സ്പിരിച്വല്‍

വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ 11ന് മരിയന്‍ ദിന ശുശ്രൂഷയും വി. അമ്മത്രേസ്യായുടെ തിരുനാളും

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും അതോടൊപ്പം വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.
നൂറുകണക്കിന് വിശ്വാസികളാണ് മരിയന്‍ ദിന ശുശ്രൂഷയില്‍ പങ്കെടുക്കുന്നത്.


ഒക്ടോബര്‍ മാസം പരിശുദ്ധ അമ്മയുടെ വണക്കത്തിനായി തിരുസ്സഭ നല്‍കിയിരിക്കുന്ന ഈ അവസരത്തില്‍ പരിശുദ്ധ അമ്മയോടും വിശുദ്ധ അമ്മത്രേസ്യയോടും ചേര്‍ന്നു ഈശോയെ മഹത്വപ്പെടുത്താം.


തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

5:30ന് കുമ്പസാരം, 6.30ന് പരി.ജപമാല ( ജപമാല മാസം 11ാം ദിവസം) 7ന് ആഘോഷമായ വി.കുര്‍ബാന, തുടര്‍ന്നു നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, പരി.പരമ ദിവ്യകാരുണ്യആരാധന.


പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall tSreet, Walthamstow, E17. 9HU


തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.


  • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും ഗ്വാഡലുപ്പാ മാതാവിന്റെ തിരുനാളും
  • സ്റ്റീവനേജിലെ ക്രിസ്തുമസ് കുര്‍ബ്ബാനയും ശുശ്രുഷകളും സെന്റ് ഹില്‍ഡയില്‍ 24ന്
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ശനിയാഴ്ച
  • ക്രിസ്തുമസ്സിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു
  • വാല്‍താംസ്റ്റോയില്‍ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ 3 ദിവസത്തെ ഒരുക്ക ധ്യാനം
  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ പഞ്ചവത്സര അജപാലന പദ്ധതിക്ക് തുടക്കമായി; ആദ്യവര്‍ഷം കുട്ടികള്‍ക്ക് സമര്‍പ്പിതം
  • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും അമലോത്ഭവ മാതാവിന്റെ തിരുനാളും
  • സീറോ മലബാര്‍ സഭ വിമന്‍സ് ഫോറം അംഗങ്ങള്‍ക്കായി ഈസ്റ്റഹാമില്‍ ഇന്ന് ഏകദിന സെമിനാര്‍
  • നോര്‍ത്ത് ഈസ്റ്റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ ജനുവരി 7ന്
  • ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം യു കെ യിലെ കര്‍ണാടകസംഗീത പ്രതിഭകളുടെ സംഗമവേദിയായി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway