നാട്ടുവാര്‍ത്തകള്‍

സോളാര്‍ ബോംബ് പൊട്ടുമ്പോള്‍ സുധീരന്‍ ഊറിച്ചിരിക്കുകയാണ്


തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കറുത്തപാടായിരുന്നു സോളാര്‍ വിവാദം. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ബാധിച്ച അര്‍ബുദം. അതിനെതിരെ ഒറ്റയാള്‍പോരാട്ടം നടത്തി രക്തസാക്ഷിയായ ഒരാളുണ്ട്, വി എം സുധീരന്‍ . കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനിരുന്നു നേതാക്കളുടെ ദുഷിപ്പിനെതിരെ പരമാവധി പൊരുതി നോക്കിയിരുന്നു സുധീരന്‍ . എന്നാല്‍ എല്ലാവരും അദ്ദേഹത്തെ ഒറ്റപ്പെടുത്തി മൂലയ്ക്കിരുത്തി. പാര്‍ട്ടിയെ നന്നാക്കാന്‍ നോക്കി പരാജയപ്പെട്ടു അവസാനം ഗത്യന്തരമില്ലാതെ പദവി ഒഴിക്കുകയായിരുന്നു അദ്ദേഹം. സുധീരനെ പുകച്ചു പുറത്തു ചാടിച്ചവരൊക്കെ ഇപ്പോള്‍ വലിയ പരിഹാസപാത്രമാകുമ്പോള്‍ സുധീരന്‍ ഊറിച്ചിരിക്കുകയാവും. താന്‍ ഏത് വിഷയത്തിനെതിരെ യുദ്ധം ചെയ്തോ അതേ വിഷയത്തിലെ നേതാക്കള്‍ മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്നു.


ഉമ്മന്‍ചാണ്ടി, ആര്യാടന്‍, കെസി വേണുഗോപാല്‍, അനില്‍കുമാര്‍ ,അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യം എന്നിവര്‍ അഴിമതി , മാനഭംഗ കേസിനെ അഭിമുഖീകരിക്കുമ്പോള്‍ സുധീരന്‍ ചിരിക്കാതെയെന്തു ചെയ്യും?തെളിവ് നശിപ്പിക്കല്‍ , കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ നേരിടുന്ന ബെന്നിബഹന്നാന്‍ , തമ്പാനൂര്‍ രവി എന്നിവരും പ്രതിസ്ഥാനത്താണ്. ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്നും രക്ഷിക്കാനായി സരിതയെ സ്വധീനിക്കാന്‍ മുന്‍ എഎല്‍എമാരായ തമ്പാന്നൂര്‍ രവി, ബെന്നി ബെഹ്നാന്‍ എന്നിവര്‍ ശ്രമിച്ചു എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്.


ആരോപണ വിധേയനായ ബെന്നി ബെഹ്നാനെ കഴിഞ്ഞതവണ മത്സരിപ്പിക്കേണ്ട എന്ന ഉറച്ച തീരുമാനം എടുത്തത് സുധീരനായിരുന്നു. അതിന്റെ പേരിലും അദ്ദേഹം ഒട്ടേറെ പഴികേട്ടു. തൃക്കാക്കരയില്‍ ബെന്നി ബെഹ്നാനു പകരം പിടി തോമസിനെ ഇറക്കിയത് സുധീരന്റെ കടുത്ത നിലപാട് മൂലമായിരുന്നു. പിടി ജയിച്ചു കയറുകയും ചെയ്തു. പ്രതിപക്ഷ നിരയില്‍ നേരെ ചൊവ്വേ കാര്യങ്ങള്‍ പറയുന്ന ഒരാള്‍ ഇന്ന് പിടി തോമസാണ്.

ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായ ബെന്നി ബെഹനാനെ അടുത്ത കെപിസിസി പ്രസിഡന്റ് ആയി ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ കസേര ബെന്നിക്ക് നഷ്ടപ്പെടാനാണ് സാധ്യത. അടൂര്‍ പ്രകാശിന്റെ പേരും സുധീരന്‍ വെട്ടിയതായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെ അവസാന നിമിഷം അടൂര്‍ പ്രകാശ് കോന്നിയില്‍ മത്സരിച്ചു.

തൃപ്പൂണിത്തുറയില്‍ സുധീരന്റെ എതിര്‍പ്പ് മറികടന്നാണ് കെ ബാബുവിനെ മത്സരിപ്പിച്ചത്. ബാര്‍ കോഴയില്‍പ്പെട്ട ബാബു തോല്‍ക്കുകയും ചെയ്തു. തങ്ങള്‍ക്കെതിരെ നിലപാടെടുത്ത സുധീരനെ കടുത്ത ഭാഷയിലാണ് ആരോപണവിധേയര്‍ ആക്രമിച്ചത്.

 • വിലാപയാത്രവേണ്ട; വാഹനാപകടത്തില്‍ മരിച്ച ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവായ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് അമ്മ നടത്തിയ പ്രസംഗം വൈറലാകുന്നു
 • നട്ടെല്ലില്ലാത്ത ജഡ്ജിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആളൂര്‍
 • ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ
 • യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കാനൊരുങ്ങി ട്രായ്
 • ഓഖി ദുരന്തം: കോഴിക്കോട് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 75
 • പ്രതിഭാഗം വാദം നീണ്ടു; ജിഷാ കേസിലെ വിധി പ്രസ്താവം ഒരു ദിവസം കൂടി നീട്ടി
 • ദാവൂദും ഛോട്ടാ ഷക്കീലും അടിച്ചുപിരിഞ്ഞു; മധ്യസ്ഥനീക്കങ്ങളുമായി പാക് ചാരസംഘടന
 • ഓഖി: മരണസംഖ്യ കൂടുന്നു; ഉറ്റവരെ കാത്ത് തിരിച്ചറിയാത്ത 36 മൃതദേഹങ്ങള്‍
 • ആലപ്പുഴയില്‍ ബ്രിട്ടീഷ് ടൂറിസ്റ്റിനെ ഹൗസ് ബോട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway