നാട്ടുവാര്‍ത്തകള്‍

ഗര്‍ഭാവസ്ഥയിലും രാജകീയചടങ്ങിന് ആതിഥ്യമരുളി കെയ്റ്റ്; പ്രശംസിച്ച് അതിഥികള്‍!


ലണ്ടന്‍ : കഴിഞ്ഞ മാസം മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച കേംബ്രിഡ്ജ് ഡച്ചസ് കെയ്റ്റ് മിഡില്‍ട്ടണ്‍ ശാരീരിക അവശതകളിലായിരുന്നു. ജോര്‍ജ് രാജകുമാരന്റെ ആദ്യ സ്‌കൂള്‍ ദിനത്തിന് പോകാനായിരുന്നില്ല. പൊതു ചടങ്ങുകളൊക്കെ ഒഴിവാക്കി വിശ്രമത്തിലായിരുന്നു. മോണിംഗ് സിക്‌നസ് കൂടുതലായതിനാല്‍ ആഴ്ചകളായി രാജകീയ ചുമതലകളില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു അവര്‍. എന്നാല്‍ മെന്റല്‍ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കായുള്ള വിരുന്നില്‍ തന്റെ കെയ്റ്റ് പങ്കെടുത്തു.

ശാരീരിക അസ്വസ്ഥതകളെ വകവെയ്ക്കാതെ ചടങ്ങിനെത്തിയതോടെ കേംബ്രിഡ്ജ് ഡച്ചസിനെ പോരാളിയെന്നു അതിഥികളും പാപ്പരാസികളും വിശേഷിപ്പിക്കുകയും ചെയ്തു. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നടന്ന വിരുന്നില്‍ വില്ല്യമിനും, ഹാരിയ്ക്കും ഒപ്പം കെയ്റ്റ് പങ്കെടുത്തു. ഇപ്പോഴും ഹൈപ്പറെമെസിസ് ഗ്രാവിഡാറം മൂലം ബുദ്ധിമുട്ടുകയാണ് കെയ്‌റ്റെന്ന് സഹായികള്‍ വ്യക്തമാക്കുന്നു. ഇതെല്ലാം മാറ്റിവെച്ചാണ് ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായുള്ള വിരുന്നില്‍ ആതിഥ്യമരുളാന്‍ കെയ്റ്റ് രംഗത്തിറങ്ങിയത്. രാജകീയ ദൗത്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥ ഉടലെടുത്തതോടെയാണ് കെന്‍സിംഗ്ടണ്‍ കൊട്ടാരം ഗര്‍ഭവാര്‍ത്ത നേരത്തെ പുറത്തുവിട്ടത്.

ശാരീരിക അസ്വസ്ഥതകള്‍ തുടരുകയാണെങ്കിലും നില മെച്ചപ്പെട്ട് വരികയാണെന്ന് സഹായികള്‍ വെളിപ്പെടുത്തി. ഈ ചടങ്ങിന്റെ സവിശേഷത കൂടി പരിഗണിച്ചാണ് കെയ്റ്റ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ബുദ്ധിമുട്ടുകള്‍ മറന്ന് ചടങ്ങിനെത്തിയ കെയ്റ്റിനെ അതിഥികള്‍ പ്രകീര്‍ത്തിച്ചു. ഒരു പോരാളിയെ പോലെയാണ് ഡച്ചസ് എത്തിയതെന്ന് സ്റ്റുഡന്റ് മൈന്‍ഡ്‌സ് ചാരിറ്റിയിലെ ഡോ. നിക്കോള ബൈറോം അഭിപ്രായപ്പെട്ടു. 12 ആഴ്ചയ്ക്ക് ശേഷം മറ്റ് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കിയാകും കൊട്ടാരത്തില്‍ നിന്നും പ്രസവതീയതി പുറത്തുവിടുക. ചില ചടങ്ങുകളില്‍ കെയ്റ്റ് പങ്കെടുക്കുമെങ്കിലും പൂര്‍ണ്ണമായ രാജകീയ ചുമതകള്‍ ഏറ്റെടുക്കില്ല. എന്തയാലും കെയ്റ്റ് പുറത്തെത്തിയത് പാപ്പരാസികളെ സന്തോഷിപ്പിച്ചിട്ടുണ്ട്.

 • മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി; പ്രണയവിവാഹങ്ങളെ ലൗജിഹാദാക്കരുതെന്ന്
 • നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ആശുപത്രിയിലായിരുന്നെന്നു ദിലീപ് വ്യാജരേഖയുണ്ടാക്കിയതായി പൊലീസ്, അഡ്മിറ്റ് ചെയ്താലും ദിലീപ് വീട്ടില്‍ പോകുമെന്നു ഡോക്ടര്‍
 • പീഡനം ഉള്‍പ്പെടെ പരാതികള്‍ അന്വേഷിച്ചില്ല; തന്നെ പ്രതിയാക്കാന്‍ ഇപ്പോഴും ശ്രമം- സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി
 • നടന്‍ അലന്‍സിയര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ കൊലവിളി; കൊല്ലാനും കത്തിക്കാനും ആഹ്വാനം
 • കേന്ദ്രസര്‍ക്കാര്‍ ക്ഷണിക്കുന്നില്ല; ഇന്ത്യയുടെ അയല്‍പക്കത്തെത്തി മാര്‍പാപ്പ മടങ്ങും
 • വിഐപി പരിഗണനയില്ലാതെ ദിലീപ് ശബരിമലയിലെത്തി മടങ്ങി, ഇനി ക്യാമറയ്ക്കു മുന്നിലേയ്ക്ക്
 • സോളാര്‍ പോരിനിടെ പിണറായിയും ഉമ്മന്‍ ചാണ്ടിയും ഒരേ വേദിയില്‍ ; ജോസ് കെ. മാണിയെ ഒഴിവാക്കി
 • ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് 35കാരി ഇളയ മകളുമായി ഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോയി; കുഞ്ഞിനെ കൊല്ലാന്‍ നോക്കിയ കാമുകന്‍ പിടിയില്‍
 • യുവരാജ് കഞ്ചാവ് വലിക്കും, ലഹരി ഉപയോഗിക്കാന്‍ പഠിപ്പിച്ചു, ഗുരുതര ആരോപണങ്ങളുമായി സഹോദര ഭാര്യ
 • നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും; കേസില്‍ വ‍ഴിത്തിരിവ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway