Don't Miss

മോദിയെ കല്യാണം കഴിക്കാന്‍ 40 കാരി ജന്ദര്‍മന്തറില്‍ ഉഗ്ര സമരത്തില്‍


ന്യൂഡല്‍ഹി: വീട്ടുകാര്‍ കെട്ടിച്ച ഭാര്യയെ ഉപേക്ഷിച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അങ്ങനെയുള്ള മോദിയെ കല്യാണം കഴിക്കാന്‍ വേണ്ടി ഒരു 40 കാരി ഡല്‍ഹിയിലെ പ്രശസ്തമായ ജന്ദര്‍മന്തറില്‍ ഒരു മാസമായി ധര്‍ണ്ണ നടത്തുകയാണ്. സെപ്തംബര്‍ 8 മുതലാണ് പ്രധാനമന്ത്രി കാണാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍കാരി ഓം ശാന്തി ശര്‍മ്മ സമരം തുടങ്ങിയത്. ഈ ഇരുപ്പ് ഇപ്പോള്‍ ഒരു മാസമാകുന്നു.

ശാന്തിയുടെ ആവശ്യം ഇത്രയേ ഉള്ളൂ, കല്യാണം കഴിക്കാന്‍ മോദി സമ്മതിക്കണം. തലയ്ക്ക് സുഖമില്ലേ എന്ന് മറ്റുള്ളവര്‍പറഞ്ഞേക്കാമെങ്കിലും ശാന്തിക്ക് കൂസലില്ല. അദ്ദേഹവും തന്നെപ്പോലെ തനിച്ചാണ്. ഏറെ തിരക്ക്പിടിച്ചോടുന്ന പ്രധാനമന്ത്രിക്ക് ഒരു കൂട്ടുവേണ്ടത് ഇപ്പോഴാണെന്ന് ശാന്തി പറയുന്നു. മുമ്പ് താനും വിവാഹിതയായ ആളാണ്. അത് നീണ്ടു നിന്നില്ല. ഇപ്പോള്‍ ദീര്‍ഘകാലമായി താനും തനിച്ചാണ്. ഇതിനിടയില്‍ അനേകം വിവാഹാലോചനകള്‍ വരുന്നുണ്ട്. എന്നാല്‍ താന്‍ ഇവിടെ വന്നത് നരേന്ദ്രമോദിയെ വിവാഹം കഴിക്കാനാണെന്നും ശാന്തി പറയുന്നു.

ഒരു പാട് ജോലികള്‍ ചെയ്യാനുള്ളപ്പോഴാണ് സഹായം ആവശ്യമുളളത്. മൂത്തവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനും പഠിപ്പിക്കുന്ന നമ്മുടെ സംസ്‌ക്കാരം ചെറുപ്പം മുതല്‍ ശീലിച്ചിട്ടുള്ള തന്നെക്കൊണ്ട് അദ്ദേഹത്തിന് ചെയ്തു കൊടുക്കാന്‍ കഴിയുന്ന ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ താന്‍ ശ്രമിക്കുമെന്നും ഓം ശാന്തി ശര്‍മ്മ പറയുന്നു.


സമ്പത്തും പദവിയും നോക്കിയാണ് ഇതിന് മുതിരുന്നതെന്നും ആരും കരുതേണ്ട. ജയ്പൂരില്‍ ധാരാളം വസ്തുവും പണവും സ്വന്തമായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കുറച്ചു സ്ഥലം വില്‍പ്പന നടത്തി മോദിക്കായി വിലപ്പെട്ട സമ്മാനം വാങ്ങാനും ഉദ്ദേശമുണ്ട്. വിവാഹമോചിതയായ ഓംശാന്തിക്ക് ആദ്യ ബന്ധത്തില്‍ 20 കാരിയായ ഒരു മകള്‍ കൂടിയുണ്ട്. അവരെ കുറിച്ചോര്‍ത്തും ഓം ശാന്തിക്ക് ദു:ഖമില്ല. കാരണം മകള്‍ക്ക് വേണ്ട പണവും സ്വത്തും അവിടെതന്നെയുണ്ടെന്ന് ശാന്തി പറയുന്നു.

ഓംശാന്തി ജന്തര്‍ മന്ദിറിലെ ഗുരുദ്വാരകളില്‍ നിന്നും ക്ഷേത്രങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചും പൊതു ശൗചാലയങ്ങള്‍ ഉപയോഗിച്ചുമാണ് ജീവിക്കുന്നത്. 30 ദിവസമായി ഇവിടെ സമരം നയിക്കുന്ന ഓം ശാന്തി ശര്‍മ്മയ്ക്ക് പക്ഷേ ഇപ്പോഴത്തെ ഭീഷണി സമരവേദി മാറ്റണമെന്ന് ആവശ്യപ്പെടുന്ന ഹരിത ട്രൈബ്യൂണലാണ്. തന്നെ സര്‍ക്കാര്‍ ഇവിടെ നിന്നും ഓടിച്ചാല്‍ എങ്ങോട്ട് പോകുമെന്ന് അറിയില്ലെന്നും ഒരു മാസമായി ഇവിടം നല്ല താവളമായിരുന്നെന്നുമാണ് ഇവര്‍ പറയുന്നത്.

 • 'ദയവായി എന്റെ മക്കളെ വെറുതേവിടൂ; അപേക്ഷയുമായി സച്ചിന്‍
 • മുറിയിലെത്തിച്ച് ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ഹോ​ളി​വു​ഡ് നിര്‍​മാ​താ​വ് ശ്രമിച്ചു- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
 • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി സത്രീകളുടെ ശൗചാലയത്തില്‍ മാറിക്കയറി
 • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചെണ്ടകൊട്ടും ഡാന്‍സും: വീഡിയോ വൈറല്‍
 • പാല് കുടിക്കാത്തതിന് വീടിനു പുറത്തു നിര്‍ത്തി: മൂന്ന് വയസുകാരിയെ കാണാതായി; മലയാളി അമേരിക്കയില്‍ അറസ്റ്റില്‍
 • മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
 • മകനെ യുകെയിലേക്ക് അയച്ച് കബളിപ്പിക്കപ്പെട്ടു; സീരിയല്‍ നടി ജീവിക്കാനായി തട്ടുകട നടത്തുന്നു
 • ട്രാഫിക് പോലീസുകാരന്‍ ജോലി ഉപേക്ഷിച്ചു 'ക്രിസ്തു'വായി; സ്വന്തമായി പള്ളിയും പണിതു; വിശ്വാസികളായി ആയിരങ്ങള്‍
 • ന്യൂയോര്‍ക്കില്‍ താമസിച്ചു വേട്ടക്കാരാവുന്നവര്‍ ....
 • ജാമ്യം ആഘോഷിക്കരുത്; പുറത്ത് കഴുകന്മാര്‍ കാത്തിരിപ്പുണ്ട്: മുന്നറിയിപ്പുമായി ദിലീപ് ഫാന്‍സ് അസോസിയേഷന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway