നാട്ടുവാര്‍ത്തകള്‍

കരുത്തനായി ചെന്നിത്തല, തിരിച്ചുവരവിനായി മുരളീധരന്‍ ,നഷ്ടം ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും സോളാറില്‍ തട്ടി വീഴുമ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങളും അധികാര സ്ഥാനങ്ങളും മാറിമറിയുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ഐ ഗ്രൂപ്പിനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കരുത്തരാക്കും. ഒപ്പം പിന്തള്ളപ്പെട്ട കെ മുരളീധരന്റെ നേതൃ നിരയിലേക്കുള്ള തിരിച്ചുവരവും ഉണ്ടാകും.


കെപിസിസി പുനഃസംഘടന അവസാനഘട്ടത്തിലെത്തി നില്‍ക്കേ വന്ന സോളാറിലെ തുടര്‍നടപടി ഉമ്മന്‍ചാണ്ടിയെ മാത്രമല്ല എ ഗ്രൂപ്പിനെയും വെട്ടിലാക്കി കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനമൊന്നും ഏറ്റെടുക്കാതെ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി പ്രസിഡണ്ട് ആകണമെന്നായിരുന്നു കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളുടെ ആവശ്യം. ഉമ്മന്‍ചാണ്ടിക്ക് പകരം ഗ്രൂപ്പ് മുന്നോട്ട് വെച്ച നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബെന്നി ബെഹനനും കൂടി സോളാറിലെ കേസില്‍ കുരുങ്ങിയതും എ ഗ്രൂപ്പിനെ തളര്‍ത്തിയിട്ടുണ്ട് .

പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിനും സോളാര്‍ വീണ്ടും ചൂട് പകരുമെന്നതില്‍ സംശയം ഒട്ടുമില്ല. വിഷയത്തില്‍ ഐ ഗ്രൂപ്പ് പാലിക്കുന്ന മൗനവും ഉമ്മന്‍ ചാണ്ടിക്ക് എതിരെയുള്ള കരുനീക്കങ്ങളുടെ ഭാഗമാണ്. പാര്‍ട്ടിയില്‍ കരുത്തനാകാനുള്ള ചെന്നിത്തലയുടെ നീക്കങ്ങള്‍ക്കും ഇത് ശക്തി പകരും


കേരള രാഷ്ട്രീയത്തിലെ കൗശലക്കാരനായ ഉമ്മന്‍ചാണ്ടി ഇനി വിജിലന്‍സ് കേസും ബലാത്സംഗം നടത്തിയെന്ന പരാതിയില്‍ ക്രിമിനല്‍ കേസും ഒരേസമയംനേരിടണം. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് എവിടെയാണ് പിഴച്ചു പോയതെന്ന അന്വേഷണം ചെന്നെത്തുക അദ്ദേഹത്തിന്റെ വിശ്വസ്തരായ എ ഗ്രൂപ്പ് നേതാക്കളില്‍ തന്നെയാണ്. ബാര്‍ കോഴ അഴിമതിക്കേസായിരുന്നെങ്കില്‍ ഇവിടെ അതിനൊപ്പം മാനഭംഗക്കേസും ഉണ്ടെന്നതാണ് ഗുരുതരമായ വിഷയം.


മുന്‍മുഖ്യമന്ത്രിക്കെതിരായ അഴിമതി -ലൈംഗിക കേസുകള്‍ ദേശീയതലത്തിലും കോണ്‍ഗ്രസ്സിനു തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ ഹൈക്കമാന്റിന്റെ ഭാഗത്തുനിന്നും സഹതാപം പ്രതീക്ഷിക്കേണ്ടതില്ല.

 • വിലാപയാത്രവേണ്ട; വാഹനാപകടത്തില്‍ മരിച്ച ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവായ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് അമ്മ നടത്തിയ പ്രസംഗം വൈറലാകുന്നു
 • നട്ടെല്ലില്ലാത്ത ജഡ്ജിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആളൂര്‍
 • ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ
 • യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കാനൊരുങ്ങി ട്രായ്
 • ഓഖി ദുരന്തം: കോഴിക്കോട് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 75
 • പ്രതിഭാഗം വാദം നീണ്ടു; ജിഷാ കേസിലെ വിധി പ്രസ്താവം ഒരു ദിവസം കൂടി നീട്ടി
 • ദാവൂദും ഛോട്ടാ ഷക്കീലും അടിച്ചുപിരിഞ്ഞു; മധ്യസ്ഥനീക്കങ്ങളുമായി പാക് ചാരസംഘടന
 • ഓഖി: മരണസംഖ്യ കൂടുന്നു; ഉറ്റവരെ കാത്ത് തിരിച്ചറിയാത്ത 36 മൃതദേഹങ്ങള്‍
 • ആലപ്പുഴയില്‍ ബ്രിട്ടീഷ് ടൂറിസ്റ്റിനെ ഹൗസ് ബോട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway