നാട്ടുവാര്‍ത്തകള്‍

ഉമ്മന്‍ചാണ്ടി, ആര്യാടന്‍, കെസി വേണുഗോപാല്‍, അനില്‍കുമാര്‍ ,അടൂര്‍ പ്രകാശ്, ജോസ് കെ മാണി എന്നിവര്‍ക്കെതിരെ മാനഭംഗക്കേസ്

തിരുവനന്തപുരം: ടീം സോളാര്‍ കമ്പനിക്ക് സഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കി സരിതയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും പ്രധാന മന്ത്രിമാര്‍ക്കും എപിമാര്‍ക്കും എതിരെ മാനഭംഗക്കേസ്. അഴിമതി, മാനഭംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കുക എന്ന് മനോരമ റിപ്പോര്‍ട്ട്‌ ചെയ്തു. വൈദ്യുതിമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, ടൂറിസം മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്, പിന്നാക്ക ക്ഷേമ മന്ത്രിയായിരുന്ന എ.പി അനില്‍കുമാര്‍, ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍, എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യം, ജോസ് കെ.മാണി എം.പി എന്നിവര്‍ക്കെതിരെയും അഴിമതി , മാനഭംഗ കേസാണ് എടുക്കുക. എഡിജിപി കെ പത്മകുമാറിനെതിരെ മാനഭംഗം, തെളിവ് നശിപ്പിക്കല്‍ , കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തുക.


കേരളത്തിലെ ഒരു മുന്‍ മുഖ്യമന്ത്രിക്കെതിരെ മാനഭംഗക്കേസ് വരുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. സരിതയില്‍ നിന്ന് ലൈംഗിക സംതൃപ്തി നേടിയതും അഴിമതിയായി കണക്കാക്കി കേസ് എടുക്കും. എന്നാല്‍ സരിത പീഡനം സംബന്ധിച്ചു പോലീസില്‍ പരത്തി നല്‍കിയിരുന്നില്ല. സരിത എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുക. അതുകൊണ്ടു തന്നെ രാഷ്ട്രീയമായ മാനത്തിനു അപ്പുറം കേസില്‍ എന്താവും ഫലം എന്നത് കണ്ടറിയണം.


അതിനിടെ, തന്നെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് ആലപ്പുഴ എംപിയായ കെ.സി വേണുഗോപാലാണെന്ന് സരിത പറഞ്ഞു. സാമ്പത്തിക ചൂഷണം ആദ്യം തുടങ്ങിയത് ഉമ്മന്‍ചാണ്ടിയുടെ വിങ്ങില്‍ നിന്നാണെന്നും നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സരിത എസ് നായര്‍ വ്യക്തമാക്കുന്നു. ജസ്റ്റിസ് ശിവരാജന്‍ സമര്‍പ്പിച്ച സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിത എസ് നായര്‍ക്കെതിരെ ലൈംഗിക പീഡനം നടന്നുവെന്ന് വ്യക്തമാക്കിയിരുന്നു. സരിതയുടെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ബലാത്സംഗ കേസ് എടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.ഇതിന് പിന്നാലെയാണ് സരിതയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നത്.

സാമ്പത്തിക ചൂഷണം ആദ്യം തുടങ്ങിയത് ഉമ്മന്‍ചാണ്ടിയുടെ വിങ്ങില്‍നിന്ന് തന്നെയാണ്. ഫോണ്‍ റേപ്പും. കെസി വേണുഗോപാലാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. അത് നമ്മള്‍ സബ്ജക്ടാക്കലല്ല വിഷയം. ഓരോരുത്തര്‍ തമ്മിലുള്ള വൈരാഗ്യംപോലും മറ്റുള്ള സ്ത്രീകളെ ഉപയോഗിച്ച് തീര്‍ക്കുന്ന നടപടികള്‍വരെ ഇവരുടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയെ അല്ല കുറ്റം പറയുന്നത്. തര്‍ക്കത്തിനുപോലും ഫോണ്‍ റേപ്പ് നടത്തുന്ന കൂട്ടമാണത്. കെസി വേണുഗോപാല്‍ എന്താണെന്ന് എന്റെ വിഷയമല്ല. എനിക്ക് രാഷ്ട്രീയമില്ല. ഞാനൊരു സാധാരണ സ്ത്രീയാണ്. അയാളെത്ര ഉയര്‍ന്നയാളായാലും എനിക്കൊരു വിഷയമല്ല. പക്ഷെ കെസി വേണുഗോപാലിന്റെ മുന്നില്‍ ഞാനൊന്നുമല്ല. അയാളിത്തരക്കാരനാണ്. നിരവധി പെണ്‍കുട്ടികളും സ്ത്രീകളും അയാളുടെ അടുത്തുണ്ട്. ഇഷ്ടത്തോടെയാണെങ്കില്‍ കുഴപ്പമില്ല, പക്ഷെ ഇഷ്ടമല്ലാതെ ഉപയോഗിക്കുന്നിടത്താണ് പ്രശ്നം- സരിത പറഞ്ഞു.

തന്നെ ലൈംഗികമയി ഉപയോഗിച്ചവരുടെ പട്ടിക അടങ്ങുന്ന കത്ത് സരിത 19/07/2013ല്‍ എഴുതിയിരുന്നു. 2014 ഏപ്രില്‍ മൂന്നിന് കത്ത് പുറത്തുവന്നു. പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കേയാണ് സരിത കത്ത് എഴുതിയത്. 27 പേജുള്ള കത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വൈദ്യുതിമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, പിന്നാക്ക ക്ഷേമ മന്ത്രിയായിരുന്ന എ.പി അനില്‍കുമാര്‍, ടൂറിസം മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്, ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍, എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യം, ജോസ് കെ.മാണി എം.പി, കെ.പത്മകുമാര്‍ ഐ.ജി.... എന്നിങ്ങനെ പോകുന്നു പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍. ഇവര്‍ക്കെതിരെ സരിത മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
ജിക്കുമോന്‍ ജേക്കബ് , രമേശ് ചെന്നിത്തലയുടെ പി.എ പ്രതീഷ് ഉള്‍പ്പെടെ മൂന്നു പേരുടെ പേരുകൂടി സരിത കത്തില്‍ സൂചിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്തി നല്‍കാം എന്നു വാഗ്ദാനം ചെയ്തായിരുന്നു പീഡനം.


കൈക്കൂലിയായി പണം കൈപ്പറ്റുന്നതു പോലെ തന്നെ സരിതയില്‍ നിന്നും ലൈംഗിക സംതൃപ്തി നേടിയതും കൈക്കൂലിയായി കണ്ട് കേസെടുക്കാമെന്ന് സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റീസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സരിത ലൈംഗിക പീഡനത്തിന് ഇരയായതായി അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഈ കത്ത് താന്‍ തന്നെ എഴുതിയതാണെന്ന് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.


യുഡിഎഫിന് ഏറ്റവും തിരിച്ചടിയായിത്തീരുക നേതാക്കള്‍ക്കെതിരെ ചുമത്തുന്ന ബലാത്സംഗക്കുറ്റം തന്നെയാണ്. ടീം സോളാറിന്റെ ഉടമകളിലൊരാളായിരുന്ന സരിത എസ് നായര്‍ ഉയര്‍ത്തിയ ലൈംഗികാരോപണങ്ങള്‍ യു.ഡി.എഫിലെ മുന്‍ നിര നേതാക്കളെയൊന്നാകെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ ഇതിന്മേല്‍ കാര്യമായ അന്വേഷണത്തിനു മുന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.അത് പരിഗണിച്ചു പരത്തി അന്വേഷിച്ച സംഘത്തിനെതിരെയും അന്വേഷണം ഉണ്ടാവും.

 • രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ച് സോണിയ ഗാന്ധി; പ്രവര്‍ത്തകര്‍ക്ക് ഞെട്ടല്‍
 • മതംമാറ്റം ആരോപിച്ചു മധ്യപ്രദേശില്‍ കരോള്‍ സംഘത്തിന് നേരെ ബജ്രംഗ്ദള്‍ ആക്രമണം; വൈദികന്റെ വാഹനം കത്തിച്ചു
 • സുപ്രീം കോടതി ഇടപെട്ടു; വിവിധ സേവനങ്ങളില്‍ ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടി
 • 'പടയൊരുക്കം' കഴിഞ്ഞ് കെ.എസ്.യു പ്രവര്‍ത്തകര്‍ പടകൂടി: ജില്ലാ സെക്രട്ടറിയ്ക്ക് കുത്തേറ്റു
 • വിലാപയാത്രവേണ്ട; വാഹനാപകടത്തില്‍ മരിച്ച ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവായ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് അമ്മ നടത്തിയ പ്രസംഗം വൈറലാകുന്നു
 • നട്ടെല്ലില്ലാത്ത ജഡ്ജിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആളൂര്‍
 • ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ
 • യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കാനൊരുങ്ങി ട്രായ്
 • ഓഖി ദുരന്തം: കോഴിക്കോട് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 75
 • പ്രതിഭാഗം വാദം നീണ്ടു; ജിഷാ കേസിലെ വിധി പ്രസ്താവം ഒരു ദിവസം കൂടി നീട്ടി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway