നാട്ടുവാര്‍ത്തകള്‍

ബ്രിട്ടന്റെ ഉറക്കംകെടുത്തിയ 'വെളുത്ത വിധവ' സാലി ജോണ്‍സ് സിറിയയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു


ലണ്ടന്‍ / റാഖ: ബ്രിട്ടന്റെ ഉറക്കംകെടുത്തിയ ഐഎസിന്റെ റിക്രൂട്ടര്‍ 'വെളുത്ത വിധവ' എന്നറിയപ്പെട്ട ബ്രിട്ടീഷ് ജിഹാദി സാലി ജോണ്‍സ് സിറിയയില്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ റാഖയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ബ്രിട്ടനിലെ മോസ്റ്റ്-വാണ്ടഡ് വനിതയായി സാലി ജോണ്‍സ് കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാഖ്-സിറിയ അതിര്‍ത്തിയില്‍ അമേരിക്കയുടെ അക്രമണത്തില്‍ ഇവര്‍ ചിന്നിച്ചിതറി യെന്നാണ് റിപ്പോര്‍ട്ടുകള്‍.
റാഖയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് നാലുമാസം മുമ്പ് അമേരിക്ക ഇവരെ വധിച്ചതെന്ന് വൈറ്റ് ഹാള്‍ വക്താക്കളെ ഉദ്ധരിച്ച് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസ് തലസ്ഥാനം സഖ്യസേന പിടിച്ചെടുത്ത് മുന്നേറിയതോടെയാണ് രാജ്യം വിടാന്‍ ഇവര്‍ നിര്‍ബന്ധിതയായത്.


കെന്റിലെ ചതാമിലെ ബ്യൂട്ടീഷ്യന്‍ ആയിരുന്ന സാലി ജോണ്‍സ് 2013 ലാണ് ഐഎസില്‍ ചേര്‍ന്നത്. മകനെയും കൂട്ടിയാണ് കെന്റില്‍ നിന്നും ഇവര്‍ സിറിയയിലേക്ക് മുങ്ങിയത്. പിന്നീട്ഇ സ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പോസ്റ്റര്‍ ഗേളായി മാറിയതോടെ ബ്രിട്ടനിലെ മോസ്റ്റ്-വാണ്ടഡ് വനിതയായി ഇവര്‍ കുപ്രശസ്തയായി. പിന്നീട് രാജ്യത്തെ കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോകള്‍ പുറത്തു വിട്ടിരുന്നു. ബ്രിട്ടീഷുകാരെ റിക്രൂട്ട് ചെയ്യലായിരുന്നു സാലിയുടെ ദൗത്യം . 'വെളുത്ത വിധവ' എന്നറിയപ്പെട്ടിരുന്ന ജോണ്‍സ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ റിക്രൂട്ടറും, പ്രചാരകയുമായിരുന്നു.

ജൂണ്‍ മാസത്തിലാണ് ജോണ്‍സ് കൊല്ലപ്പെട്ടതായി സിഐഎ ബ്രിട്ടീഷ് ഗവണ്‍മെന്റിന് വിവരം നല്‍കുന്നത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. 12 വയസ്സുള്ള മകന്‍ ജോജോ ഡിസ്‌കണും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന സാധ്യത പരിഗണിച്ചാണ് സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെച്ചത്. അക്രമണത്തില്‍ കുട്ടി കൊല്ലപ്പെട്ടോ, ഇല്ലയോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. സാലി ജോണ്‍സിന്റെ മരണം ഉറപ്പിക്കാന്‍ സൈന്യം ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തണം. റാഖയില്‍ നിന്നും ബ്രിട്ടനിലേക്ക് തിരികെ എത്താന്‍ ജോണ്‍സ് ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിരവധി ഭീകരാക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതിനാല്‍ സാലി ജോണ്‍സ് പെന്റഗണിന്റെ 'കില്‍ ലിസ്റ്റില്‍' ഇടംനേടിയിരുന്നു.

മുസ്ലീമായി മതംമാറിയ ശേഷമായിരുന്നു സാലി ജോണ്‍സ് കാമുകനും, ഹാക്കറുമായ ജുനൈദ് ഹുസൈനൊപ്പം നാടുവിട്ടത്. അന്ന് 9 വയസ്സുള്ള മകനുമായിട്ടായിരുന്നു ഇവരുടെ യാത്ര. 12 വയസ്സുള്ള മകന്‍ മതംമാറ്റത്തിന് വിധേയനായി ഹംസ എന്ന പേരിലാണ് ഉള്ളതെന്നാണ് വിവരം. ഒപ്പം തടവുകാരുടെ വധശിക്ഷ നടപ്പാക്കാന്‍ ഈ കുട്ടിയെ ഉപയോഗിച്ചിരുന്നു. കാമുകന്‍ 21-കാരനായ ഹുസൈന്‍ 2015ല്‍ കൊല്ലപ്പെട്ടിരുന്നു. ബ്രിട്ടനെ വെല്ലുവിളിച്ച ഐ എസിന്റെ ആരാച്ചാര്‍ ജിഹാദി ജോണും അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

 • മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി; പ്രണയവിവാഹങ്ങളെ ലൗജിഹാദാക്കരുതെന്ന്
 • നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ആശുപത്രിയിലായിരുന്നെന്നു ദിലീപ് വ്യാജരേഖയുണ്ടാക്കിയതായി പൊലീസ്, അഡ്മിറ്റ് ചെയ്താലും ദിലീപ് വീട്ടില്‍ പോകുമെന്നു ഡോക്ടര്‍
 • പീഡനം ഉള്‍പ്പെടെ പരാതികള്‍ അന്വേഷിച്ചില്ല; തന്നെ പ്രതിയാക്കാന്‍ ഇപ്പോഴും ശ്രമം- സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി
 • നടന്‍ അലന്‍സിയര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ കൊലവിളി; കൊല്ലാനും കത്തിക്കാനും ആഹ്വാനം
 • കേന്ദ്രസര്‍ക്കാര്‍ ക്ഷണിക്കുന്നില്ല; ഇന്ത്യയുടെ അയല്‍പക്കത്തെത്തി മാര്‍പാപ്പ മടങ്ങും
 • വിഐപി പരിഗണനയില്ലാതെ ദിലീപ് ശബരിമലയിലെത്തി മടങ്ങി, ഇനി ക്യാമറയ്ക്കു മുന്നിലേയ്ക്ക്
 • സോളാര്‍ പോരിനിടെ പിണറായിയും ഉമ്മന്‍ ചാണ്ടിയും ഒരേ വേദിയില്‍ ; ജോസ് കെ. മാണിയെ ഒഴിവാക്കി
 • ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് 35കാരി ഇളയ മകളുമായി ഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോയി; കുഞ്ഞിനെ കൊല്ലാന്‍ നോക്കിയ കാമുകന്‍ പിടിയില്‍
 • യുവരാജ് കഞ്ചാവ് വലിക്കും, ലഹരി ഉപയോഗിക്കാന്‍ പഠിപ്പിച്ചു, ഗുരുതര ആരോപണങ്ങളുമായി സഹോദര ഭാര്യ
 • നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും; കേസില്‍ വ‍ഴിത്തിരിവ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway