നാട്ടുവാര്‍ത്തകള്‍

സോളാര്‍ ഷോക്ക് ദേശീയ തലത്തിലും: നേതാക്കളെ രാഹുല്‍ ഡല്‍ഹിക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ വിഷയം ദേശിയ തലത്തിലും വലിയ വാര്‍ത്തയായി. കോണ്‍ഗ്രസിന് നാണക്കേടായിരിക്കുകയാണ്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പുറമെ പാര്‍ട്ടിയുടെ മുന്‍ കേന്ദ്രമന്ത്രിമാരും എംപിയും മാനഭംഗക്കേസില്‍പ്പെട്ടത് സംഭവത്തിന് ദേശീയമാനം നല്‍കിയിരിക്കുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷനായുള്ള രാഹുലിന്റെ സ്ഥാനാരോഹണവും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ആസന്നമായതും വിഷയതിന്റെ ഗൗരവം കൂട്ടിയിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളും ജനപ്രതിനിധികളും ബലാത്സംഗക്കേസിലടക്കം പ്രതിയാകുന്നത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സ്ത്രീപീഡനവും അ‍ഴിമതിയും ബലാത്സംഗവുമുള്ള ഈ കേസ് ദേശീയതലത്തില്‍ ബി ജെ പി വിഷയമാക്കിയിട്ടുമുണ്ട്.

ഈ സാഹചര്യത്തിലാണ് ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും രാഹുല്‍ ഗാന്ധിയും തീരുമാനിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ പ്രതിയായ സാഹചര്യത്തില്‍ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതും കോണ്‍ഗ്രസിനെ വട്ടം കറക്കുന്ന ചോദ്യമാണ്.


സോളാര്‍ കേസില്‍ നേതാക്കള്‍ പരസ്യപ്രതികരണം നടത്തുന്നതിന് ഇപ്പോള്‍ തന്നെ ഹൈക്കമാന്‍ഡ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കടുത്ത നടപടികളുണ്ടാകുമെന്നതിന്‍റെ സൂചനയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവരെ ചര്‍ച്ചകള്‍ക്കായി രാഹുല്‍ വിളിപ്പിച്ചിട്ടുണ്ട്.


വിവാദം വന്നതിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. കേരള നേതാക്കളുമായി ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും പങ്കെടുക്കും.

വെള്ളിയാഴ്ചയാണ് കേരള നേതാക്കളുമായി രാഹുലിന്റെ ചര്‍ച്ച. ഇതിനകം ഡല്‍ഹിയിലെത്തിക്ക‍ഴിഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി രാഹുല്‍ ഗാന്ധി ഇന്ന് തന്നെ കൂടിക്കാ‍ഴ്ച നടത്തുമെന്നാണ് വ്യക്തമാകുന്നത്. ചെന്നിത്തല എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

കെപിസിസി ഭാരവാഹി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാകാതെ തര്‍ക്കം തുടരുന്നതും ചര്‍ച്ചയില്‍ വിഷയമാകും.

 • തല്‍ക്കാലം ഒരു മുന്നണിയിലേക്കുമില്ലെന്ന് മാണി; സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി
 • സുനന്ദ പുഷ്‌ക്കറിന്റെ മരണം: ശശി തരൂരിനെ ഫോറന്‍സിക് സൈക്കോളജിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി
 • അമ്മയെ സ്വഭാവദൂഷ്യമുള്ളവളാക്കുന്നത് വേദനിപ്പിക്കുന്നെന്ന് ജിത്തുവിന്റെ സഹോദരി
 • നഷ്ടം തിട്ടപ്പെടുത്താനും സഭയുടെ ഭൂമി ഇടപാട് അന്വേഷിക്കാനും അഞ്ചംഗ സമിതി
 • ജിത്തുവിന്റെ കൊലപാതകം: ജയമോളുടെ മൊഴി കളവെന്ന് ജിത്തുവിന്റെ മുത്തച്ഛനും മുത്തശ്ശിയും
 • കുറ്റം ഏറ്റു പറഞ്ഞു ജയമോള്‍ കോടതിയില്‍ കുഴഞ്ഞു വീണു
 • ദിലീപിന് തിരിച്ചടി; കുറ്റപത്രം ചോര്‍ന്നെന്ന പരാതിയില്‍ അന്വേഷണമില്ല
 • ശ്രീജിത്തിന്റെ ഐതിഹാസിക സമരം ലക്ഷ്യത്തിലേക്ക്; ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും
 • സ്വന്തം വിവാഹ മോചനത്തെക്കുറിച്ചു പ്രതിഭാ ഹരി
 • വൈദികനാവാന്‍ കൊതിച്ച ജിത്തുവിന് മാതാവ് കരുതിവച്ചതു ക്രൂരമായ മരണം; കൂസലില്ലാതെ പൊലീസിന് മുന്നില്‍ കൊലപ്പെടുത്തിയവിധം കാണിച്ച് ജയമോള്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway