സിനിമ

മലയാളത്തില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടില്ലെന്ന് ഭാവന

മലയാളത്തില്‍ പുതിയ സിനിമകള്‍ ഒന്നും ഏറ്റെടുത്തിട്ടില്ലെന്ന് നടി ഭാവന. നല്ല ഓഫറുകള്‍ വന്നാല്‍ ചെയ്യുമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

ദുബായില്‍ ഒരു വസ്ത്രസ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഭാവന. താനിപ്പോള്‍ സന്തോഷവതിയാണെന്നും ഭാവന പറഞ്ഞു. എന്നാല്‍ പുതിയ സിനിമകള്‍ ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.


നവാഗതസംവിധായകന്‍ ജിനു എബ്രഹാമിന്റെ പൃഥ്വിരാജ് ചിത്രം 'ആദ'മാണ് ഭാവനയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ സിനിമ. കേരളത്തിലും സ്‌കോട്ട്‌ലന്‍ഡിലുമായി ചിത്രീകരിച്ച സിനിമ ഇത്തവണത്തെ ഓണം റിലീസുകള്‍ക്കൊപ്പമാണ് എത്തിയത്.

'ആദ'ത്തിന്റെ സ്‌കോട്ട്‌ലന്‍ഡ് ചിത്രീകരണകാലം തനിക്ക് സന്തോഷകരമായ അനുഭവമാണ് നല്‍കിയതെന്ന് ഭാവന നേരത്തേ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

  • പുലിമുരുകനെയും ബാഹുബലിയെയും മമ്മൂക്കയുടെ മാസ്റ്റര്‍പീസ് തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്
  • സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി, തല്‍ക്കാലം അറസ്റ്റില്ല
  • അഭ്യൂഹങ്ങള്‍ക്കു വിട: ഭാവന-നവീന്‍ വിവാഹം 22 ന്
  • ആന്റിമാരുടെ ബര്‍ത്ത്‌ഡേ തീയതി പറയാമെങ്കില്‍ കസബ കാണിക്കാമെന്ന് ജോബിയുടെ പരിഹാസം
  • ആരാധകര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ ഒടിയനെ കണ്ട് സാക്ഷാല്‍ രജനികാന്തും ഞെട്ടി
  • പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രം! നടി പാര്‍വതിക്കെതിരെ കസബയുടെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍
  • മദര്‍ തെരേസ പുരസ്‌കാരം നടി പ്രിയങ്ക ചോപ്രയ്ക്ക്‌
  • പാര്‍വതിക്കെതിരെയുള്ള ഫാന്‍സ് ആക്രമണങ്ങള്‍ക്കു മുന്നറിയിപ്പുമായി ഗീതു മോഹന്‍ദാസ്
  • നവോത്ഥാന നായികയാവാനാണോ ശ്രമം?, നടി പാര്‍വതിക്കെതിരെ കസബ നിര്‍മാതാവ്
  • ജീവിതത്തില്‍ സംഭവിച്ച തിരിച്ചടികള്‍ക്ക് ദിലീപേട്ടനെ മാറ്റാന്‍ സാധിച്ചിട്ടില്ല- നമിത പ്രമോദ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway