നാട്ടുവാര്‍ത്തകള്‍

ക്ലിഫ് ഹൗസില്‍ വച്ചാണ് ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി ഉപയോഗിച്ചതെന്ന് സരിത


തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സരിത എസ് നായര്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചാണ് ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി ഉപയോഗിച്ചതെന്ന് സരിത എസ് നായര്‍ .


എന്റെ എല്ലാ പരാതികളും ഞാന്‍ പറഞ്ഞിരുന്നത് ഉമ്മന്‍ ചാണ്ടി സാറിനോടായിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കാനാണ് ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചിരുന്നത്.
മുട്ടുവേദന മൂലം ഒരാഴ്ച അദ്ദേഹം വിശ്രമത്തിലായിരുന്നു. ബിജു രാധാകൃഷ്ണനുമായുള്ള മുഖ്യമന്ത്രിയുടെ ഇടപാട് പ്രശ്നമായപ്പോള്‍ മന്ത്രിസഭ തന്നെ താഴെ പോവുമെന്ന് പറഞ്ഞാണ് ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചിരുന്നത്.

ബിജു ബ്ലാക്ക് മെയില്‍ ചെയ്തു എന്നാണ് കണ്ടപ്പോള്‍ ആദ്യം ഉമ്മന്‍ ചാണ്ടി പറഞ്ഞത്. പിന്നീട് ഗണേശ് പ്രശ്നം പറഞ്ഞ് സംസാരം തുടങ്ങിയാണ് അദ്ദേഹം തെറ്റായി പെരുമാറിയത്. അതെനിക്ക് വലിയ ഷോക്കായിരുന്നു. ഉമ്മന്‍ചാണ്ടി അപമര്യാദയായി പെരുമാറിയത് തന്നെ ഞെട്ടിച്ചു. അദ്ദേഹത്തില്‍ നിന്നും ഉണ്ടായ അനുഭവം വിശദീകരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ അല്ല താനെന്നും സരിത പറഞ്ഞു. മറ്റ് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ലെങ്കിലും പ്രത്യേക അനുമതി തനിക്കായി നല്‍കിയെന്നും സരിത പറയുന്നു.

ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളളവരുടെ ചൂഷണം അതിരുകടന്നതിനാലാണ് ഇപ്പോള്‍ തുറന്ന് പറയാന്‍ തയ്യാറായത്. ഉമ്മന്‍ചാണ്ടി ശിക്ഷിക്കപ്പെടണം. 1.9 കോടി രൂപയാണ് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്.ഡല്‍ഹിയില്‍ കേരള ഹൗസില്‍ വെച്ചും ബാക്കി തുക തിരുവനന്തപുരം വിമാനത്താവളത്തിന് അടുത്ത് വെച്ചുമാണ് കൈമാറിയത്. കേരള ഹൗസില്‍ വെച്ച് തോമസ് കുരുവിളയുടെ കൈവശം പണം നല്‍കാന്‍ ആവശ്യപ്പെട്ടതും ഉമ്മന്‍ചാണ്ടിയാണ്.

മുന്‍പ് ഞാന്‍ ജയിലില്‍ നിന്നെഴുതിയ കത്തില്‍ എല്ലാം പറഞ്ഞിട്ടുണ്ട്. അതിന്റെ ഒറിജിനല്‍ ബാലകൃഷ്ണപിള്ള സാറിന്റെ കൈവശമുണ്ടായിരുന്നു. ഇപ്പോള്‍ സോളാര്‍ കമ്മിഷനിലും ആ കത്തുണ്ട്-മാതൃഭൂമി ന്യൂസില്‍ സംസാരിക്കവെ സരിത വ്യക്തമാക്കി.
ഒരിക്കല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കത്തിലെ ഏതാനും പേജുകള്‍ പുറത്തുവിട്ടപ്പോള്‍ അത് നിഷേധിക്കാന്‍ തമ്പാനൂര്‍ രവി പറഞ്ഞത് കൊണ്ടാണ് നിഷേധിച്ചതെന്നും സരിത ചര്‍ച്ചയില്‍ പറഞ്ഞു.

 • ഫാ തോമസിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി, റിസോര്‍ട്ടിലും പള്ളിമേടയിലും തെളിവെടുപ്പ്
 • സഹപ്രവര്‍ത്തകയ്ക്ക് നീതി വൈകിക്കരുത് , അത് നീതി നിഷേധത്തിന് തുല്യമെന്ന് ഡബ്ലിയുസിസി
 • മകളുടെ കുഞ്ഞിനെ നോക്കാന്‍ അമേരിയ്ക്കയ്ക്ക് പോകണമെന്ന് ഭാര്യ; തന്നെ നോക്കിയാല്‍ മതിയെന്ന് ഭര്‍ത്താവും ; വഴക്കിനൊടുവില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
 • പേടിപ്പിക്കല്ലേ! ദുബായില്‍ ബിനീഷ് കോടിയേരിയുടെ ഫെയ്‌സ്ബുക്ക് ലൈവ് ഷോ
 • നടി ആക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയിലേയ്ക്ക്
 • ട്രെയിനിലെ പീഡന ശ്രമം: സനുഷ കോടതിയില്‍ രഹസ്യമൊഴി നല്‍കി
 • അഞ്ചുവയസുള്ള മകളെ തനിച്ചാക്കി, ഫെയ്‌സ്ബുക്ക് കാമുകനുമായി ഒളിച്ചോടി; യുവതിയും കാമുകനും പിടിയില്‍
 • അഭയ കേസ്: വൈദികര്‍ രാത്രി കോണ്‍വെന്റിലെ മതില്‍ ചാടിക്കടന്നെന്നു സിബിഐ
 • ബിനോയിയെ ഊരിയെടുത്തത് പ്രവാസിവ്യവസായികള്‍ ; അറബിയും ഹാപ്പി
 • ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നു; പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ യുവതി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway