ചരമം

സ്ത്രീധനം നല്‍കാന്‍ പിതാവിന്റെ കൈയില്‍ പണമില്ലാത്തിനാല്‍ പതിനേഴുകാരി വിഷം കഴിച്ച് ജീവനൊടുക്കി


സ്ത്രീധനം നല്‍കാന്‍ പിതാവിന്റെ കയ്യില്‍ പണമില്ലെന്ന ആശങ്കയില്‍ പതിനേഴുകാരി വിഷം കഴിച്ച് ജീവനൊടുക്കി. മഹാത്മ ജ്യോതി ബഫുലെ ജൂനിയര്‍ കോളജില്‍ പ്ലസ് ടുവിനു പഠിക്കുന്ന പൂജ വികാസ് ഷിര്‍ഗിറാണ് ആത്മഹത്യ ചെയ്തത്.
മറാത്വാഡ മേഖലയില്‍ നാന്ദേഡ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. പിതാവിന്റെ കയ്യില്‍ തന്റെ വിവാഹത്തിനുള്ള പണമില്ലാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നും സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയാണു താനെന്നും എഴുതി വെച്ച ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു. പണമില്ലാതെ അച്ഛന്‍ എങ്ങനെ എന്നെ കല്യാണം കഴിച്ചയക്കും? അച്ഛനെന്നോട് പൊറുക്കണം ഞാന്‍ പോകുകയാണ്’
സഹോദരനൊപ്പം വാടകവീട്ടില്‍ താമസിസിച്ചിരുന്ന പെണ്‍കുട്ടി സഹോദരന്‍ കോളജിലേക്ക് പോയ സമയത്ത് വാതിലടച്ച് വിഷം കഴിക്കുകയായിരുന്നു.

വീട്ടുടമസ്ഥന്‍ എത്തി വാതില്‍ തുറന്നപ്പോള്‍ കുഴഞ്ഞു വീണ നിലയില്‍ പൂജയെ കാണുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മറാത്വാഡ മേഖലയില്‍ ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവമേറിയതോടെ അധികൃതര്‍ ഉള്‍പ്പെടെ ഞെട്ടലിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

 • ആന്‍സിക്ക് ഇന്ന് അന്ത്യവിശ്രമം, സംസ്‌കാരം ഇന്ന് വൈകുന്നേരം ഒളശ സെന്റ് ആന്റണീസ് പള്ളി സിമത്തേരിയില്‍
 • സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെത്തിയ മലയാളി യുവാവ് വഴിയരികില്‍ കൊല്ലപ്പെട്ടു
 • ഹയര്‍സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങിമരിച്ച നിലയില്‍
 • ആലുവയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് കോട്ടയം സ്വദേശികളായ അച്ഛനും മകനുമടക്കം 3 മരണം
 • ഓഖി ദുരന്തം; എട്ട് മൃതദേഹം കൂടി കണ്ടെത്തി, മരണം 55
 • തലശ്ശേരിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം
 • പൊ​ള്ളാ​ച്ചി​യില്‍ വാ​ഹ​നാ​പ​ക​ടം; നാലു മ​ല​യാ​ളി​കള്‍ കൊല്ലപ്പെട്ടു
 • കട്ടപ്പനയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു
 • തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ 10 മരണം
 • പേ​രാ​വൂ​രി​ല്‍ ഡി​ഫ്ത്തീ​രി​യ ബാ​ധി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway