ചരമം

അടിമാലിയില്‍ സാമൂഹികപ്രവര്‍ത്തകയെ കഴുത്തില്‍ കുത്തി മാറിടം മുറിച്ച് കൊലപ്പെടുത്തി

അടിമാലി: കഴുത്തില്‍ കുത്തിയ കത്തി വലിച്ചൂരി ഇതേ കത്തി കൊണ്ട് മാറിടം മുറിച്ച് സാമൂഹികപ്രവര്‍ത്തകയെ കൊല്ലപ്പെടുത്തി. ഇടുക്കി അടിമാലി പത്താംമൈലില്‍ സെലീന അബ്ദുള്‍ അസീസെന്ന 38കാരി കൊല്ലപ്പെട്ടത് ചൊവ്വാഴ്ച്ചയായിരുന്നു. അതേരാത്രി തന്നെ പ്രതിയായ റിജോഷി (30)നെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ക്രൂരത നടത്തിയത് ജീവനോടെയായിരുന്നെന്നും തന്റെ കൈവിറച്ചില്ലെന്നും പണം തിരികെ നല്‍കാത്തതിലെ പകയാണ് കാരണമായതെന്നും കൊലപാതകത്തിലെ പ്രതി പറഞ്ഞു.

നാട്ടുകാര്‍ക്ക് സെലീനയെ പറ്റി കാര്യമായ അറിവുകള്‍ ഉണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകയാണെന്നും അഭിഭാഷകയാണെന്നുമൊക്കെ ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ കാര്യമായ വിദ്യാഭ്യാസം ഇവര്‍ക്ക് ഇല്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

അടിമാലി ടൗണില്‍ ഫോട്ടോസ്റ്റാറ്റ് കട നടത്തുകയായിരുന്ന റിജോഷ് എങ്ങനെയാണ് സെലീനയുടെ സുഹൃത്തായതെന്നതും ഉത്തരമില്ലാത്ത ചോദ്യമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിജോഷ് പ്രതിയാണ്. ഇത്തരത്തില്‍ അത്ര നല്ല പശ്ചാത്തലമല്ല റിജോഷിന്റെത്. ഇത്രമാത്രം ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാവിനോട് ഒന്നരലക്ഷം രൂപ സെലീന വാങ്ങിയെന്നത് വീട്ടുകാര്‍ക്കും പുതിയ അറിവായിരുന്നു.


കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പതിനാലാം മൈലില്‍ മുഴുവന്‍ മറ്റത്തില്‍ നേഴ്സറിക്ക് സമീപമുള്ള വീടിന് പിന്നിലായാണ് സെലീനയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനു പിന്നില്‍ നിന്നു സെലീന വസ്ത്രങ്ങള്‍ കഴുകുന്നതിനിടെ ചൊവ്വാഴ്ചഉച്ചയ്ക്ക് 2.16 ഓടെയാണ് പ്രതി റിജോഷ് വീട്ടിലെത്തിയത്. കൊലപാതകം നടത്തിയ ശേഷം എട്ടു മിനിറ്റിനുള്ളില്‍ പ്രതി പുറത്തിറങ്ങി. 2.24ന് ഇയാള്‍ ബൈക്കില്‍ കയറി പോവുന്ന ദൃശ്യങ്ങള്‍ സമീപത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഭര്‍ത്താവ് മീന്‍കച്ചവടം നടത്തിയതിനു ശേഷം വീട്ടില്‍ വന്നപ്പോഴാണ് സെലീനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടതെന്നാണ് പറയുന്നത്.

 • ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പാ​ലാ​ത്ര സി​എം​ഐ നി​ര്യാ​ത​നാ​യി
 • അമേരിക്കയില്‍ മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരണമടഞ്ഞു
 • ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു
 • തൊടുപുഴ സ്വദേശിയായ യുവാവ് ഹൈദരാബാദിലെ വീട്ടില്‍ വെട്ടേറ്റുമരിച്ച നിലയില്‍
 • സൗദിയില്‍ ട്രക്ക് അപകടം: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
 • ലിസ്റ്റിന്‍ സ്റ്റീഫന്റെ മാതാവ് ലിസി സ്റ്റീഫന്‍ നിര്യാതയായി
 • ബോള്‍ട്ടണ്‍ മലയാളി കുര്യന്‍ ജോര്‍ജിന്റെ ഭാര്യാ പിതാവ് ജേക്കബ് തോമസ് നിര്യാതനായി
 • പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ് അപകടം: ജീവനക്കാരി മരിച്ചു; 15 കുട്ടികള്‍ക്ക് പരിക്ക്
 • പാലത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
 • ഡല്‍ഹിയില്‍ വീടിനുള്ളില്‍ അഞ്ചുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway