Miss

ന്യൂയോര്‍ക്കില്‍ താമസിച്ചു വേട്ടക്കാരാവുന്നവര്‍ ....


അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ മാനുകളെയും കരടികളെയും വെടിവച്ചു കൊല്ലുന്നതും പിടിക്കുന്നതും നിയമപ്രകാരം അനുവദനീയമാണ്. പതിനെട്ടു വയസു തികഞ്ഞവര്‍ക്കു പത്തു മണിക്കൂര്‍ ക്ലാസ് അറ്റന്‍ഡ് ചെയ്‌താല്‍ അതിനുള്ള ലൈസന്‍സ് ലഭിക്കും. ഇങ്ങനെ ലൈസന്‍സ് ഉള്ളവര്‍ക്ക് ഗവണ്‍മെന്റ് നിയമപ്രകാരം പറയുന്ന സമയത്തു മാനുകളെയും കരടികളെയും വെടിവച്ചു പിടിക്കാം. സാധാരണയായി നവംബര്‍ 12 കഴിഞ്ഞുവരുന്ന ശനിയാഴ്ച മുതല്‍ ഡിസംബര്‍ 10 വരെയാണ് ഇത്തരത്തില്‍ വെടിവയ്പ്പ് അനുവദിക്കുക.


ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കുകയോ ആജീവനാന്ത ലൈസന്‍സ് എടുക്കുകയോ ചെയ്യാം. ഒരു തവണത്തെ ലൈസന്‍സ് കൊണ്ട് അല്ലെങ്കില്‍ ഒരു വര്‍ഷത്തെ കാലാവധിക്കുള്ളില്‍ രണ്ടു മൃഗങ്ങളെ കൊല്ലാനാണ് അനുവാദമുള്ളത്. അതിനുപരിയായി മൃഗങ്ങളുടെ കണക്കെടുപ്പില്‍ അതാത് വര്‍ഷം എണ്ണം പെരുകുകയാണെങ്കില്‍ പെണ്‍മൃഗത്തിനെ കൂടുതല്‍ പിടിക്കാനുള്ള അനുവാദം കൊടുക്കും. എണ്ണം നിയന്ത്രിക്കുക എന്നതാണ് ലക്‌ഷ്യം അതിനു Doe Hunding എന്ന് പറയും. എന്നാല്‍ വേട്ടക്കാര്‍ക്കു ആണ്‍മാനുകളെ പിടിക്കാനാണ് കൂടുതല്‍ താത്പര്യം. 150 കിലോ വരുന്ന ആണ്‍മാനുകള്‍ മൂന്നോ നാലോ പേരുടെ കൂട്ടമായി വരുന്ന പെണ്‍മാനുകള്‍ക്കു വളരെ പിന്നിലായി ഒറ്റയ്ക്ക് നടന്നുവരുന്നുണ്ടാവും.

മരത്തില്‍ സ്റ്റാന്റ് ഉറപ്പിച്ചു അതിനു മുകളില്‍ കയറി വേട്ടക്കാരന്‍ വളരെ നിശബ്ദനായി മൃഗങ്ങളുടെ വഴിത്താരനോക്കി ഉന്നം പിടിച്ചിരിക്കുന്നു. അവ ലക്ഷ്യത്തില്‍ എത്തി എന്ന് കണ്ടാല്‍ ഹൃദയഭാഗം നോക്കി വെടിപൊട്ടിക്കുന്നു. തലക്ക് സാധാരണ ആരും വെടിവയ്ക്കാറില്ല. കാരണം തല ചിതറിയാല്‍ കൊമ്പുകള്‍ നഷ്ടപ്പെടാം. മാത്രമല്ല, തലച്ചോര്‍ തകര്‍ന്നുള്ള മരണത്തിലും വേഗത ഹൃദയം തകര്‍ന്നുള്ള മരണത്തിനാണെന്നു പറയപ്പെടുന്നു. വെടികൊണ്ടാല്‍ മൃഗങ്ങള്‍ ഓടി ഇരുന്നൂറോ മുന്നൂറോ മീറ്ററിനുള്ളില്‍ ചത്തുവീഴുകയും ചെയ്യും. മറ്റു ശരീരഭാഗങ്ങളില്‍ വെടി കൊണ്ടാല്‍ അവ കാട്ടിനുള്ളിലൂടെ കൂടുതല്‍ ദൂരം ഓടിയെന്നുവരാം.


ഇങ്ങനെ പിടിക്കുന്ന മൃഗങ്ങളെ ഉടന്‍ തന്നെ മരക്കൊമ്പുകളില്‍ കെട്ടിത്തൂക്കി വയറിനുള്ളിലെ ശരീരഭാഗങ്ങള്‍ എടുത്തുമാറ്റും. ഭാരം കുറയ്ക്കുന്നതിനും പെട്ടെന്ന് കേടാകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നെയാണ് വീടുകളിലേക്ക് കൊണ്ടുപോകുന്നത്. പലരും കഴുത്തോട് കൂടി മുറിച്ചെടുത്തു സ്റ്റഫ് ചെയ്ത് കരടിയുടെയും മാനിന്റെയും തലകളും കൊമ്പുകളും വീടുകളില്‍ സൂക്ഷിക്കാറുണ്ട്. ഇത്തരത്തില്‍ സ്റ്റഫ് ചെയ്യാനുള്ള കടകള്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്ത്‌ ധാരാളമായി കാണാം.

തൊലി കളഞ്ഞു മാംസം പല കഷണങ്ങളാക്കി മുറിച്ചു പ്ലാസ്റ്റിക് ഷീറ്റുകളില്‍ പൊതിഞ്ഞു ഫ്രിഡ്ജില്‍ സൂക്ഷിക്കും. ഇങ്ങനെ സൂക്ഷിച്ചാല്‍ വളരെ നാള്‍ മാംസം കേടു കൂടാതെയിരിക്കും. തോക്കുകളും അമ്പും വില്ലും വേട്ടക്കായി ഉപയോഗിക്കാം. അതിനു വെവ്വേറെ ലൈസന്‍സുകള്‍ എടുക്കണം. സൂര്യോദയത്തിനു ശേഷവും അസ്തമയത്തിനു മുമ്പുമാണ് വേട്ടസമയം.

ടെലിസ്‌കോപ്പ് ഘടിപ്പിച്ച ഷോര്‍ട്ട് ഗണുക്കളാണ് കൂടുതലായി ആള്‍ക്കാര്‍ ഉപയോഗിക്കുന്നത്. ക്രോമ്പ് ബോ എന്ന അമ്പും വില്ലും ഉപയോഗിക്കുന്നവരും കുറവല്ല. മുപ്പതു ദിവസത്തില്‍ കുറയാതെ ന്യൂയോര്‍ക്ക് സംസ്ഥാനത്ത്‌ താമസിച്ചവര്‍ക്കു ഹണ്ടിങ്ങിനുള്ള ക്ലാസില്‍ പങ്കെടുക്കുകയും ലൈസന്‍സ് സമ്പാദിക്കുകയും ചെയ്യാം. പന്ത്രണ്ടു വയസു കഴിഞ്ഞ കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയാവര്‍ക്കൊപ്പം ക്ലാസില്‍ പങ്കെടുക്കാം, ലൈസന്‍സ് നേടാം. എന്നാല്‍ മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ ആയിരിക്കണം വേട്ടയില്‍ പങ്കെടുക്കേണ്ടത്. ഒന്നരവയസു മുതല്‍ മൂന്നരവയസുവരെയുള്ള മാനുകളെയാണ് വേട്ടക്കാര്‍ വെടിവയ്ക്കുക. കാലുകള്‍ , ബോഡി സൈസ്, മസിലുകള്‍ , ബോഡി ഷെയ്പ്പ് എന്നിവ നോക്കിയാല്‍ മിക്കവാറും വേട്ടക്കാര്‍ക്കു പ്രായം മനസിലാവും.


സ്വാന്തമായി ഫാമുള്ളവര്‍ക്കും ഫാമുള്ളവരുടെ അനുവാദത്തോടെയോ, അതിനുള്ളില്‍ വരുന്ന മാനുകളെ വെടിവയ്ക്കാം. ന്യൂയോര്‍ക്ക് കൗണ്ടിയില്‍ ധാരാളം മാനുകളുള്ളതിനാല്‍ മിക്കവാറും കാടുകളില്‍ ഇവ മേഞ്ഞു നടക്കുന്നത് കാണാം. കരടികള്‍ , കുറുക്കന്‍ , കാട്ടു പൂച്ച എന്നിങ്ങനെയുള്ള മൃഗങ്ങളെയും വെടിവയ്ക്കുന്നതിനുള്ള ലൈസന്‍സുകള്‍ കൊടുക്കുന്നു.


ആര്‍ക്കും തോക്കിനുള്ള ലൈസന്‍സ് എടുക്കാം. അത് ലഭിക്കുന്നതിനുള്ള ടെസ്റ്റുകള്‍ പാസായാല്‍ മതി. അമേരിക്കയില്‍ തോക്കു വില്‍ക്കുന്ന ധാരാളം കടകളുണ്ട്. മുയലുകള്‍ , അണ്ണാന്‍ , വിഭിന്ന തരത്തിലുള്ള പക്ഷികള്‍ , മത്സ്യം എന്നിവയെ പിടിക്കുന്നതിനും കൊല്ലുന്നതിനും പെര്‍മിറ്റുകള്‍ സമ്പാദിക്കാവുന്നതാണ്. ഓരോന്നിനുമുള്ള മാസങ്ങള്‍ രേഖപ്പെടുത്തിയ ബുക്ക് ലെറ്റുകള്‍ നോക്കിയാണ് ആള്‍ക്കാര്‍ അവയെ വെടിവച്ചു പിടിക്കുന്നത്. ഒരാള്‍ക്ക് കിട്ടുന്ന ലൈസന്‍സ് മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല.


കാട്ടുമൃഗങ്ങളെ നിയന്ത്രിക്കുക, മനുഷ്യര്‍ക്കുള്ള വിനോദം എന്നിവയാണ് ഇത്തരം വേട്ടകള്‍ നിയമവിധേയമാക്കുന്നതിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്. അമേരിക്ക വളരെ വിസ്തൃതമായ രാജ്യമായതിനാല്‍ അവിടെ ധാരാളം കാട്ടുമൃഗങ്ങളും ഉണ്ട്. നിയന്ത്രണത്തിലൂടെ , നിയമത്തിലൂടെ ആയതിനാല്‍ കൂടുതല്‍ മൃഗങ്ങള്‍ കൊല്ലപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇങ്ങനെയുള്ള വിനോദം ആഗ്രഹിക്കുന്നവര്‍ അമേരിക്കയില്‍ ഒരു മാസം താമസിക്കുക.

 • ദിലീപ് ഹരിശ്ചന്ദ്രനൊന്നുമല്ലെന്ന് പ്രോസിക്യൂഷന്‍ ; കുറ്റപത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയത് ദിലീപ് തന്നെ!
 • ചുള്ളന്‍ ലുക്കില്‍ മോഹന്‍ലാല്‍ നെടുമ്പാശേരിയില്‍ ; അമ്പരന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍
 • റിലാക്‌സേഷനൊക്കെയുണ്ടെന്ന് പറഞ്ഞ് ഭാര്യയെ കളിയാക്കുന്നവര്‍ക്ക് മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം
 • രോഹിത്തിന് മൂന്നാം ഡബിള്‍ സെഞ്ച്വറി; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
 • ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറു പ്രതികള്‍ക്ക് വധശിക്ഷ
 • 'ക്ഷണക്കത്തിന് കാത്തിരിക്കേണ്ട, അനുഷ്‌കയും വിരാടും വിവാഹിതരായി'; പുതിയ വെളിപ്പെടുത്തല്‍
 • ജയന്റെ ബന്ധുത്വത്തെ ചൊല്ലി തര്‍ക്കം; സീരിയല്‍ താരവും ജയന്റെ സഹോദരന്റെ മകളും തമ്മില്‍ പരസ്യമായ പേര്‍വിളി
 • ജീവനക്കാരില്ലെന്ന കാരണം പറഞ്ഞു കേരളത്തില് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
 • ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 ശസ്ത്രക്രിയ നടത്തി 'വിരൂപ'യായ പെണ്‍കുട്ടി ലോകത്തെ മുഴുവന്‍ പറ്റിച്ചു
 • ഭാര്യയേയും സഹോദരിയേയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ജീവനൊടുക്കി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway