സ്പിരിച്വല്‍

ലണ്ടന്‍ കണ്‍വെന്‍ഷന് ആമുഖമായി ഒരുക്ക ധ്യാനം അപ്ടണ്‍പാര്‍ക്കില്‍ ;ഫാ.ജോസ് അന്ത്യാംകുളവും, ഫാ. സെബാസ്റ്റ്യനും നയിക്കും

ലണ്ടന്‍ : പ്രശസ്ത അനുഗ്രഹീത തിരുവചന പ്രഘോഷകന്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ ഒക്ടോബര്‍ 29 നു 'അല്ലിയന്‍സ് പാര്‍ക്കി'ല്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ മുന്നോടിയായി ഒരുക്ക ധ്യാനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20 നു വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍ 9:30 വരെയാണ് ഒരുക്ക ധ്യാനം ക്രമീകരിക്കുന്നത്.


അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററും,ബ്രെന്‍ഡ് വുഡ് രൂപതയിലെ ചാപ്ലൈനും ആയ ഫാ.ജോസ് അന്ത്യാംകുളവും, വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ ചാപ്ലൈനും പ്രമുഖ ധ്യാന ചിന്തകനും ആയ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയും സംയുക്തമായി ഒരുക്ക ധ്യാനം നയിക്കുന്നതായിരിക്കും. ലണ്ടനിലെ അപ്ടണ്‍പാര്‍ക്കില്‍ വെച്ചാണ് ധ്യാനം നടത്തപ്പെടുക.


പരിശുദ്ധാല്മ വരദാനങ്ങള്‍ക്കുള്ള ശുശ്രുഷകളിലേക്കു ആല്മീയമായും, മാനസ്സികമായും ഒരുങ്ങി പ്രാര്‍ത്ഥനാ നിറവില്‍ അഭിഷേകാഗ്‌നി ധ്യാനം സ്വീകരിക്കുവാനും, കണ്‍വെന്‍ഷന്റെ പൂര്‍ണ്ണ വിജയവും, ഏവരിലും ദൈവ കൃപയും,നവീകരണവും പ്രാപ്യമാകുവാനുമായി നടത്തപ്പെടുന്ന പ്രാര്‍ത്ഥനകളിലും, തിരുവചന ശുശ്രുഷകളിലും ഭാഗഭാക്കാകുവാനും ഈ ഒരുക്ക ധ്യാനം ഏറെ പ്രയോജനകരമാകും. ഒരുക്ക ധ്യാനത്തില്‍ പങ്കു ചേരുന്നതിലേക്കായി ലണ്ടന്‍ റീജണല്‍ ചാപ്ലൈന്മാരും,ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ സംഘാടക സമിതിയും ഏവരെയും സ്വാഗതം ചെയ്യുന്നു.


ധ്യാന സമയം: ഒക്ടോബര്‍ 20 നു വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍ 9:30 വരെ.


പള്ളിയുടെ വിലാസം.


ഔര്‍ ലേഡി ഓഫ് കംപാഷന്‍ ചര്‍ച്ച് ഹാള്‍, ഗ്രീന്‍ സ്ട്രീറ്റ്,ലണ്ടന്‍, ഈ13 9 എ ക്‌സ്

  • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും ഗ്വാഡലുപ്പാ മാതാവിന്റെ തിരുനാളും
  • സ്റ്റീവനേജിലെ ക്രിസ്തുമസ് കുര്‍ബ്ബാനയും ശുശ്രുഷകളും സെന്റ് ഹില്‍ഡയില്‍ 24ന്
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ശനിയാഴ്ച
  • ക്രിസ്തുമസ്സിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു
  • വാല്‍താംസ്റ്റോയില്‍ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ 3 ദിവസത്തെ ഒരുക്ക ധ്യാനം
  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ പഞ്ചവത്സര അജപാലന പദ്ധതിക്ക് തുടക്കമായി; ആദ്യവര്‍ഷം കുട്ടികള്‍ക്ക് സമര്‍പ്പിതം
  • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും അമലോത്ഭവ മാതാവിന്റെ തിരുനാളും
  • സീറോ മലബാര്‍ സഭ വിമന്‍സ് ഫോറം അംഗങ്ങള്‍ക്കായി ഈസ്റ്റഹാമില്‍ ഇന്ന് ഏകദിന സെമിനാര്‍
  • നോര്‍ത്ത് ഈസ്റ്റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ ജനുവരി 7ന്
  • ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം യു കെ യിലെ കര്‍ണാടകസംഗീത പ്രതിഭകളുടെ സംഗമവേദിയായി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway