സിനിമ

'നിന്നെപ്പോലുള്ള ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ എനിക്ക് തിരിച്ചറിയാം'; അശ്ലീസന്ദേശമയച്ച യുവാവിനെ പൊളിച്ചടുക്കി പൃഥ്വിരാജിന്റെ നായിക


സോഷ്യല്‍മീഡിയ വഴി അശ്ലീസന്ദേശമയച്ച യുവാവിന്റെ തനിനിറം തുറന്നുകാട്ടി യുവ നടി ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ നായികയാണ് ദുര്‍ഗ കൃഷ്ണ.
സാമൂഹിക മാധ്യമങ്ങളില്‍ ചില ഞരമ്പുരോഗികള്‍ക്ക് ഒരു ലൈസെന്‍സുമില്ലെന്നും അവരുടെ തനിനിറം വെളിച്ചത്തുകൊണ്ടുവരാനാണ് താന്‍ ഈ പോസ്റ്റ് പങ്കുവെക്കുന്നതെന്നും പറഞ്ഞാണ് അശ്ലീലസന്ദേശം അയക്കുന്ന യുവാവിന്റെ പ്രൊഫൈല്‍ ചിത്രവും അയാള്‍ അയച്ച മേസേജും സ്‌ക്രീന്‍ ഷോട്ട് അടക്കം ദുര്‍ഗ പോസ്റ്റ് ചെയ്തത്.

ഞാനും നിങ്ങളില്‍ ഒരാളാണെന്നും നിങ്ങളുടെ സഹോദരിയാണെന്നും ദുര്‍ഗ പറയുന്നു. എന്നാല്‍ നിങ്ങള്‍ ആരൊക്കെയാണ് യഥാര്‍ത്ഥ സഹോദരന്മാര്‍ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളാണ് പലരും. രാത്രിയാകുമ്പോള്‍ അവരുടെ തനിനിറം പുറത്തുവരുമെന്നും ദുര്‍ഗ പറയുന്നു.
തങ്ങളുടെ ഇരകള്‍ സ്വന്തം അമ്മയോ ഭാര്യയോ മകളോ സഹോദരിയോ എന്നൊന്നും തിരിച്ചറിയാത്ത അവസ്ഥയിലാണ് ഈ ചെന്നായ്ക്കള്‍. സ്വന്തം ലൈംഗിക വൈകൃതങ്ങള്‍ ആരുടെയെങ്കിലും അടുത്ത് പ്രകടിപ്പിക്കുക അത് മാത്രമാണ് ഇവരുടെ ആവശ്യം.
തികച്ചും അശ്ലീലമായ ചിത്രങ്ങളും വീഡിയോകളും അയച്ചാണ് ഇവര്‍ സ്വന്തം വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നത്. അതിന് ഇരയുടെ പ്രായമോ ബന്ധമോ നിറമോ മതമോ ഒന്നും പ്രശ്‌നമല്ലെന്നും ദുര്‍ഗ പോസ്റ്റില്‍ പറയുന്നു.

'ഞാന്‍ ഷെയര്‍ ചെയ്ത സ്‌ക്രീന്‍ഷോട്ടില്‍ ഉള്ള യുവാവ് കഴിഞ്ഞ ദിവസം രാത്രി എനിക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തന്നെപ്പോലുള്ളവര്‍ ഒരു കാര്യം മനസിലാക്കണം. ഞാന്‍ എന്റേതായ ലക്ഷ്യബോധമുള്ള സ്ത്രീയാണ്. എന്നെ സങ്കടത്തിലാക്കാന്‍ നിങ്ങള്‍ക്കാവില്ല. ഉപദ്രവിക്കാനും കഴിയില്ല. ജീവിതത്തില്‍ നിരവധി സത്യസന്ധരായ സഹോദരന്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്. നിന്നെപ്പോലുള്ളവരെ എനിക്ക് തിരിച്ചറിയാം. ഞാനൊരു ഫെമിനിസ്റ്റൊന്നും അല്ല. എന്നാല്‍ എനിക്ക് ഉറപ്പുള്ളൊരു നട്ടെല്ലുണ്ട്. ഒരു നല്ല കുടുംബവും വിശ്വസ്തരായ ഒരു കൂട്ടം സുഹൃത്തുക്കളും എനിക്കൊപ്പമുണ്ട്. നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു.
എന്റെ സഹോദരന്‍മാരോട് ഒരു അപേക്ഷയുണ്ട്, നിങ്ങള്‍ കൗമാര പ്രായത്തില്‍ പല കുസൃതിത്തരങ്ങളിലൂടെയായിരിക്കും കടന്നുപോയിരിക്കുക. പക്ഷേ, ഇത്തരം ഭ്രാന്തന്‍മാരില്‍ നിന്ന് നിങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. - നടി കുറിക്കുന്നു.

 • ബിജു മേനോന്‍ ചിത്രത്തിലൂടെ വിക്രം വീണ്ടും മലയാളത്തില്‍
 • കുഞ്ചാക്കോ ബോബനുവേണ്ടി ശാന്തി കൃഷ്ണ ആദ്യമായി പിന്നണി ഗായികയായി
 • മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നതില്‍ ഒട്ടും ടെന്‍ഷനില്ലെന്ന് പൃഥ്വിരാജ്
 • നഗ്നദൃശ്യം; താന്‍ ആത്മഹത്യ ചെയ്താല്‍ ആ മലയാള സീരിയല്‍ നടിയും സുഹൃത്തും ഉത്തരവാദിയെന്ന് നടി
 • ആ വേഷം ഞാന്‍ അഭിമാനത്തോടെ ഏറ്റെടുത്തു; തന്മാത്രയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച നഗ്നരംഗത്തെക്കുറിച്ച് മീര വാസുദേവ്
 • പദ്മാവതിക്ക് യുകെയില്‍ റിലീസ് ചെയ്യാമെന്ന് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ്; ഇല്ലെന്ന് നിര്‍മാതാക്കള്‍
 • ദിലീപിനെ സ്വീകരിക്കാന്‍ ദുബായിലെ കരാമയില്‍ ഒരുക്കങ്ങള്‍ തകൃതി ; താരം 28ന് എത്തും
 • പുതുച്ചേരിയിലെ ആഡംബരക്കാര്‍ രജിസ്‌ട്രേഷന്‍: ഫഹദ് ഫാസില്‍ 17.68 ലക്ഷം നികുതിയടച്ചു തലയൂരി
 • അഞ്ജു ബോബി ജോര്‍ജിന്റെ ജീവിതം സിനിമയാകുമ്പോള്‍ നായിക വിരാട് കോലിയുടെ കാമുകി
 • ലേബര്‍ റൂമില്‍ നിന്നുള്ള നിത്യമേനോന്റെ പ്രസവ സെല്‍ഫി വൈറലായി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway