നാട്ടുവാര്‍ത്തകള്‍

തിരുവനന്തപുരത്ത് പെണ്‍വാണിഭസംഘം പിടിയില്‍ ; ന​ട​ത്തി​പ്പു​കാ​രി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് സ്ത്രീ​ക​ളും നാ​ല് പു​രു​ഷ​ന്‍​മാ​രും പി​ടി​യില്‍

തി​രു​വ​ന​ന്ത​പു​രം: വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന സം​ഘം പോ​ലീ​സ് പി​ടി​യി​ല്‍ . പെണ്‍​വാ​ണി​ഭ ന​ട​ത്തി​പ്പു​കാ​രി ഉ​ള്‍​പ്പെ​ടെ ഒ​ന്‍​പ​ത് പേ​രെ പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ടി​യി​ലാ​യ​തി​ല്‍ അഞ്ച് സ്ത്രീകളും നാ​ല് പു​രു​ഷ​ന്‍മാ​രും ഉ​ള്‍​പ്പെ​ടു​ന്നു.


നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​നി താ​ത്ത എ​ന്ന് വി​ളി​യ്ക്കു​ന്ന ന​സീ​മ (55), ഇ​വ​രു​ടെ സ​ഹാ​യി നെ​ടു​മ​ങ്ങാ​ട് ചെ​റു​മു​ക്ക് സ്വ​ദേ​ശി സ​ലിം​ഖാ​ന്‍ (49), ഇ​ട​പാ​ടു​കാ​രാ​യ നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി കി​ഷോ​ര്‍ , താമ്പാ​നൂര്‍ സ്വ​ദേ​ശി ജ​യ​കു​മാ​ര്‍ , പേ​രൂ​ര്‍​ക്ക​ട സ്വ​ദേ​ശി വി​നീ​ഷ്, പെ​ണ്‍​വാ​ണി​ഭ​ത്തി​നെ​ത്തി​ച്ച ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​നി​ക​ളാ​യ മൂ​ന്ന് യു​വ​തി​ക​ളെ​യും എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ ഒ​രു യു​വ​തി​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


മൂ​ന്ന് ബൈ​ക്കു​ക​ളും പ​ത്ത് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും നി​ര​വ​ധി സിം​കാര്‍​ഡു​ക​ളും, ഐ​പാ​ഡു​ക​ളും 28000 രൂ​പ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി.​പ്ര​കാ​ശി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തിലാണ് പോലീസ് വീ​ട് റെ​യ്ഡ് ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.


മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ​യാ​ണ് ഇ​വര്‍ ഇ​ട​പാ​ടു​കാ​രെ വീ​ട്ടി​ല്‍ എ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ന​സീ​മ​യാ​ണ് ന​ട​ത്തി​പ്പു​കാ​രി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ര്‍​ക്കെ​തി​രെ സ​മാ​ന സം​ഭ​വ​ത്തില്‍ വ​ഞ്ചി​യൂ​ര്‍ , താമ്പാ​നൂ​ര്‍ , ക​ന്‍റോ​ണ്‍​മെ​ന്‍റ്, നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 • വിലാപയാത്രവേണ്ട; വാഹനാപകടത്തില്‍ മരിച്ച ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ജേതാവായ മകന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പ് അമ്മ നടത്തിയ പ്രസംഗം വൈറലാകുന്നു
 • നട്ടെല്ലില്ലാത്ത ജഡ്ജിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ ആളൂര്‍
 • ജിഷ കൊലക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ
 • യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കാനൊരുങ്ങി ട്രായ്
 • ഓഖി ദുരന്തം: കോഴിക്കോട് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 75
 • പ്രതിഭാഗം വാദം നീണ്ടു; ജിഷാ കേസിലെ വിധി പ്രസ്താവം ഒരു ദിവസം കൂടി നീട്ടി
 • ദാവൂദും ഛോട്ടാ ഷക്കീലും അടിച്ചുപിരിഞ്ഞു; മധ്യസ്ഥനീക്കങ്ങളുമായി പാക് ചാരസംഘടന
 • ഓഖി: മരണസംഖ്യ കൂടുന്നു; ഉറ്റവരെ കാത്ത് തിരിച്ചറിയാത്ത 36 മൃതദേഹങ്ങള്‍
 • ആലപ്പുഴയില്‍ ബ്രിട്ടീഷ് ടൂറിസ്റ്റിനെ ഹൗസ് ബോട്ടില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
 • പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാന്‍ ശ്രമിച്ചു; നടന്‍ ഉണ്ണിമുകുന്ദന്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway