സിനിമ

അഭയക്കേസ് ബോളിവുഡ് സിനിമയാകുന്നു; ഇര്‍ഫാന്‍ ഖാന്‍ നായകനാവും

കോളിളക്കം സൃഷ്ടിച്ച അഭയക്കേസ് ബോളിവുഡില്‍ സിനിമയാകുന്നു . സിസ്റ്റര്‍ അഭയയുടെ ഘാതകരെ കണ്ടെത്താനുള്ള നിയമ പോരാട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം .ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥാ പുസ്തകമായ അഭയ കേസ് ഡയറി അടിസ്ഥാനമാക്കിയാണ് തിരക്കഥ .

പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ , ജോമോന്‍ പുത്തന്‍പുരയ്ക്കലായി വെള്ളിത്തിരയിലെത്തും . ജോമോന്‍ നടത്തിയ നിയമ പോരാട്ടം ചരിത്രത്തില്‍ അപൂര്‍വ്വമെന്ന് കമ്പനിയുടെ റിസര്‍ച്ച് വിഭാഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണക്കമ്പനി അഭയ കേസ് സിനിമയാക്കാന്‍ തീരുമാനിച്ചത്.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന് നിര്‍മ്മാണക്കമ്പനി 10 ലക്ഷം രൂപ റോയല്‍റ്റി നല്‍കും. പ്രശസ്ത ബോളിവുഡ് നിര്‍മാതാവ് ആദിത്യ ജോഷി കഴിഞ്ഞ് പത്ത് ദിവസങ്ങള്‍ കൊച്ചിയില്‍ തങ്ങി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.

ഒക്ടോബര്‍ 31ന് കമ്പനിയുമായി കരാര്‍ ഒപ്പു വയ്ക്കുമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞതായി പീപ്പിള്‍ ടി വി റിപ്പോര്‍ട്ട് ചെയ്തു.

ഒരു വര്‍ഷത്തിനുള്ളില്‍ ഷൂട്ടിങ് ആരംഭിക്കും. കേരളത്തില്‍ തന്നെയാകും ചിത്രീകരണം നടക്കുക അഭയകേസ് അടിസ്ഥാനമാക്കി വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രൈം ഫയല്‍ എന്ന പേരില്‍ മലയാളത്തില്‍ വെള്ളിത്തിരയില്‍ എത്തിയിരുന്നു.

 • പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി ലുക്ക് ആകെ മാറ്റി
 • ഒരു അഡാര്‍ ലൗ പാട്ടും കണ്ണിറുക്കലും തുടരാം; കേസെടുക്കരുതെന്ന് സുപ്രീം കോടതി
 • സ്ത്രീകേന്ദ്രീകൃത കഥാപാത്രം നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ ഇരിക്കത്തെയുള്ളെന്ന് ഭാവന
 • 'എന്നെ സ്‌നേഹിക്കുന്ന എല്ലാവരും ഒരു കാര്യം അറിഞ്ഞിരിക്കണം'; തുറന്നടിച്ച് മഞ്ജുവാര്യര്‍
 • ഇന്‍ര്‍നെറ്റ് സെന്‍സേഷന്‍ പ്രിയ വാര്യര്‍ തനിക്ക് നല്‍കിയ പണിയെക്കുറിച്ച് ബാബു ആന്റണി
 • അമ്മയുടെയും പെങ്ങളുടെയും ചാരിത്ര്യം പണയം വെക്കുന്നവരെ..- തന്റെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ അഡാര്‍ ലവ് നടി
 • മതമൗലിക വാദികള്‍ക്കെതിരെ അഡാര്‍ ലവിലെ പ്രിയ വാര്യര്‍ സുപ്രീംകോടതിയില്‍
 • സിനിമയില്‍ വനിതാ സംഘടനയുടെ ആവശ്യമില്ല; ഡബ്ലിയുസിസിക്കെതിരെ ആഞ്ഞടിച്ച് നടി മൈഥിലി
 • സാരിയുടുത്തു സുന്ദരിയായി ഉണ്ണിമുകുന്ദന്‍
 • ഷൂട്ടിങ്ങിനു ഇടവേള നല്‍കി ദുല്‍ഖര്‍ ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനത്തിന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway