അസോസിയേഷന്‍

യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേളയില്‍ നോര്‍വിച്ച് മലയാളി അസ്സിസിയേഷന്‍ ചാമ്പ്യന്‍


യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേള ഒക്ടോബര്‍ 7 ശനിയാഴ്ച ബാസില്‍ഡണ്‍ ഹോണ്‍സ്ബി സ്‌കൂള്‍സമുച്ചയത്തില്‍ നടന്നു. നാല് വേദികളിലായി നടന്ന കലാമേളയുടെ ഔപചാരികമായ ഉദ്ഘടനം ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് നിര്‍വഹിച്ചു. ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍, യുക്മ മുന്‍ പ്രസിഡണ്ട്

അഡ്വ. ഫ്രാന്‍സിസ് മാത്യു, ദേശീയ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, കലാമേള കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ് തുടങ്ങിയവര്‍ സന്നിഹിതരായായിരുന്നു.

റീജിയന്റെ അംഗ അസ്സോസിയേഷനുകളില്‍ നിന്നും ചിട്ടയായ പരിശീലനത്തിന് ശേഷം അവതരിക്കപ്പെട്ട കലാപരിപാടികള്‍ഉന്നത നിലവാരം പുലര്‍ത്തി. കടുത്ത മത്സരങ്ങള്‍ക്കൊടുവില്‍ 94 പോയിന്റ് നേടി നോര്‍വിച്ച് മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍ പട്ടം നേടി. 93 പോയിന്റ് നേടി ഇപ്‌സ്വിച്ച് കേരളം കള്‍ച്ചറള്‍ അസോസിയേഷന്‍ രണ്ടാം സ്ഥാനവും 55 പോയിന്റ്മായി ഇപ്‌സ്വിച് മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനവും നേടി. കേംബ്രിഡ്ജ്, ബാസില്‍ഡണ്‍, ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷനുകളും നല്ല മത്സരം കാഴ്ച വച്ചു. ആദ്യമായി കലാമേളയില്‍ പങ്കെടുത്ത എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനും ഹാര്‍ലോ മലയാളി അസോസിയേഷനും പങ്കെടുത്ത മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി അരങ്ങേറ്റം ഗംഭീരമാക്കി.

കലാതിലക പട്ടം ആന്‍ മേരി ജോജോയും ആനി അലോഷ്യസും പങ്കു വച്ചു. രണ്ടു പേര്‍ക്കും 16 പോയിന്റ് . ഷോണ്‍ സിബി ഇപ്‌സ്വിച് മലയാളി അസോസിയേഷന്‍ കലാപ്രതിഭ പട്ടവും കരസ്ഥമാക്കി.കിഡ്‌സ് വ്യക്തിഗത വിഭാഗത്തില്‍ നോര്‍വിച്ച് മലയാളി അസ്സിസിയേഷനിലെ മേഘ്‌ന ഗോപുരത്തിങ്കള്‍ ചാമ്പ്യനായി. ഇപ്‌സ്വിച് മലയാളി അസോസിയേഷനിലെ ഡെലീന ഡേവിഡ് രണ്ടാം സ്ഥാനവും എന്‍ഫീല്‍ഡിലെ ദേവനന്ദ ബിബിരാജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


ജൂനിയര്‍ വിഭാഗത്തില്‍ ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ ആന്‍ മേരി ജോജോ ചാമ്പ്യനുമായി. സബ് ജൂനിയര്‍വിഭാഗത്തില്‍ നോര്‍വിച്ച് മലയാളി അസ്സിസിയേഷനിലെ ഷാരോണ്‍ സാബു മണി ഒന്നാം സ്ഥാനവും ടെസ്സ സൂസന്‍ ജോണ്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.


റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍, കലാമേള കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ് , റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ എന്നിവരുടെ മികച്ച സംഘടക മികവ് കലാമേളയുടെ വിജയത്തില്‍ മുഖ്യ പങ്കു വഹിച്ചു. ജിജി നട്ടാശേരി, ബാബു മങ്കുഴിയില്‍, ഷാജി വര്‍ഗീസ് ,ബിജീഷ് , സോണി ജോര്‍ജ്, ജെയിംസ് ജോസ് ഇവരെല്ലാവരും കലാമേളയുടെ വിജയത്തിനായിപരിശ്രമിച്ചു.


വൈകിട്ട് നടന്ന സമ്മേളനത്തില്‍ കലാമേള കണ്‍വീനര്‍ കുഞ്ഞുമോന്‍ ജോബ്, റീജിയന്‍ പ്രസിഡണ്ട് രഞ്ജിത് കുമാര്‍,യുക്മ സാംസ്‌കാരിക വിഭാഗം വൈസ് ചെയര്‍മാന്‍ സി. എ.ജോസഫ്, ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ വൈസ് പ്രസിഡന്റ് സിമി സതീഷ്, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേളക്ക് ഉജ്ജ്വല പരിസമാപ്തി; രണ്ടാം തവണയും എം.എം എ വിജയകിരീടത്തില്‍
  • കാവ്യ കലാ നൃത്ത പരിപാടികളുമായി കലാ വാര്‍ഷികം ബെര്‍ക്ക്ഹാംസ്റ്റെഡില്‍ ; കവി പ്രഭാവര്‍മ്മ മുഖ്യാതിഥി
  • ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യസല്ലാപവും സായാഹ്നവിരുന്നും 29ന് ഈസ്റ്റ് ഹാമില്‍
  • യുകെകെസിഎ ബാഡ്മിന്‍ഡന്‍ നവംബര്‍ നാലിന്; വനിതാ ഡബിള്‍സ് മത്സരവും
  • ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളീ അസോസിയേഷന്‍ ചാമ്പ്യന്മാര്‍; കരുത്ത് തെളിയിച്ച് ഡോര്‍സെറ്റും ക്രോയിഡോണും
  • വോകിംഗ് കാരുണ്യയുടെ അറുപത്തോന്നാമത് സഹായം ദേവസിക്ക് കൈമാറി
  • യുകെയിലെ പാലാക്കാരെ വരവേല്‍ക്കാന്‍ എന്‍ഫീല്‍ഡ് ഒരുങ്ങി; സംഗമത്തിന് വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും
  • ക്‌നാനായ വനിതാ ഫോറം: ടെസി ബെന്നി മാവേലില്‍ ചെയര്‍ പേഴ്‌സണ്‍
  • കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിoഗ് ഫ്രെയിംസും കൂടി ഒരുക്കുന്ന 'ഓര്‍മയില്‍ ഒരു ഗാനം'
  • സൗത്ത് ഈസ്റ്റില്‍ 300ല്‍പരം മത്സരാര്‍ത്ഥികളുടെ ആവേശപ്പോരാട്ടം ശനിയാഴ്ച്ച; ഉദ്ഘാടനം ദേശീയ പ്രസിഡന്റ് മാമ്മന്‍ ​ ഫിലിപ്പ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway