അസോസിയേഷന്‍

എഡിന്‍ബറോ മലയാളി സമാജത്തിന്റെ ഓണാഘോഷം ഗംഭീരമായി

എഡിന്‍ബറോ മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്തംബര്‍ 10-ാം തീയതി ഗംഭീരമായി ആഘോഷിച്ചു. രാവിലെ പത്ത് മണിക്ക് കായിക മത്സരങ്ങളോടെ ആഘോഷത്തിന് തുടക്കം കുറിച്ചു. പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി, നാടന്‍ കായിക മത്സരങ്ങള്‍ എന്നിവ ആഘോഷത്തിന് വ്യത്യസ്തത കൂട്ടി. തുടര്‍ന്ന് കൃത്യം 1 മണിക്ക് മഹാബലി തമ്പുരാന്‍ താലപ്പൊലി എന്നിവ ബാലികമാരുടെയും മുത്തുക്കുടയുമായി എത്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടുകൂടി എഴുന്നുള്ളി വന്നു. എഡിന്‍ബറോ മലയാളി സമാജം ചെണ്ട ടീം മാവേലി മന്നന്റെ വരവിന് താളത്തിന്റെ കൊഴുപ്പേകി.


ഇ.എം.എസ് സ്ഥാപിതമായി പത്ത് വര്‍ഷം പിന്നിട്ട ഈ അവസരത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷം വിവിധ വര്‍ഷങ്ങളായി സംഘടനയെ നയിച്ച അഞ്ച് പ്രസിഡന്റുമാര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം 2017 ഉത്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഏകദേശം 28 വിഭവങ്ങള്‍ ചേര്‍ന്നുകൊണ്ടുള്ള സ്വാദിഷ്ടമായ ഓണസദ്യ നടത്തപ്പെട്ടു. 2.30ന് കലാസന്ധ്യ അരങ്ങേറി. നാടന്‍ പാട്ടുകളും തിരുവാതിരയും നൃത്ത്യ കലാരൂപങ്ങളും കോമഡി സ്‌കിറ്റുമായി മൂന്ന് മണിക്കൂര്‍ ആസ്വാദകരെ ശരിക്കും ആഘോഷത്തിമിര്‍പ്പില്‍ ആനന്ദപുളകമണിയിച്ചു. പിന്നീട് അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 • നഴ്സിംഗ് കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങുന്നവര്‍ക്കായി ഫ്രീ വര്‍ക്ഷോപ് 17ന് കെന്റില്‍
 • ആദ്യ സ്റ്റേജിലെ ടോപ് സ്‌കോറര്‍ പ്രകടനവുമായ് സാന്‍ - സ്റ്റാര്‍സിംഗര്‍ 3 യുടെ പുതിയ എപ്പിസോഡ്
 • യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോണ്‍ഫ്രന്‍സിനു വന്‍ ജനപിന്തുണ
 • ശക്തമായ നേതൃത്വവും വ്യക്തമായ പദ്ധതികളുമായി 'ഇമ' മുന്നോട്ട്
 • നോര്‍ത്ത്വുഡ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് 10 -ന്
 • യുക്മ നാഷണല്‍ മിഡ്- ടെം ജനറല്‍ ബോഡി 24 ന്
 • 'യുക്മ സ്റ്റാര്‍സിംഗര്‍ 3' രണ്ടാം റൗണ്ടില്‍ ഭാഗ്യം പരീക്ഷിക്കുവാന്‍ സ്വിറ്റസര്‍ലന്‍ഡില്‍ നിന്നെത്തിയ പേളിയും, യുകെയുടെ സ്വന്തം അമിതയും ജിജോയും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway