ചരമം

കര്‍ണാടകയില്‍ കാറപകടത്തില്‍ നാലു മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു


ബംഗലുരു: ബംഗലുരു - മൈസൂര്‍ ദേശീയപാതയില്‍ ഉണ്ടായ കാറപകടത്തില്‍ അപകടത്തില്‍ നാലു മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രാമനഗരിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിക്ക് ഉണ്ടായ അപകടത്തില്‍ ജോയദ് ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നീ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരണമടഞ്ഞത്.

ട്രക്ക് കാറിലിടിച്ചായിരുന്നു അപകടമുണ്ടായത്. മൈസൂരില്‍ നിന്നും ബംഗലുരുവിലേക്ക് വരികയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. അപകടത്തിന് കാരണം ട്രക്കിന്റെ അതിവേഗമാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

അമിതവേഗതയില്‍ ഡിവൈഡറില്‍ തട്ടിയ ട്രക്ക് ലക്ഷ്യം തെറ്റി കാറില്‍ വന്നിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ നാലുപേരും മരണമടയുകയും ചെയ്തു. മരണമടഞ്ഞവരുടെ കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതേയുള്ളൂ.

 • ആന്‍സിക്ക് ഇന്ന് അന്ത്യവിശ്രമം, സംസ്‌കാരം ഇന്ന് വൈകുന്നേരം ഒളശ സെന്റ് ആന്റണീസ് പള്ളി സിമത്തേരിയില്‍
 • സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെത്തിയ മലയാളി യുവാവ് വഴിയരികില്‍ കൊല്ലപ്പെട്ടു
 • ഹയര്‍സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങിമരിച്ച നിലയില്‍
 • ആലുവയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് കോട്ടയം സ്വദേശികളായ അച്ഛനും മകനുമടക്കം 3 മരണം
 • ഓഖി ദുരന്തം; എട്ട് മൃതദേഹം കൂടി കണ്ടെത്തി, മരണം 55
 • തലശ്ശേരിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം
 • പൊ​ള്ളാ​ച്ചി​യില്‍ വാ​ഹ​നാ​പ​ക​ടം; നാലു മ​ല​യാ​ളി​കള്‍ കൊല്ലപ്പെട്ടു
 • കട്ടപ്പനയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു
 • തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ 10 മരണം
 • പേ​രാ​വൂ​രി​ല്‍ ഡി​ഫ്ത്തീ​രി​യ ബാ​ധി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway