വിദേശം

പ്രഥമ വനിത താനെന്ന് ട്രംപിന്റെ ആദ്യഭാര്യ, ആ വെള്ളം വാങ്ങിവച്ചോളാന്‍ മൂന്നാംഭാര്യ


വാഷിംഗ്ടണ്‍ : ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആവുമെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്ന ആരും വിശ്വസിച്ചിരുന്നില്ല. ബിസിനസുകാരനായ ട്രംപ് വിവാഹത്തിലും മുമ്പിലായിരുന്നു. ഇപ്പോഴിതാ ട്രംപിന്റെ ആദ്യ ഭാര്യ ഇവാനയും മൂന്നാംഭാര്യ മെലാനിയ ട്രംപും തമ്മില്‍ പോരടിക്കുന്നു. ട്രംപ് 'പ്രഥമ പൗരന്‍ 'ആയതിനാല്‍ ആരായിരിക്കും 'പ്രഥമ വനിത' എന്നതിനെ ചൊല്ലിയാണ് പെണ്‍പോര്.


ഇവാനയുടെ പുതിയ പുസ്തകം 'റൈസിംഗ് ട്രംപ്' പ്രചാരണത്തിനിടെയാണ് ഇവാന പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ട്രംപുമൊത്തുള്ള നീണ്ടകാലത്തെ ദാമ്പത്യത്തെയും അതു തകരാനുള്ള കാരണവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പുസ്തകത്തില്‍ പറയുന്നത്.


'ഗുഡ് മോര്‍ണിംഗ് അമേരിക്ക' എന്ന പരിപാടിക്ക് നല്‍കിയ അഭിമുഖത്തിലും അവര്‍ ഈ വിഷയം ഉന്നയിച്ചു. ട്രംപിന്റെ ആഭ്യ ഭാര്യ താനാണ്. അദ്ദേഹത്തിന്റെ മൂന്നു മക്കളുടെ അമ്മയുമാണ്. അതുകൊണ്ടുതന്നെ പ്രഥമ വനിതയും താനാണെന്നും അവര്‍ പറയുന്നു. കിട്ടിയ അവസരത്തില്‍ മെലാനിയയ്ക്കിട്ട് ഒരു കുത്തുകൊടുക്കാനും അവര്‍ മറന്നില്ല. വൈറ്റ് ഹൗസിലേക്ക് കയറിച്ചെല്ലാന്‍ എല്ലാ അധികാരവും തനിക്കുണ്ട്. എന്നാല്‍ താനത് ചെയ്യുന്നില്ല. മെലാനിയ അവിടെയുണ്ടല്ലോ. അവര്‍ക്ക് അസൂയ തോന്നിയാല്‍ കുറ്റം പറയാനാവില്ല. വാഷിംഗ്ടണ്‍ തനിക്ക് ഇഷ്ടമില്ലാത്തതിനാല്‍ പ്രഥമ വനിതയെന്ന സ്ഥാനം മെലാനിയയ്ക്ക് ഇരിക്കട്ടെ. ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം ജീവിതവും താന്‍ ആസ്വദിക്കുന്നുവെന്നും ഇവാന പറയുന്നു.


എന്നാല്‍ പുസ്തകം വിറ്റഴിക്കാനുള്ള വില കുറഞ്ഞ തന്ത്രമെന്നാണ് മെലാനിയയുടെ വക്താവ് സ്‌റ്റെഫാനി ഗ്രിഷാം പറയുന്നത്. വൈറ്റ് ഹൗസ് മെലാനിയയ്ക്ക് സ്വന്തം വീടാണ്. വാഷിംഗ്ടണിലെ താമസം അവര്‍ ഇഷ്ടപ്പെടുന്നു. പ്രഥമ വനിതയായതില്‍ അഭിമാനിക്കുന്നു. പുസ്തകം വില്‍ക്കാനല്ല, മകനെ നന്നായി വളര്‍ത്താനാണ് ആ പദവി അവര്‍ കാണുന്നതെന്നും ഗ്രിഷാം പറയുന്നു.

ഇവാനയും മെലാനിയയും പൊതുവേദിയില്‍ ഏറ്റുമുട്ടിയെങ്കിലും രണ്ടാം ഭാര്യ മരിയ മേപ്പിള്‍സ് ഇപ്പോഴും ഇതിലൊന്നും താല്‍പര്യമില്ലാതെ മാറിനില്‍ക്കുകയാണ്. വിവാദത്തില്‍ ട്രംപ് മൗനത്തിലാണ്.

 • ഫ്ലോറിഡ വെടിവയ്പ്പില്‍ കുട്ടികള്‍ക്ക് രക്ഷകയായ ശാന്തിടീച്ചറിന് അഭിനന്ദന പ്രവാഹം
 • ഇന്ത്യ തിരയുമ്പോള്‍ മോദി ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലില്‍ സുഖിക്കുന്നു
 • ഫ്ലോറിഡയില്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയതിന്റെ ദേഷ്യം വിദ്യാര്‍ത്ഥി തീര്‍ത്തത് കുട്ടികളടക്കം 17 പേരെ വെടിവച്ചു കൊന്നു
 • മലയാളി വിദ്യാര്‍ത്ഥി കാനഡയില്‍ സര്‍ഫിങ് പരിശീലനത്തിനിടെ മരിച്ചു
 • 9.50ലക്ഷംയൂറോ ലോട്ടറിച്ചു: വെള്ളമടിക്കിടെ ടിക്കറ്റ് പോയി, 'നിര്‍ഭാഗ്യവാന്‍ ' ജീവനൊടുക്കി
 • താന്‍ സ്വര്‍ഗീയ ഭവനത്തിലേക്കുള്ള യാത്രയിലെന്ന് ബനഡിക്ട് മാര്‍പാപ്പ
 • രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്ന ഒരമ്മ
 • ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ജീവനൊടുക്കി
 • പെന്‍സില്‍വാനിയയില്‍ കാര്‍വാഷിംഗ് കേന്ദ്രത്തില്‍ വെടിവെയ്പ് ; നാല് പേര്‍ കൊല്ലപ്പെട്ടു
 • ബ്രസീലില്‍ ഡാന്‍സ്‌ക്ലബ്ബില്‍ വെടിവെപ്പ്; നിരവധി മരണം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway