Don't Miss

മകനെ യുകെയിലേക്ക് അയച്ച് കബളിപ്പിക്കപ്പെട്ടു; സീരിയല്‍ നടി ജീവിക്കാനായി തട്ടുകട നടത്തുന്നു

ലണ്ടന്‍ : മകനെ ഉന്നത പഠനത്തിനായി യുകെയിലേക്ക് അയച്ച സീരിയല്‍ നടി ഇപ്പോള്‍ ജീവിക്കാനായി തട്ടുകട നടത്തുകയാണ്. ഏഷ്യാനെറ്റിലെ സ്ത്രീധനം എന്ന സീരിയലിലെ മത്തി സുകുവിന്റെ ഭാര്യ ശാന്തയായി തിളങ്ങുകയും നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യുകയും ചെയ്ത കവിതാ ലക്ഷ്മിയാണ് ജീവിക്കാന്‍ പെടാപ്പാട് പെടുന്നത്.


ഒരു മകനും മകളുമാണ് കവിതാ ലക്ഷ്മിയ്ക്കുള്ളത്. ട്രാവല്‍ ഏജന്‍സി വഴിയാണ് നാലു വര്‍ഷത്തെ കോഴ്‌സിനായി മകനെ യുകെയിലേക്ക് അയച്ചത്. സ്റ്റഡി ആന്റ് വര്‍ക്ക് തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് ഏജന്‍സി സീറ്റ് തരപ്പെടുത്തി കൊടുത്തത്. മകന് മണിക്കൂറില്‍ പത്ത് പൗണ്ട് ശമ്പളത്തില്‍ ജോലിയും ഏജന്‍സി വാഗ്ദാനം ചെയ്തിരുന്നു. ഒരു മാസം ഒരു ലക്ഷം രൂപ എന്ന കണക്കിലായിരുന്നു ഫീസ്. സീരിയലില്‍ അവസരമുള്ളതു കൊണ്ട് സാമ്പത്തിക പ്രശ്‌നം ഉണ്ടാകുമെന്ന് കരുതിയില്ല.


മകന്‍ യുകെയില്‍ എത്തിയപ്പോഴാണ് ചതി മനസിലായത്. വാഗ്ദാനം ചെയ്ത ശമ്പളത്തിന്റെ പകുതി പോലും ലഭിച്ചില്ല. കൂടാതെ മഞ്ഞ് വീഴ്ച കാരണം ആറ് മാസം മാത്രമേ ക്ലാസുള്ളൂ. ഒരു വര്‍ഷം കൊണ്ട് 12 ലക്ഷം രൂപ കൊടുക്കേണ്ട സ്ഥാനത്ത് ആറ് മാസം കൊണ്ട് 12 ലക്ഷം രൂപ നല്‍കേണ്ട സ്ഥിതി. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെയില്‍ അയച്ചപ്പോളാണ് വിവരം അറിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ ഫീസ് അടച്ചെങ്കിലും, ഈ വര്‍ഷത്തെ ഫീസ് മുടങ്ങി.
കവിത ലക്ഷ്മിയുടെ വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.
മകന് വേണ്ടി രാത്രിയില്‍ തട്ട് ദോശ ഉണ്ടാക്കി വില്‍ക്കുന്ന കവിതയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു കവിത തട്ടുകട തുടങ്ങിയിട്ട്. മകന് ഫീസ് അടയ്ക്കുന്നതിന് വേണ്ടിയാണ് തട്ടുകട എന്ന ആശയത്തിലേക്ക് നടി എത്തിയത്. മകന്റെ പഠനത്തിന് വേണ്ടി ബാങ്കുകള്‍ കേറി ഇറങ്ങേണ്ടി വന്ന ദുരവസ്ഥയും നടി തുറന്ന് പറയുന്നുണ്ട്.


കെ കെ രാജീവിന്റെ അയലത്തെ സുന്ദരി എന്ന സീരിയലിലാണ് കവിത അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഷൂട്ടിന് പോയി നേരത്തെ വന്ന് തട്ടുകട തുടങ്ങും. അതെക്കെ അങ്ങനെ നടക്കുമെന്നാണ് കവിത പറയുന്നത്.


വിദേശത്ത് പഠിക്കാന്‍ പോയ മകന് ലോണിന് ശ്രമിച്ചിരുന്നെങ്കിലും ബാങ്ക് കൈമലര്‍ത്തിയിരുന്നു. ബാങ്ക് കാര്യങ്ങളെല്ലാം നന്നായി പോവുന്നുണ്ടെങ്കിലും വസ്തു ഇല്ലാത്തതിന്റെ പേരില്‍ ലോണ്‍ കിട്ടാതെ പോവുകയായിരുന്നു.
ഫേസ്ബുക്കിലുള്ള സുഹൃത്തുക്കള്‍ക്ക് ആര്‍ക്കെങ്കിലും മുദ്ര ലോണിനെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞ് തരണമെന്നും കവിത ആവശ്യപ്പെടുന്നുണ്ട്. കടയിലെത്തിയ ഒരാളാണ് നടിയുടെ വിഡിയോ യുട്യൂബില്‍ അപ് ലോഡ് ചെയ്തത്.


വീഡിയോ

 • ട്രംമ്പിനെ അനുകൂലിച്ചതിന് പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍
 • ഫ്ലോറിഡയില്‍ മനുഷ്യകവചമായി വെടിയുണ്ടകള്‍ ഏറ്റുവാങ്ങി കുട്ടികളെ രക്ഷിച്ച ഫുട്‌ബോള്‍ കൊച്ചിന് ആദരം
 • ചരിത്രം തിരുത്തി മാരാമണ്‍ കണ്‍വന്‍ഷന്‍ വേദിയില്‍ കോടിയേരി
 • പാടത്ത് സണ്ണി ലിയോണിനെ 'ഇറക്കി' ; കര്‍ഷകന് ലഭിച്ചത് നൂറുമേനി
 • സിനിമയില്‍ നിന്ന് ഉലകനായകന്റെ വിടവാങ്ങല്‍ ; ആരാധകര്‍ ഷോക്ക്
 • സാമിന്റെ മരണം കൊലയാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്ന് സോഫിയ, കമലാസനന്‍ നല്ല സുഹൃത്ത്
 • പള്‍സര്‍ സുനിക്ക് ജയിലില്‍ സ്‌പെഷ്യല്‍ മീന്‍കറി, ആള് മിനുങ്ങി
 • ഓസ്‌ട്രേലിയന്‍ കരസേനയില്‍ തോക്കേന്തി മൂന്നു കുട്ടികളുടെ അമ്മയായ മലയാളി യുവതിയും
 • ബ്രേക്ക് ഡൗണ്‍ ആയ 35000 കിലോ ഭാരമുള്ള വിമാനം തള്ളുന്ന ജീവനക്കാരും യാത്രക്കാരും; വീഡിയോ വൈറല്‍
 • 0..,1..,2 ; ഉപതെരെഞ്ഞടുപ്പ് നടന്ന ബൂത്തുകളിലെ തങ്ങളുടെ വോട്ട് കണക്കു കണ്ട് ഞെട്ടി ബി.ജെ.പി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway