Don't Miss

ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചെണ്ടകൊട്ടും ഡാന്‍സും: വീഡിയോ വൈറല്‍


ഉദയ്പൂര്‍: തെരെഞ്ഞെടുപ്പ് ആസന്നമായ ഗുജറാത്തില്‍ പര്യടനത്തിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദമോദിയെ ആക്രമിച്ചു നടത്തുന്ന പര്യടനത്തില്‍ വോട്ടര്‍മാരെ വീഴ്ത്താന്‍ എല്ലാ അടവും പയറ്റുന്നുണ്ട് രാഹുല്‍ . കാളവണ്ടിയില്‍ പ്രചാരണം നടത്തിയ രാഹുല്‍ ഇപ്പോഴിതാ ഡാന്‍സും ചെയ്തിരിക്കുന്നു.


ത്രിദിന സന്ദര്‍ശനത്തിനിടെ ഛോട്ടാ ഉദയ്പൂരിലെ ഗോത്രവിഭാഗത്തെ രാഹുല്‍ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന് പുറമേ ഏറെ നേരം ചിലവിട്ട രാഹുല്‍ അവരുടെ തനതു നൃത്ത രൂപമായ 'തിമ്‌ലി'ക്കൊപ്പം ചുവടു വെയ്ക്കുകയും ചെയ്തു. രാഹുലിന്റെ നൃത്തം വൈറലായി കഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഗോത്ര നര്‍ത്തകര്‍ക്കുമൊപ്പം പ്രത്യേക തരം ചെണ്ടയും കൊട്ടിയാണ് രാഹുലിന്റെ നൃത്തം.


ബിജെപിയുടെ ശക്തമായ കോട്ടയായ ഗുജറാത്തില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിദിന സന്ദര്‍ശനം നടത്തുകയായിരുന്നു രാഹുല്‍ . ബിജെപി കൈവശം വെച്ചിരിക്കുന്ന ഗുജറാത്തിനെ പിടിക്കുക എളുപ്പമുള്ള കാര്യമല്ല. അതിനാല്‍ താഴെ തട്ടു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ് രാഹുല്‍ ഗാന്ധി. ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ശക്തമായ പ്രചരണങ്ങളുമായി രംഗത്തുണ്ട്.

1988 മുതല്‍ ബിജെപിയാണ് ഗുജറാത്ത് ഭരിക്കുന്നത്. കേശുഭായ് പട്ടേല്‍, നരേന്ദ്രമോദി, വിജയ് രൂപാനി, ആനന്ദിബെന്‍ പട്ടേല്‍ എന്നിവര്‍ മുഖ്യമന്ത്രിമാരായി.

രാഹുല്‍ ഗാന്ധിയുടെ ഡാന്‍സ്

 • 'ദയവായി എന്റെ മക്കളെ വെറുതേവിടൂ; അപേക്ഷയുമായി സച്ചിന്‍
 • മുറിയിലെത്തിച്ച് ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ഹോ​ളി​വു​ഡ് നിര്‍​മാ​താ​വ് ശ്രമിച്ചു- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
 • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി സത്രീകളുടെ ശൗചാലയത്തില്‍ മാറിക്കയറി
 • പാല് കുടിക്കാത്തതിന് വീടിനു പുറത്തു നിര്‍ത്തി: മൂന്ന് വയസുകാരിയെ കാണാതായി; മലയാളി അമേരിക്കയില്‍ അറസ്റ്റില്‍
 • മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
 • മകനെ യുകെയിലേക്ക് അയച്ച് കബളിപ്പിക്കപ്പെട്ടു; സീരിയല്‍ നടി ജീവിക്കാനായി തട്ടുകട നടത്തുന്നു
 • മോദിയെ കല്യാണം കഴിക്കാന്‍ 40 കാരി ജന്ദര്‍മന്തറില്‍ ഉഗ്ര സമരത്തില്‍
 • ട്രാഫിക് പോലീസുകാരന്‍ ജോലി ഉപേക്ഷിച്ചു 'ക്രിസ്തു'വായി; സ്വന്തമായി പള്ളിയും പണിതു; വിശ്വാസികളായി ആയിരങ്ങള്‍
 • ന്യൂയോര്‍ക്കില്‍ താമസിച്ചു വേട്ടക്കാരാവുന്നവര്‍ ....
 • ജാമ്യം ആഘോഷിക്കരുത്; പുറത്ത് കഴുകന്മാര്‍ കാത്തിരിപ്പുണ്ട്: മുന്നറിയിപ്പുമായി ദിലീപ് ഫാന്‍സ് അസോസിയേഷന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway