വിദേശം

ആഭിചാരക്രിയകള്‍ക്കായി ഇന്ത്യാക്കാരിയുടെ തല വെട്ടിയ സിദ്ധന് ജീവപര്യന്തംജോഹന്നാസ്ബര്‍ഗ്: ആഭിചാരക്രിയകള്‍ക്കായി ഇന്ത്യാക്കാരിയെ തല വെട്ടിക്കൊന്ന കേസില്‍ ദക്ഷിണാഫ്രിക്കക്കാരനായ സിദ്ധവൈദ്യന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. സിബോണകലിസോ എംബിലി എന്ന സിദ്ധനാണ് ശിക്ഷിക്കപ്പെട്ടത്. എംബിലിയെ കൂടാതെ കൂട്ടുപ്രതികളായ ജിമ്മി സ്റ്റാന്‍ലി തെലെജല, മുംഗിസി നദ്ലോവ് എന്നിവര്‍ക്ക് 15 വര്‍ഷം തടവും എംബാലി മഗ്വാല എന്ന യുവതിക്ക് 12 വര്‍ഷം തടവും ശിക്ഷ ലഭിച്ചു.കേസിലെ മറ്റൊരു പ്രതിയായ ഫലാഖെ ഖുമാലോ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ജീവപര്യന്തം ശിക്ഷ ലഭിച്ച ഖുമാലോ ഇപ്പോള്‍ ജയിലിലാണ്.


2014 ആഗസ്റ്റ് 17ന് ഡര്‍ബനിലായിരുന്നു കേസിനാസ്പദമായ സംഭവം . ഇന്ത്യന്‍ വംശജയായ ദേസ്രീ മുരുഗനെ നാലു പേരും ചേര്‍ന്ന് 192 തവണ കുത്തിയ ശേഷം ശിരച്ഛേദം ചെയ്തെന്നാണ് കേസ്.

പരമ്പരാഗത ആഭിചാരക്രിയകള്‍ നടത്തി വരുന്ന സിദ്ധനായിരുന്നു എംബിലി. തന്റെ ആഭിചാരക്രിയയ്ക്കായി ഇന്ത്യാക്കാരിയുടേയോ വെള്ളക്കാരിയുടെയോ തല വേണമെന്നായിരുന്നു സിബോണകലിസോ സഹായികളോട് ആവശ്യപ്പെട്ടത്. ഇതിനായി 1,53,000 ഡോളര്‍ സഹായികള്‍ക്ക് എംബിലി നല്‍കി. തുടര്‍ന്ന് മൂവരും ദൗത്യം പൂര്‍ത്തിയാക്കാനായി ഇറങ്ങി. സ്ത്രീയെ തേടി അലയുന്നതിനിടെയാണ് ഡര്‍ബന് സമീപത്തെ ചാറ്റ്സ്വര്‍ത്തിലെ ഇന്ത്യന്‍ ടൗണ്‍ഷിപ്പില്‍ താമസിക്കുകയായിരുന്ന ദേസ്രി മുരുഗനെ പ്രതികള്‍ കണ്ടത്. കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണെന്ന് പരിചയപ്പെടുത്തിയ പ്രതികള്‍ ദേസ്രിയുമായി സൗഹൃദം സ്ഥാപിക്കുകയും അവരേയും ഈ രംഗത്തിറങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. സംഭവ ദിവസം പ്രതികള്‍ ദേസ്രിയെ പ്രലോഭിപ്പിച്ച് ഷാല്‍ക്രോസ് സ്പോര്‍ട്സ് ഗ്രൗണ്ടിലെത്തിച്ചു. അവിടെ വച്ച് നാലു പേരും ചേര്‍ന്ന് ദേസ്രിയെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. ദേസ്രിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹവശിഷ്ടങ്ങള്‍ എംബിലിയുടെ വീട്ടിലെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തു.


എംബാലി മഗ്വാലയ്ക്ക് താരതമ്യേന ചെറിയ ശിക്ഷയാണ് കോടതി നല്‍കിയത്. ഇരയായി ദേസ്രിയെ കണ്ടെത്തിയത് എംബാലി ആയിരുന്നെങ്കിലും അവര്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. സംഭവം നടക്കുമ്പോള്‍ എംബാലിയുടെ പ്രായം 16 ആയിരുന്നു.

 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 • ബ്രസീലില്‍ ഡാന്‍സ്‌ക്ലബ്ബില്‍ വെടിവെപ്പ്; നിരവധി മരണം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway