സിനിമ

പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം! നീതി കിട്ടാന്‍ അവളോടൊപ്പം ഏതറ്റം വരെയും പോവും; രമ്യാ നമ്പീശന്‍


കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ദിവസം മുതല്‍ അവര്‍ക്കൊപ്പം ശക്തമായി നിലകൊള്ളുന്നയാളാണ് ഉറ്റ സുഹൃത്തുകൂടിയായ 'അമ്മ എക്സിക്യുട്ടീവ് അംഗം രമ്യാ നമ്പീശന്‍ . വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന പേരില്‍ സംഘടന രൂപീകരിച്ചതും നടിയ്ക്ക് നീതി ലഭിക്കുന്നതിന് മലയാള സിനിമയിലെ താര സംഘടനയായ 'അമ്മ'യോട് ശക്തമായി വാദിക്കുകയും ചെയ്തവരില്‍ ഒരാളുകൂടിയാണ് രമ്യ.


നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവാളികള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ രമ്യാ നമ്പീശന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണവിധേയനായി അറസ്റ്റ് ചെയ്യപ്പെടുകയും ജയിലില്‍ കഴിയുകയും ചെയ്ത നടന്‍ ദീലീപ് ജാമ്യത്തില്‍ ഇറങ്ങിയതിന്റെ കൂടി വെളിച്ചത്തിലാണ് രമ്യയുടെ പുതിയ പ്രതികരണം. ഇനിയൊരാള്‍ക്കും അത്തരത്തിലൊരു കുറ്റം ചെയ്യാനുള്ള തോന്നല്‍ പോലും ഉണ്ടാകാത്ത തരത്തിലുള്ള ശിക്ഷ വേണം നല്‍കാന്‍. നടിയെ ആക്രമിച്ചത് അത്യപൂര്‍വ്വവും ക്രൂരവുമായ കുറ്റമാണ്. സത്യം തെളിയാന്‍ അവള്‍ക്കൊപ്പം ഏതറ്റം വരെ പോകാനും ഞങ്ങള്‍ തയ്യാറാണെന്നും രമ്യ പ്രതികരിച്ചു.


രമ്യയുടെ വീട്ടിലേയ്ക്ക് വരുന്ന വഴിയ്ക്കാണ് പുലര്‍ച്ചെ നടി ആക്രമിക്കപ്പെട്ടത്. കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അവള്‍ക്കൊപ്പം, അവള്‍ക്കൊപ്പം മാത്രം എന്ന ഹാഷ്ടാഗില്‍ പ്രതികരണവുമായി എത്തിയ താരവും രമ്യയാണ്. ദിലീപ് കുറ്റവാളിയെന്ന് കോടതി വിധിച്ചിട്ടില്ലെങ്കിലും പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും, ഇക്കാരത്താല്‍ താനുള്‍പ്പെടെയുള്ള ഡബ്ലുസിസി ദിലീപിനെതിരാണെന്നും രമ്യ വ്യക്തമാക്കി. ദിലീപ് നായകനായ രാമലീല ഡബ്ലുസിസി ബഹിഷ്‌കരിച്ചതും വാര്‍ത്തയായിരുന്നു. കേസിലെ പ്രധാന സാക്ഷി കൂടിയാണ് രമ്യ.

 • പുലിമുരുകനെയും ബാഹുബലിയെയും മമ്മൂക്കയുടെ മാസ്റ്റര്‍പീസ് തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്
 • സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി, തല്‍ക്കാലം അറസ്റ്റില്ല
 • അഭ്യൂഹങ്ങള്‍ക്കു വിട: ഭാവന-നവീന്‍ വിവാഹം 22 ന്
 • ആന്റിമാരുടെ ബര്‍ത്ത്‌ഡേ തീയതി പറയാമെങ്കില്‍ കസബ കാണിക്കാമെന്ന് ജോബിയുടെ പരിഹാസം
 • ആരാധകര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ ഒടിയനെ കണ്ട് സാക്ഷാല്‍ രജനികാന്തും ഞെട്ടി
 • പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രം! നടി പാര്‍വതിക്കെതിരെ കസബയുടെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍
 • മദര്‍ തെരേസ പുരസ്‌കാരം നടി പ്രിയങ്ക ചോപ്രയ്ക്ക്‌
 • പാര്‍വതിക്കെതിരെയുള്ള ഫാന്‍സ് ആക്രമണങ്ങള്‍ക്കു മുന്നറിയിപ്പുമായി ഗീതു മോഹന്‍ദാസ്
 • നവോത്ഥാന നായികയാവാനാണോ ശ്രമം?, നടി പാര്‍വതിക്കെതിരെ കസബ നിര്‍മാതാവ്
 • ജീവിതത്തില്‍ സംഭവിച്ച തിരിച്ചടികള്‍ക്ക് ദിലീപേട്ടനെ മാറ്റാന്‍ സാധിച്ചിട്ടില്ല- നമിത പ്രമോദ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway