നാട്ടുവാര്‍ത്തകള്‍

നേതാക്കള്‍ക്കെതിരായ ബലാല്‍സംഗക്കുറ്റം; മുന്നിലുള്ളത് അറസ്റ്റ്, കോണ്‍ഗ്രസ് നേതൃത്വം കടുത്ത ആശങ്കയില്‍


തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അടക്കമുളള മുന്‍ മന്ത്രിമാര്‍ക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കടുത്ത ആശങ്കയില്‍. സരിത എഴുതിയ 22 പേജുളള കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ ഇട്ടു കേസ് രജിസ്റ്റര്‍ ചെയ്താല്‍ ഉമ്മന്‍ചാണ്ടി അടക്കമുളളവര്‍ അറസ്റ്റിലാവും. ജാമ്യം കിട്ടാനും സാധ്യതയില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് പോലീസിന്റെ തീരുമാനം


ബലാല്‍സംഗ കേസില്‍ ഒരു മുന്‍ മുഖ്യമന്ത്രിയും,സഹ പ്രവര്‍ത്തകരായ മന്ത്രിമാരും ,ഉയര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രതിപട്ടികയില്‍ ഉള്‍പെടാന്‍ പോകുന്ന അത്യപൂര്‍വ്വമായ സാഹചര്യമാണ് ഉണ്ടാവുക.


സര്‍ക്കാര്‍ തീരുമാനം രേഖാമൂലം ലഭിച്ചാലുടന്‍ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തോട് ചുമതലയേറ്റെടുക്കാന്‍ ആവശ്യപെടും. ഉത്തര മേഖല ഡിജിപി രാജേഷ് ദിവാന്‍ ഐപിഎസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.ഐജി ദിനേന്ദ്ര കശ്യപ്, എസ് പി രാജീവ്, ഡി.വൈ.എസ്.പിമാരായ ബിജിമോന്‍, ബി.രാധാകൃഷ്ണപിള്ള, ഷാനവാസ് എന്നിവര്‍ സംഘത്തിലുണ്ടാകും.സോളാര്‍ കേസില്‍ ശരിയായ അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കും.


വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ആയതിനാല്‍ ആദ്യ പടിയായി സരിതയില്‍ നിന്ന് മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. തന്റെ പഴയ കത്തിന്റെ ഉള്ളടക്കത്തില്‍ സരിത ഉറച്ച് നിന്നാല്‍ ആവശ്യമെങ്കില്‍ വനിതാ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം രഹസ്യമൊഴി രേഖപ്പെടുത്തും . 11 പേര്‍ക്കെതിരെയാണ് ബലാല്‍സംഗ കുറ്റം ചുമത്തേണ്ടത്.


ആരോപണ വിധേയര്‍ ഉയര്‍ന്ന രാഷ്ട്രീയ നേതാക്കളും, പോലീസ് തലപ്പത്തെ ഉന്നതരും ആയതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഏത് നീക്കവും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ഇടയുള്ളതിനാല്‍ കരുതലോടെ നീങ്ങാനാവും ശ്രമിക്കുക.


ബലാല്‍സംഗകുറ്റം ആയതിനാല്‍ തീയതിയും, സ്ഥലവും ആദ്യം അറിയേണ്ടതുണ്ട്. സരിത പറഞ്ഞ തീയതികളില്‍ ആരോപണ വിധേയരുടെ സാന്നിധ്യം പ്രഥമികമായി തെളിയിക്കാനായാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും.

അഴിമതി, മാനഭംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കുക. വൈദ്യുതിമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, ടൂറിസം മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്, പിന്നാക്ക ക്ഷേമ മന്ത്രിയായിരുന്ന എ.പി അനില്‍കുമാര്‍, ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍, എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യം, ജോസ് കെ.മാണി എം.പി എന്നിവര്‍ക്കെതിരെയും അഴിമതി , മാനഭംഗ കേസാണ് എടുക്കുക. എഡിജിപി കെ പത്മകുമാറിനെതിരെ മാനഭംഗം, തെളിവ് നശിപ്പിക്കല്‍ , കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തുക.

തന്നെ ലൈംഗികമയി ഉപയോഗിച്ചവരുടെ പട്ടിക അടങ്ങുന്ന കത്ത് സരിത 19/07/2013ല്‍ എഴുതിയിരുന്നു. 2014 ഏപ്രില്‍ മൂന്നിന് കത്ത് പുറത്തുവന്നു. പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കേയാണ് സരിത കത്ത് എഴുതിയത്. 27 പേജുള്ള കത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വൈദ്യുതിമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, പിന്നാക്ക ക്ഷേമ മന്ത്രിയായിരുന്ന എ.പി അനില്‍കുമാര്‍, ടൂറിസം മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്, ആലപ്പുഴ എം.പി കെ.സി വേണുഗോപാല്‍, എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യം, ജോസ് കെ.മാണി എം.പി, കെ.പത്മകുമാര്‍ ഐ.ജി.... എന്നിങ്ങനെ പോകുന്നു പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍. ഇവര്‍ക്കെതിരെ സരിത മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.


ജിക്കുമോന്‍ ജേക്കബ് , രമേശ് ചെന്നിത്തലയുടെ പി.എ പ്രതീഷ് ഉള്‍പ്പെടെ മൂന്നു പേരുടെ പേരുകൂടി സരിത കത്തില്‍ സൂചിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്തി നല്‍കാം എന്നു വാഗ്ദാനം ചെയ്തായിരുന്നു പീഡനം.
ക്രിമിനല്‍ അന്വേഷണത്തിനൊപ്പം തന്നെ വിജിലന്‍സ് അന്വേഷണവും സമാന്തരമായി നടക്കുന്നതോടെ കോണ്‍ഗ്രസ് ക്യാമ്പ് ശരിക്കും വെട്ടിലാകും.

 • മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി; പ്രണയവിവാഹങ്ങളെ ലൗജിഹാദാക്കരുതെന്ന്
 • നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ആശുപത്രിയിലായിരുന്നെന്നു ദിലീപ് വ്യാജരേഖയുണ്ടാക്കിയതായി പൊലീസ്, അഡ്മിറ്റ് ചെയ്താലും ദിലീപ് വീട്ടില്‍ പോകുമെന്നു ഡോക്ടര്‍
 • പീഡനം ഉള്‍പ്പെടെ പരാതികള്‍ അന്വേഷിച്ചില്ല; തന്നെ പ്രതിയാക്കാന്‍ ഇപ്പോഴും ശ്രമം- സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി
 • നടന്‍ അലന്‍സിയര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ കൊലവിളി; കൊല്ലാനും കത്തിക്കാനും ആഹ്വാനം
 • കേന്ദ്രസര്‍ക്കാര്‍ ക്ഷണിക്കുന്നില്ല; ഇന്ത്യയുടെ അയല്‍പക്കത്തെത്തി മാര്‍പാപ്പ മടങ്ങും
 • വിഐപി പരിഗണനയില്ലാതെ ദിലീപ് ശബരിമലയിലെത്തി മടങ്ങി, ഇനി ക്യാമറയ്ക്കു മുന്നിലേയ്ക്ക്
 • സോളാര്‍ പോരിനിടെ പിണറായിയും ഉമ്മന്‍ ചാണ്ടിയും ഒരേ വേദിയില്‍ ; ജോസ് കെ. മാണിയെ ഒഴിവാക്കി
 • ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് 35കാരി ഇളയ മകളുമായി ഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോയി; കുഞ്ഞിനെ കൊല്ലാന്‍ നോക്കിയ കാമുകന്‍ പിടിയില്‍
 • യുവരാജ് കഞ്ചാവ് വലിക്കും, ലഹരി ഉപയോഗിക്കാന്‍ പഠിപ്പിച്ചു, ഗുരുതര ആരോപണങ്ങളുമായി സഹോദര ഭാര്യ
 • നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും; കേസില്‍ വ‍ഴിത്തിരിവ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway