അസോസിയേഷന്‍

സ്വാഗതമോതി ലിംക: നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള രജിസ്ട്രേഷന്‍ അവസാന ദിവസം ഇന്ന്


ലിംക (ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍) മറ്റൊരു ചരിത്ര രചനക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരിക്കുകയാണ് ഒക്ടോബര്‍ 14 ശനിയാഴ്ച നടക്കുവാന്‍ പോകുന്ന നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക്. മനോജ് വടക്കേടത്തും ഫിലിപ്പ് കുഴിപ്പറമ്പിലും തോമസ് ഫിലിപ്പും നേതൃനിരയിലുള്ളപ്പോള്‍ യുക്മയുടെ നാഷണല്‍ എക്സിക്യൂട്ടീവ് ആയ തമ്പി ജോസ് ആണ് കോര്‍ഡിനേഷന്‍ ചുമതല വഹിക്കുന്നത്. റീജിയണല്‍ തലത്തില്‍ അംഗബലത്തില്‍ ശക്തിയാര്‍ജിച്ചു വരുന്ന നോര്‍ത്ത് വെസ്റ്റ് റീജിയണിലെ മുഴുവന്‍ മത്സരാര്ഥികളേയും യാതൊരു ബുദ്ധിമുട്ടും കൂടാതെ പങ്കെടുപ്പിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ഉറപ്പുവരുത്തിയ ശേഷമാണു ഷീജോ വര്‍ഗീസും തങ്കച്ചന്‍ ഏബ്രഹാമും രഞ്ജിത് ഗണേഷും ജോയ് ആഗസ്തിയും അടങ്ങുന്ന റീജിയണല്‍ നേതൃത്വം ഇപ്രാവശ്യം ലിവര്‍പൂളില്‍ എത്തുന്നത്. രാവിലെ ഒന്‍പതു മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകിട്ട് ഏഴു മണിയോടെ പൂര്‍ത്തിയാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

മത്സരാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷനുള്ള അവസാന തിയതി ഇന്ന് (ചൊവ്വാഴ്ച)ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കും കലാമേളയുടെ നിയമാവലിക്കും www.uukma.org സന്ദര്‍ശിക്കുക.
ഷീജോ - 07852931287, തമ്പി - 07576983141

നോര്‍ത്തുവെസ്റ്റിലെ എല്ലാ മത്സരാര്‍ഥികളെയും ഈ അരങ്ങിന്റെ ആരവത്തില്‍ പങ്കാളികളാകുവാന്‍ ലിംക സ്വാഗതം ചെയ്തു.

രാവിലെ മുതല്‍ മദര്‍ ഇന്ത്യ കിച്ചന്‍ തയ്യാറാക്കുന്ന മിതമായ വിലയില്‍ ലഭിക്കുന്ന വിഭവ സമൃദ്ധമായ ഭക്ഷണ ശാല പ്രവര്‍ത്തിക്കുന്നതാണ്.

വേദിയുടെ വിലാസം : ബ്രോഡ് ഗ്രീന്‍ ഇന്റര്‍നാഷണല്‍സ്‌കൂള്‍ ഹീലിയേഴ്‌സ്‌ റോഡ്, ഓള്‍ഡ്‌സ്വാന്‍ ലിവര്‍പൂള്‍ L13 4DH

 • മലയാളി സംഘടനകള്‍ക്ക് റെഡിച്ചില്‍ നിന്നൊരു മാതൃക
 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരഘോഷവും പൊതുയോഗവും ജനുവരി 27ന്
 • യു എന്‍ എഫ് ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസ്സ് ശ്രദ്ധേയമായി
 • യുക്മ യൂത്ത് കരിയര്‍ ഗൈഡന്‍സ് നടത്തുന്നു
 • മുപ്പത്താറ് ലക്ഷത്തില്‍പരം രൂപ കൈമാറി വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി എഴാം വര്‍ഷത്തിലേക്ക്
 • 'ഓര്‍മയില്‍ ഒരു ഗാനം' ; ആറാം എപ്പിസോഡില്‍ കാര്‍ഡിഫിലെ ജെയ്‌സണ്‍ ജെയിംസ് പാടുന്നു
 • എന്‍എംസി യുടെ പുതിയ മാര്‍ഗ്ഗരേഖ അറിയാന്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ പഠനക്ലാസ്
 • പീറ്റര്‍ ചേരാനല്ലൂരിന്റേയും മിന്‍മിനിയുടേയും സംഗീത സന്ധ്യയ്ക്കായി ലണ്ടനിലെ ഡഗന്‍ഹാം ഒരുങ്ങി
 • എല്‍.കെ.സി.എ: മാത്യൂ വില്ലൂത്തറ പ്രസിഡന്റ്, സാജന്‍ പടിക്കമാലില്‍ സെക്രട്ടറി
 • യുകെകെസിഎ സ്വാന്‍സി യൂണിറ്റിന് പുതിയ നേതൃത്വം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway