സിനിമ

സോളോ കാണണമെന്ന് കരുതിയിരുന്നില്ല; പക്ഷേ ദുല്‍ഖറിന്റെ വികാരാധീനമായ ഫെയ്സ്ബുക്ക് പോസ്റ്റ് ആ തീരുമാനം മാറ്റിയെന്ന് നടി കസ്തൂരി

തന്റെ പുതിയ ചിത്രം സോളോ കൂവി തോല്‍പ്പിക്കരുതെന്നും എല്ലാവരും കാണണമെന്നും അഭ്യര്‍ത്ഥിച്ചുള്ള ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റിന് പിന്തുണയുമായി നടി കസ്തൂരി. ദുല്‍ഖറിന്റെ വികാരാധീനമായ ഫെയ്സ്ബുക്ക് പോസ്റ്റ് കാണുന്നത് വരെ സോളോ കാണണമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രത്തിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും നടി കസ്തൂരി ട്വിറ്ററില്‍ കുറിച്ചു.

ദുല്‍ഖര്‍,
ഈയടുത്ത് ഞാന്‍ പറവ എന്ന ചിത്രം കണ്ടിരുന്നു. മറ്റുള്ളവര്‍ അധികം സഞ്ചരിക്കാത്ത വഴികള്‍ തിരഞ്ഞെടുക്കുന്ന നിങ്ങളുടെ സന്നദ്ധതയെ ഞാന്‍ ബഹുമാനിക്കുന്നു.

നിങ്ങളുടെ വികാരാധീനമായ ഫെയ്സ്ബുക്ക് പോസ്റ്റ് കാണുന്നതുവരെ സോളോ കാണണമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ എന്റെ വീട്ടിലെത്തിയാല്‍ ഞാന്‍ ആദ്യം ചെയ്യുന്ന കാര്യം സോളോ കാണുകയായിരിക്കും.
ചില സമയങ്ങളിലെങ്കിലും നമ്മുടെ ക്രിയേറ്റീവ് വിഷന്‍ ആളുകള്‍ക്ക് മുന്‍പില്‍ വിശദീകരിച്ചുകൊടുക്കേണ്ടി വരുന്നത് ദു:ഖകരമാണ്. വ്യത്യസ്തമായ ഒരു കഥ നമ്മുടെ വിപണിയില്‍ വില്‍ക്കുകയെന്നത് ശ്രമകരമാണ്. പക്ഷെ ഇതൊന്നും നിങ്ങളുടെ കൂട്ടായ അധ്വാനത്തെ ഇല്ലാതാക്കുകയില്ല. നിങ്ങള്‍ ചെയ്യുന്ന ജോലിയെ സ്‌നേഹിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

താങ്കളുടേതായ പാതയിലൂടെ ഇനിയും മുന്നോട്ടുപോകാനാവട്ടെ. ധീരുമായി മുന്നോട്ടുപോകുക ആളുകള്‍ നിങ്ങളെ പിന്തുടര്‍ന്നോളും- പോസ്റ്റില്‍ കസ്തൂരി പറയുന്നു.

 • പുലിമുരുകനെയും ബാഹുബലിയെയും മമ്മൂക്കയുടെ മാസ്റ്റര്‍പീസ് തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്
 • സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി, തല്‍ക്കാലം അറസ്റ്റില്ല
 • അഭ്യൂഹങ്ങള്‍ക്കു വിട: ഭാവന-നവീന്‍ വിവാഹം 22 ന്
 • ആന്റിമാരുടെ ബര്‍ത്ത്‌ഡേ തീയതി പറയാമെങ്കില്‍ കസബ കാണിക്കാമെന്ന് ജോബിയുടെ പരിഹാസം
 • ആരാധകര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ ഒടിയനെ കണ്ട് സാക്ഷാല്‍ രജനികാന്തും ഞെട്ടി
 • പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രം! നടി പാര്‍വതിക്കെതിരെ കസബയുടെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍
 • മദര്‍ തെരേസ പുരസ്‌കാരം നടി പ്രിയങ്ക ചോപ്രയ്ക്ക്‌
 • പാര്‍വതിക്കെതിരെയുള്ള ഫാന്‍സ് ആക്രമണങ്ങള്‍ക്കു മുന്നറിയിപ്പുമായി ഗീതു മോഹന്‍ദാസ്
 • നവോത്ഥാന നായികയാവാനാണോ ശ്രമം?, നടി പാര്‍വതിക്കെതിരെ കസബ നിര്‍മാതാവ്
 • ജീവിതത്തില്‍ സംഭവിച്ച തിരിച്ചടികള്‍ക്ക് ദിലീപേട്ടനെ മാറ്റാന്‍ സാധിച്ചിട്ടില്ല- നമിത പ്രമോദ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway