വിദേശം

തുര്‍ക്കിയില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് സാന്താക്ലോസിന്റെ കല്ലറ!


ക്രിസ്മസ് അപ്പൂപ്പനായ സാന്താക്ലോസിന്റെ ശവകുടിരം തുര്‍ക്കിയില്‍ കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍.സാന്താക്ലോസ് എന്നു പേരുള്ള സെന്റ് നിക്കോളാസിന്റെ ശവകുടീരമാണ് തെക്കന്‍ തുര്‍ക്കിയിലുള്ള ഡിമറിലെ പുരാതന പള്ളിക്കടിയില്‍ നിന്ന് കണ്ടെത്തിയതെന്നാണ് വാര്‍ത്ത.


എഡി നാലാം നൂറ്റാണ്ടില്‍ തുര്‍ക്കിയിലെ തുറമുഖ പട്ടണമായ പത്താറയിലെ ലിസിയയിലാണ് നിക്കോളാസ് ജനിച്ചതെന്ന് കരുതപ്പെടുന്നത്. ഈ ഭാഗത്ത് തന്നെയാണ് ശവകുടിരവും. പള്ളിക്ക് താഴെ കണ്ടെത്തിയ വിള്ളലുകളില്‍ ഇലക്ട്രോണിക് സര്‍വേ നടത്തിയപ്പോഴാണ് പഴയ ശവകുടിരത്തിന്റെ സാനിധ്യം തിരിച്ചറിഞ്ഞത്‌. വലിയ നാശം സംഭവിക്കാത്ത രീതിയിലാണ് കല്ലറയെന്നും അധികൃതര്‍ വ്യക്തമാക്കി


19ാം വയസ്സില്‍ വൈദീകനായ നിക്കോളാസ് പിന്നീട് മിറയിലെ ബിഷപ്പായി സ്ഥാനമേറ്റു.11ാം നൂറ്റാണ്ടു വരെ നിക്കോളാസിന്റെ ഭൗതിക ദേഹം ഡിമറിലെ പള്ളിയിലുണ്ടായിരുന്നു. പിന്നീട് 1087 ല്‍ ഇറ്റാലിയന്‍ നാവികര്‍ തിരുശേഷിപ്പ് തുര്‍ക്കിയില്‍ നിന്ന് ഇറ്റലിയിലെ ബാരിയിലേക്ക് കടത്തികൊണ്ടുപോയി. ബാരിയിലെ ഡി സാന്‍ നിക്കോള ബസിലിക്കയിലാണ് നിക്കോളാസിന്റെ തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നതെന്നാണ് വിശ്വാസം.

ഇറ്റാലിയന്‍ നാവികര്‍ കടത്തികൊണ്ടുപോയത് മറ്റൊരാളുടെ അസ്ഥികൂടമാണെന്നും നിക്കോളാസിന്റെ ശവകുടീരം തുര്‍ക്കിയില്‍ തന്നെയാണുള്ളതെന്നും ആണ് ഇപ്പോഴത്തെ വാദം.

 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 • ബ്രസീലില്‍ ഡാന്‍സ്‌ക്ലബ്ബില്‍ വെടിവെപ്പ്; നിരവധി മരണം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway