സ്പിരിച്വല്‍

ബ്ലാക്ക്പൂളില്‍ കൊന്തനമസ്കാര സമാപനം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രധാന കാര്‍മ്മികന്‍


ബ്ലാക്ക്പൂള്‍ സീറോ മലബാര്‍ കമ്യൂണിറ്റിയില്‍ നടന്നുവരുന്ന പത്തു ദിവസത്തെ കൊന്തനമസ്കാര സമാപനം മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മ്മികത്വത്തില്‍ നാളെ (ബുധനാഴ്ച) വൈകിട്ട് ആറരയ്ക്ക് ആഘോഷമായ ദിവ്യബലിയോട് കൂടി നടത്തപ്പെടുന്നു. രൂപതാ ചാന്‍സിലര്‍ ഫാ മാത്യു പിണക്കാട്ട്, സെക്രട്ടറി ഫാ ഫാന്‍സുവ പത്തില്‍ എന്നിവരോടൊപ്പം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബലിയര്‍പ്പിച്ചു സന്ദേശം നല്‍കും.


ഈ വര്‍ഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളെ അനുമോദിക്കുകയും ആശീര്‍വദിക്കുകയും അവര്‍ക്കും, കഴിഞ്ഞവര്‍ഷം വേദപാഠ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കും കമ്മ്യൂണിറ്റിയുടെ സമ്മാനങ്ങള്‍ വിതരണം ചെയ്യും. രൂപതയുടെ ബൈബിള്‍ കലോത്സവത്തില്‍ യൂണിറ്റ് തലത്തില്‍ മത്സരിച്ചു വിജയിച്ചവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

കൊന്തനമസ്കാരത്തിലും ദിവ്യബലിയിലും പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും രൂപതാ ചാന്‍സിലര്‍ ഫാ മാത്യു പിണക്കാട്ട് ക്ഷണിച്ചു.

 • ലണ്ടന്‍ റീജണല്‍ വചന ശുശ്രുഷ 29ന്
 • ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'ഒരുക്ക ധ്യാനം' നാളെ അപ്ടണ്‍പാര്‍ക്കില്‍
 • ബൈബിള്‍ ധ്യാനയോഗവും രോഗശാന്തി ശുശ്രുഷയും ലണ്ടന്‍ സ്ട്രാറ്റ്‌ഫോഡില്‍; ടിനു ജോര്‍ജ് കൊട്ടാരക്കര മുഖ്യാതിഥി
 • യുവതലമുറയ്ക്കായി 40 മണിക്കൂര്‍ ആരാധന; പ്രാര്‍ത്ഥനാ ഒരുക്കങ്ങളോടെ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍
 • സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ 29ന്; അല്ലിന്‍സ് പാര്‍ക്ക് തിരുവചന സാന്ദ്രമാവും
 • മതേതരത്വ സന്ദേശം ഉയര്‍ത്തിപിടിച്ച് നോര്‍ത്ത് അലേര്‍ട്ടനില്‍ മാതാവിന്‍റെ തിരുന്നാള്‍
 • കെറ്ററിങ്ങില്‍ ജപമാല മാസത്തിന്റെസമാപനത്തില്‍ പരിശുദ്ധ അമ്മയുടെ തിരുന്നാള്‍
 • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 21ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍
 • അഭിഷേകാഗ്നി കണ്‍വെന്‍ഷനായി പ്രസ്റ്റണ്‍ റീജിയണ്‍ ഒരുങ്ങി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway