വിദേശം

3 വയസുള്ള മകളുടെ തിരോധാനം; മലയാളിയുടെ വീട്ടില്‍ എഫ്ബിഐ റെയ്ഡ്, ദുരൂഹത തുടരുന്നു


ടെക്സസ്: പാല് കുടിക്കാത്തതിന് ശിക്ഷയായി രാത്രി വീടിനു പുറത്തു നിര്‍ത്തിയ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിനെ കാണാതായ സംഭവത്തില്‍ പിതാവ് വെസ്ലി മാത്യൂസിന്റെ വീട്ടില്‍ എഫ്ബിഐ റെയ്ഡ് നടത്തി. സംഭവത്തില്‍ ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് റിച്ചാര്‍ഡ്‌സണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിനെ കാണാതായത്.
ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും, പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസ്ലി മാത്യൂസ് റിച്ചാര്‍ഡ്‌സണ്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍, പുലര്‍ച്ചെ 3 മണിക്ക് ആരെങ്കിലും മൂന്നു വയസുള്ള പിഞ്ചുകുഞ്ഞിനെ ഇങ്ങനെ പുറത്തു നിര്‍ത്തുമോ എന്ന ചോദ്യത്തിന് വെസ്ലി മാത്യൂസിന് വ്യക്തമായ ഉത്തരമില്ലെന്ന് പോലീസ് പറയുന്നു. മാത്രമല്ല, മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയാണ് ഷെറിന്‍.
കുട്ടിയെ കാണാതായത് ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നെങ്കിലും പോലീസില്‍ വിവരമറിയിക്കുന്നത് രാവിലെ എട്ടു മണിയ്ക്കാണെന്നതും പോലീസിന് സംശയത്തിനിട നല്‍കുന്നു. എന്തുകൊണ്ടാണ് അത്രയും താമസിച്ചതെന്ന ചോദ്യത്തിനും വെസ്ലി മാത്യൂസിന് വ്യക്തമായ ഉത്തരമില്ല. റിച്ചാര്‍ഡ്‌സണ്‍ പോലീസ് പ്രദേശം മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.

ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് എഫ്ബിഐയുടെ 'എവിഡന്‍സ് റെസ്‌പോണ്‍സ്' സംഘം വെസ്ലി മാത്യൂസിന്റെ വീട് റെയ്ഡ് ചെയ്തു. അതിന് തൊട്ടു മുന്‍പ് റിച്ചാര്‍ഡ്‌സണ്‍ പോലീസ് അന്വേഷണ വാറണ്ടുമായി എത്തിയിരുന്നു. തെളിവുകള്‍ക്കായി വീടിനകത്തും ചുറ്റുപാടും എഫ്ബിഐ ടീം തിരച്ചില്‍ നടത്തി. എഫ്ബിഐ സംഘം എത്തുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്ന് പോലീസ് വക്താവ് പറഞ്ഞു.
ഷെറിന്‍ ഇപ്പോഴും കാണാതായതായവരുടെ ലിസ്റ്റിലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍, ചൊവ്വാഴ്ച ഉച്ചയോടെ ക്രിമിനല്‍ കേസുകള്‍ വാദിക്കുന്ന ഒരു അഭിഭാഷകന്‍ വെസ്ലി മാത്യൂസിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടിരുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെസ്ലി മാത്യൂസിനെ ശനിയാഴ്ച തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, ഞായറാഴ്ച രാത്രിയോടെ രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഇതുവരെ കേസുകളൊന്നും ചാര്‍ജ് ചെയ്തിട്ടില്ല. ടെക്‌സസ് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസസ് (സിപിഎസ്) അധികൃതര്‍ തിങ്കളാഴ്ച കുടുംബത്തിലെ നാലു വയസുള്ള വെസ്ലിയുടെ മറ്റൊരു കുട്ടിയെ കൊണ്ടുപോയിയിരുന്നു. അമേരിക്കയിലെ നിയമമാണത്. ഏതെങ്കിലും വീട്ടില്‍ കുട്ടികള്‍ക്ക് ആപത്തു സംഭവിച്ചാല്‍ മറ്റു കുട്ടികളെ സിപിഎസ് ഏറ്റെടുത്ത് ഫോസ്റ്റര്‍ ഹോമുകളില്‍ താമസിപ്പിക്കും. മാത്യൂസിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നേരെത്തെ ഉണ്ടായിട്ടുണ്ടെന്ന് സി പി എസ് അധികൃതര്‍ പറഞ്ഞിരുന്നു.
അതേസമയം കുട്ടിയെ കാണാതായ സംഭവത്തില്‍ കുട്ടിയുടെ മാതാവ് സിനി മാത്യൂസിന് പങ്കില്ലെന്ന് അവരുടെ അഭിഭാഷകന്‍ അറ്റോര്‍ണി കെന്റ് സ്റ്റാര്‍ പറഞ്ഞു.സിനി മാത്യൂസിനെതിരായി ഇപ്പോള്‍ ആരോപണങ്ങളില്ലെന്നും കുറ്റകൃത്യത്തില്‍ അവര്‍ക്ക് പങ്കില്ലെന്നും കെന്റ് സ്റ്റാര്‍ വ്യക്തമാക്കി. സിനി മാത്യൂസുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 • അച്ഛന്‍ തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ പിടിച്ചതായി ട്രംപിന്റെ മകനോട് ഹോളിവുഡ് നടന്‍
 • വെസ്ലിയുടെയും സിനിയുടെയും മൂത്ത കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറി
 • ഒരുമാസം പ്രായമായ കുഞ്ഞ് കാറില്‍ മരിച്ചനിലയില്‍ ; യുഎസില്‍ ഇന്ത്യന്‍ പിതാവ് അറസ്റ്റില്‍
 • ബില്‍ ക്ലിന്റനെതിരെ ലൈംഗികാരോപണവുമായി നാല് സ്ത്രീകള്‍ ; ഹില്ലാരിയ്ക്ക് അമര്‍ഷം
 • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച് ഗുരുതരാവസ്ഥയിലായ മലയാളി കുടുംബത്തെ സഹായിക്കാന്‍ ബന്ധുക്കള്‍ ന്യൂസീലന്‍ഡിലേക്ക്
 • 16കാരിയെ പീഡിപ്പിച്ചു: സില്‍വസ്റ്റര്‍ സ്റ്റാലനെതിരെയും ലൈംഗികാരോപണം
 • ടെക്‌സാസില്‍ മൂന്നു വയസുകാരി ഷെറിന്റെ മരണം; നഴ്‌സായ വളര്‍ത്തമ്മ സിനി മാത്യൂസും അറസ്റ്റില്‍
 • മാര്‍പ്പാപ്പക്ക് സമ്മാനം കിട്ടിയ രണ്ടു കോടിയുടെ ലംബോര്‍ഗിനി ലേലത്തിന്, പണം ഇറാഖി ജനതയ്ക്ക്
 • ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ ഉഗ്ര ഭൂചലനം: മരണം 210 കവിഞ്ഞു, ഗള്‍ഫ് മേഖലയില്‍ തുടര്‍ ചലനം
 • ബോറടി മാറ്റാന്‍ ജര്‍മ്മന്‍ നഴ്‌സ് കൊന്നൊടുക്കിയത് 106 രോഗികളെ!
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway