സിനിമ

ഫിലിം ചേംബര്‍ കണ്ണുരുട്ടി; യുവ സംവിധായികയ്ക്ക് പൃഥിരാജ് ഡേറ്റ് നല്‍കി

യുവ സംവിധായിക റോഷിനി ദിനകറിന്‍റെ ചിത്രമായ മൈ സ്റ്റോറിയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കുന്നതിന് സഹകരിക്കാമെന്ന് നടന്‍ പൃഥ്വിരാജ്. ഫിലിം ചേംബര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പൃഥ്വിരാജ് വ‍ഴങ്ങിയത്.

സിനിമയുടെ ആദ്യ ഷെഡ്യൂളിന് ശേഷം പൃഥ്വിരാജ് ഡേറ്റ് നല്‍കാതെ വന്നതോടെ യുവസംവിധായിക ഫിലിം ചേബറിനെ സമീപിക്കുകയായിരുന്നു. പിന്നീട് ഫിലിം ചേംബര്‍ ഭാരവാഹികള്‍ സിനിമ പൂര്‍ത്തിയാക്കണമെന്ന് പൃഥ്വിയോട് ആവശ്യപ്പെട്ടു.


കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബറിന്‍റെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതോടെയാണ് പൃഥ്വി വ‍ഴങ്ങിയത്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ ഒന്ന് വരെ സിനിമയുടെ ഇന്ത്യയില്‍ ചിത്രീകരിക്കാനുളള ഭാഗങ്ങളില്‍ അഭിനയിക്കും. അതിന് ശേഷം മാത്രമേ ഇപ്പോള്‍ ഡേറ്റ് നല്‍കിയ രഞ്ജിത്തിന്‍റെ സിനിമയില്‍ അഭിനയിക്കുകയുളളൂവെന്ന് പൃഥ്വി ഉറപ്പു നല്‍കിയിട്ടുണ്ട്.


മൈ സ്റ്റോറിയുടെ ബാക്കി ഭാഗങ്ങള്‍ യൂറോപ്പിലാണ് ചിത്രീകരിക്കാനുളളത്. ഇതിനായി ജനുവരിയില്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്.


2002 മുതല്‍ സിനിമ രംഗത്ത് കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നിയുടെ ആദ്യ ചിത്രമാണ് മൈ സ്‌റ്റോറി. എന്ന് സ്വന്തം മൊയ്തീന് ശേഷം പൃഥ്വിയും പാര്‍വതിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.


യൂറോപ്പ്യന്‍ രാജ്യങ്ങളിലടക്കമായിരുന്നു ആദ്യ ഷെഡ്യൂളിന്റെ ഭൂരിഭാഗവും ഷൂട്ടിംങ് പൂര്‍ത്തിയാക്കിയത്. 31 ദിവസത്തെ ഷൂട്ടിംങിനായി 13 കോടിയോളം രൂപ ചിലവിട്ടു. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 11 വരെയായിരുന്നു ഷൂട്ട്.


രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുന്ന ഘട്ടത്തിലാണ് പൃഥ്വിവിന്റെ ഡേറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉടലെടുത്തത്. അതിനിടെ ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂളിനോട് സഹകരിക്കാതെ, രജ്ഞിത്തിന്റെ അഞ്ജലി മേനോന്‍ ചിത്രത്തിനായി പൃഥ്വി ഡേറ്റ് നല്‍കി.
ഡിസംബര്‍ രണ്ടാം തിയതി മൈ സ്റ്റോറി റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ നായകന്‍ സഹകരിക്കാതെ വന്നതോടെ ഷൂട്ടിംഗ് മുടങ്ങുകയായിരുന്നു. ശങ്കര്‍ രമാകൃഷ്ണന്‍റെതാണ് തിരക്കഥ. ചെന്നൈ എക്‌സ്പ്രസ്, ദില്‍വാലെ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡൂബ്ലി ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.

ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം.തര്‍ക്കങ്ങള്‍ പരിഹരിച്ചതോടെ ചിത്രങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംവിധായകയും നിര്‍മ്മാതാവുമായ റോഷ്നി ദിനകര്‍.

 • പുലിമുരുകനെയും ബാഹുബലിയെയും മമ്മൂക്കയുടെ മാസ്റ്റര്‍പീസ് തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്
 • സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി, തല്‍ക്കാലം അറസ്റ്റില്ല
 • അഭ്യൂഹങ്ങള്‍ക്കു വിട: ഭാവന-നവീന്‍ വിവാഹം 22 ന്
 • ആന്റിമാരുടെ ബര്‍ത്ത്‌ഡേ തീയതി പറയാമെങ്കില്‍ കസബ കാണിക്കാമെന്ന് ജോബിയുടെ പരിഹാസം
 • ആരാധകര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ ഒടിയനെ കണ്ട് സാക്ഷാല്‍ രജനികാന്തും ഞെട്ടി
 • പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രം! നടി പാര്‍വതിക്കെതിരെ കസബയുടെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍
 • മദര്‍ തെരേസ പുരസ്‌കാരം നടി പ്രിയങ്ക ചോപ്രയ്ക്ക്‌
 • പാര്‍വതിക്കെതിരെയുള്ള ഫാന്‍സ് ആക്രമണങ്ങള്‍ക്കു മുന്നറിയിപ്പുമായി ഗീതു മോഹന്‍ദാസ്
 • നവോത്ഥാന നായികയാവാനാണോ ശ്രമം?, നടി പാര്‍വതിക്കെതിരെ കസബ നിര്‍മാതാവ്
 • ജീവിതത്തില്‍ സംഭവിച്ച തിരിച്ചടികള്‍ക്ക് ദിലീപേട്ടനെ മാറ്റാന്‍ സാധിച്ചിട്ടില്ല- നമിത പ്രമോദ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway