Don't Miss

ട്രാഫിക് പോലീസുകാരന്‍ ജോലി ഉപേക്ഷിച്ചു 'ക്രിസ്തു'വായി; സ്വന്തമായി പള്ളിയും പണിതു; വിശ്വാസികളായി ആയിരങ്ങള്‍


ലണ്ടന്‍ : ആള്‍ ദൈവങ്ങള്‍ പൊട്ടിമുളയ്ക്കുന്ന കാലമാണിത്. ആത്മീയ വ്യാപാരം ശക്തമാകുന്ന കാലം. ഇപ്പോഴിതാ ഒരു ട്രാഫിക് പോലീസുകാരന്‍ തൊപ്പി ഊരിവച്ചു 'ക്രിസ്തു' വിന്റെ പ്രതിപുരുഷനാണെന്നു വിശ്വസിപ്പിച്ചു ആളെ കൂട്ടുന്നു. സ്വന്തമായി പള്ളിയും രൂപവും വരെ പണിതു. വിശ്വാസികളായി ആയിരങ്ങളെ ലഭിക്കുകയും ചെയ്തു. സൈബീരിയന്‍ ഗ്രാമത്തിലെ സെര്‍ജി ടൊറോപോവ് എന്നയാളാണ് 'ക്രിസ്തു' വായി വിരാജിക്കുന്നത്. താടിയും മുടിയും നീട്ടി വെളുത്ത നീളമുള്ള കുപ്പായമിട്ട് ക്രിസ്തുവിന്റെ രൂപത്തെ അനുകരിച്ചാണ്‌ സെര്‍ജിയുടെ പ്രവൃത്തി. തങ്ങളുടെ മുന്നിലുള്ള ആരാധനാപാത്രമായ സെര്‍ജി യേശുക്രിസ്തു തന്നെയാണെന്ന് അദ്ദേഹത്തിന്റെ വിശ്വാസികള്‍ വിശ്വസിക്കുന്നു. വെളുത്ത കുപ്പായവും, ചെരുപ്പും ധരിച്ച് താടിവളര്‍ത്തിയ 56-കാരന്‍ കെട്ടിലും മട്ടിലും ക്രിസ്തുവിനെ സ്മരിപ്പിക്കും.


'വിസാരിയോണ്‍' എന്നാണ് ഇയാള്‍ സ്വയം വിളിക്കുന്നത്. ചര്‍ച്ച് ഓഫ് ദി ലാസ്റ്റ് ടെസ്റ്റ്‌മെന്റ് എന്നൊരു സഭയ്ക്കും അദ്ദേഹം രൂപംനല്‍കിയിട്ടുണ്ട്. മുന്‍ റെഡ് ആര്‍മി സൈനികനായ ഇദ്ദേഹം 1991-ല്‍ പുനര്‍ജനിച്ചതായി അവകാശപ്പെടുന്നു. 5000-ത്തിലധികം വരുന്ന വിശ്വാസികളുടെ ആത്മീയനേതാവാണ് ഇപ്പോള്‍ ഇദ്ദേഹം. ഒറ്റപ്പെട്ട ഗ്രാമമായ പെട്രോപാവ്‌ലോകയിലാണ് സെര്‍ജിയുടെ വാസം.

വിശ്വാസികള്‍ എല്ലാംമറന്നു 56 കാരനായ ഈ ആള്‍ദൈവത്തെ ആരാധിക്കുകയാണ്. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാണ് വിശ്വാസികള്‍ക്ക് കഴിക്കാന്‍ അനുവദിച്ചിട്ടുള്ളത്. പുകവലി, മദ്യപാനം, പണമിടപാട് എന്നിവ അനുവദനീയമല്ല. നിരവധി വിശ്വാസികളാണ് ഇദ്ദേഹത്തെ പറ്റി കേട്ടറിഞ്ഞ് ഈ ഗ്രാമത്തിലേക്ക് താമസം മാറ്റിയത്. സെര്‍ജിയുടെ പള്ളിക്ക് ചുറ്റിലുമായി സ്ഥാപിച്ച കുടിലുകളില്‍ 300-ഓളം പേര്‍ താമസിക്കുന്നു. കടുത്ത സൈബീരിയന്‍ ശൈത്യം പോലും അതിജീവിച്ച് ആണ് ഇവരുടെ വാസം. ഭാര്യക്കും, ആറ് മക്കള്‍ക്കുമൊപ്പമാണ് സെര്‍ജി കഴിയുന്നത്. ഒരു കുട്ടിയെ ഇവര്‍ ദത്തെടുത്തതാണ്.

എന്നാല്‍ പെണ്‍കുട്ടികളെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് ബിബിസിയിലെ സൈമണ്‍ റീവ് പറയുന്നു . ആണുങ്ങള്‍ക്ക് മുകളിലേക്ക് പെണ്ണുങ്ങള്‍ വളരരുതെന്നാണ് ഇവിടെ പറഞ്ഞുപഠിപ്പിക്കുന്നത്. ഇതിനിടയില്‍ ആള്‍ദൈവം ചില വിദേശയാത്രകളും നടത്തുന്നുണ്ട്. ഇതെല്ലാം വിശ്വാസികളുടെ പിന്തുണയോടെയാണെന്നും, യാതൊരു സാമ്പത്തികനേട്ടവും ഇല്ലെന്നുമാണ് സെര്‍ജി അവകാശപ്പെടുന്നത്. ഏതായാലും സെര്‍ജിയുടെ ശിക്ഷ്യ ഗണങ്ങള്‍ അനുദിനം കൂടിവരുകയാണ്.

 • ദിലീപ് ഹരിശ്ചന്ദ്രനൊന്നുമല്ലെന്ന് പ്രോസിക്യൂഷന്‍ ; കുറ്റപത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയത് ദിലീപ് തന്നെ!
 • ചുള്ളന്‍ ലുക്കില്‍ മോഹന്‍ലാല്‍ നെടുമ്പാശേരിയില്‍ ; അമ്പരന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍
 • റിലാക്‌സേഷനൊക്കെയുണ്ടെന്ന് പറഞ്ഞ് ഭാര്യയെ കളിയാക്കുന്നവര്‍ക്ക് മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം
 • രോഹിത്തിന് മൂന്നാം ഡബിള്‍ സെഞ്ച്വറി; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
 • ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറു പ്രതികള്‍ക്ക് വധശിക്ഷ
 • 'ക്ഷണക്കത്തിന് കാത്തിരിക്കേണ്ട, അനുഷ്‌കയും വിരാടും വിവാഹിതരായി'; പുതിയ വെളിപ്പെടുത്തല്‍
 • ജയന്റെ ബന്ധുത്വത്തെ ചൊല്ലി തര്‍ക്കം; സീരിയല്‍ താരവും ജയന്റെ സഹോദരന്റെ മകളും തമ്മില്‍ പരസ്യമായ പേര്‍വിളി
 • ജീവനക്കാരില്ലെന്ന കാരണം പറഞ്ഞു കേരളത്തില് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
 • ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 ശസ്ത്രക്രിയ നടത്തി 'വിരൂപ'യായ പെണ്‍കുട്ടി ലോകത്തെ മുഴുവന്‍ പറ്റിച്ചു
 • ഭാര്യയേയും സഹോദരിയേയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ജീവനൊടുക്കി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway