അസോസിയേഷന്‍

യുക്മ മിഡ്‌ലാന്‍ഡ്‌സ് കലാമേള; ബിസിഎംസി ചാമ്പ്യന്മാര്‍ , ആഞ്ജലീന കലാതിലകം, ആഷ്‌ലി കലാപ്രതിഭ

ആയിരങ്ങള്‍ ഒഴുകിയെത്തിയ മിഡ്‌ലാന്‍ഡ്‌സ് കലാമേളയ്ക്ക് ഒക്ടോബര്‍ 7 ശനിയാഴ്ച റ്റിപ്റ്റണില്‍ കൊടിയിറങ്ങി .ആത്മാവും ശരീരവും ഒന്നുചേര്‍ന്ന് ഒഴുകിയ അനുപമ അനുഭവങ്ങള്‍ സമ്മാനിച്ച അപൂര്‍വ മണിക്കൂറുകള്‍ക്ക് ആവേശകരമായ അവസാനം. രാവിലെ പതിനൊന്നു മണിക്ക് മൂന്ന് സ്റ്റേജുകളിലായി നടന്ന കലാമാമാങ്കത്തിന് രാത്രി പതിനൊന്നു മണിയോടെ തിരശീല വീണു.


മത്സരാര്‍ത്ഥികളിലും കാണികളിലും ആദ്യന്തം ആവേശം നിറച്ച മത്സരത്തിനൊടുവില്‍ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. sma സ്റ്റോക് ഓണ്‍ ട്രെന്റ് രണ്ടാം സ്ഥാനവും ലെസ്റ്റര്‍ കേരള കമ്യൂണിറ്റി മൂന്നാം സ്ഥാനവും നേടി.

SMA സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള ആഞ്ജലീന ആന്‍ സിബിയാണ് കലാതിലകം.SMA യില്‍ നിന്ന് തന്നെയുള്ള ആഷ്‌ലി ജേക്കബ് ആണ് കലാപ്രതിഭ. വിവിധ വിഭാഗങ്ങളിലെ ചാമ്പ്യന്‍മാരുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.


കിഡ്‌സ് : ആതിര രാമന്‍

സബ് ജൂനിയര്‍ : അഷ്‌നി ഷിജു

ജൂനിയര്‍ : ആഞ്ജലീന ആന്‍ സിബി

സീനിയര്‍ : ശ്രീകാന്ത് നമ്പൂതിരി

റ്റിപ്ട്ടനിലെ RSA അക്കാദമിയില്‍ രാവിലെ പത്തരയ്ക്ക് യുക്മ ദേശീയ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ് കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.ദേശീയ ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍, നാഷണല്‍ കമ്മിറ്റി അംഗം സുരേഷ് കുമാര്‍, മിഡ്‌ലാന്‍ഡ്‌സ് റീജണല്‍ പ്രസിഡണ്ട് ഡിക്‌സ് ജോര്‍ജ് , സെക്രട്ടറി സന്തോഷ് തോമസ്,ട്രഷറര്‍ പോള്‍ ജോസഫ്,വൈസ് പ്രസിഡന്റ് ജോര്‍ജ് മാത്യു , ജോയിന്റ് സെക്രട്ടറിയും കലാമേള കോ ഓര്‍ഡിനേറ്ററുമായ നോബി കെ ജോസ് ,ജോയിന്റ് ട്രഷറര്‍ ഷിജു ജോസ് ,അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ജോയ് തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു..യുക്മ ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് , ദേശീയ ട്രഷറര്‍ അലക്‌സ് വര്‍ഗീസ് ,മുന്‍ ദേശീയ പ്രസിഡണ്ട് ഫ്രാന്‍സിസ് മാത്യു,PRO അനീഷ് ജോണ്‍ യുക്മ ബോട്ട് റേസ് ജനറല്‍ കണ്‍വീനര്‍ എബി സെബാസ്റ്റിയന്‍ എന്നിവര്‍ കലാമേള വേദി സന്ദര്‍ശിച്ചു.


മികവിന്റെ ഇരട്ടി മധുരവുമായി SMA സ്റ്റോക് ഓണ്‍ ട്രെന്റ്

ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന മത്സരങ്ങള്‍ക്കൊടുവില്‍ കലാതിലകം കലാപ്രതിഭ പട്ടങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കി SMA സ്റ്റോക് ഓണ്‍ ട്രെന്റ് മികവു തെളിയിച്ചു.

SMAയിലെ ആഞ്ജലീന ആന്‍ സിബിയാണ് കലാതിലകപ്പട്ടം കരസ്ഥമാക്കിയത്. ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച ആഞ്ജലീനയുടെ ഫോക്ക് ഡാന്‍സിലെയും,പ്രസംഗത്തിലെയും,കഥാപ്രസംഗത്തിലെയും മിന്നുന്ന പ്രകടനമാണ് കിരീട നേട്ടത്തിലേക്ക് വഴി തുറന്നത്. സ്റ്റോക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന മുവാറ്റുപുഴ ആരക്കുഴ സ്വദേശി സിബി ജോണ്‍ ,മോളി സിബി ദമ്പതികളുടെ മകളാണ് സെന്റ് മാര്‍ഗററ് വാര്‍ഡ് കാത്തലിക് അക്കാദമിയില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ആഞ്ജലീന. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ അമല്‍ സിബിയാണ് സഹോദരന്‍

കിഡ്‌സ് വിഭാഗത്തില്‍ മത്സരിച്ച ആഷ്‌ലി ആഷ്‌ലി ജേക്കബ് എന്ന കൊച്ചു മിടുക്കനാണ് SMA യ്ക്ക് വേണ്ടി കലാപ്രതിഭപ്പട്ടം നേടിയെടുത്തത്. സ്റ്റോക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി ജേക്കബ് വര്‍ഗീസ് ,മഞ്ജു മാത്യു ദമ്പതികളുടെ മകനാണ് സെന്റ് വില്‍ഫ്രഡ് rc സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആഷ്‌ലി. ആഞ്ചല ജേക്കബ് ,എലീസ ജേക്കബ് എന്നിവര്‍ സഹോദരങ്ങളാണ്.

കലാമേളയുടെ കൂടുതല്‍ ചിത്രങ്ങളും വാര്‍ത്തകളും പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്


 • മലയാളി സംഘടനകള്‍ക്ക് റെഡിച്ചില്‍ നിന്നൊരു മാതൃക
 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരഘോഷവും പൊതുയോഗവും ജനുവരി 27ന്
 • യു എന്‍ എഫ് ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസ്സ് ശ്രദ്ധേയമായി
 • യുക്മ യൂത്ത് കരിയര്‍ ഗൈഡന്‍സ് നടത്തുന്നു
 • മുപ്പത്താറ് ലക്ഷത്തില്‍പരം രൂപ കൈമാറി വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി എഴാം വര്‍ഷത്തിലേക്ക്
 • 'ഓര്‍മയില്‍ ഒരു ഗാനം' ; ആറാം എപ്പിസോഡില്‍ കാര്‍ഡിഫിലെ ജെയ്‌സണ്‍ ജെയിംസ് പാടുന്നു
 • എന്‍എംസി യുടെ പുതിയ മാര്‍ഗ്ഗരേഖ അറിയാന്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ പഠനക്ലാസ്
 • പീറ്റര്‍ ചേരാനല്ലൂരിന്റേയും മിന്‍മിനിയുടേയും സംഗീത സന്ധ്യയ്ക്കായി ലണ്ടനിലെ ഡഗന്‍ഹാം ഒരുങ്ങി
 • എല്‍.കെ.സി.എ: മാത്യൂ വില്ലൂത്തറ പ്രസിഡന്റ്, സാജന്‍ പടിക്കമാലില്‍ സെക്രട്ടറി
 • യുകെകെസിഎ സ്വാന്‍സി യൂണിറ്റിന് പുതിയ നേതൃത്വം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway