സിനിമ

നിവിന്‍ പോളി നാടാകാചാര്യന്‍ എന്‍ എന്‍ പിള്ളയാകുന്നു

കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മലയാളത്തിലെ യുവനടന്‍മാരില്‍ ഒന്നാമനാണ് നിവിന്‍പോളി. സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് ആരാധക പ്രീതി നേടിയ താരം മറ്റൊരു സ്വപ്‌ന സാഫല്യത്തിലാണ്.

രാജിവ് രവിയുടെ ചിത്രത്തിലൂടെ നാടാകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിവിന്‍. ചിത്രത്തില്‍ എന്‍ എന്‍ പിള്ളയെ അവതരിപ്പിക്കുന്നത് നിവിന്‍പോളിയാണ്.

രാജീവ് രവിതന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞതവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കുട്ടിയ കമ്മട്ടിപാടത്തിന്റെ സംവിധായകനും നിവിനും ആദ്യമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളം ഉയരും.

ഇയ്യോബിന്റെ പുസ്തകത്തിന്റെ രചന നിര്‍വഹിച്ച ഗോപന്‍ ചിദംബരമാണ് രാജീവ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുക. അടുത്തവര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഛായാഗ്രഹണം മധു നീലകണ്ഠനാണ്.

നാടകപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, ചലച്ചിത്രനടന്‍ എന്ന നിലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച എന്‍ എന്‍ പിള്ളയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുകയെന്നത് നിവിനേയും രാജിവ് രവിയേയും സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്.

 • വനിതകളുടെ ഫുട്‌ബോള്‍ മത്സരത്തിനു റഫറി ബോളിവുഡ് താരം ജോണ്‍ ഏബ്രഹാം
 • ന്യൂയോര്‍ക്ക് തെരുവില്‍ സഹനടനെ ചുംബിക്കുന്ന പ്രിയങ്കയുടെ ചിത്രം വൈറല്‍
 • ശ്രീകുമാര്‍ മേനോന്റെ ദ്വിഭാഷാ ചിത്രത്തില്‍ മഞ്ജുവാര്യര്‍ , നായകന്‍ മാധവന്‍
 • ഇനികാണാം, പ്രിയങ്കയുടെ തനി കോട്ടയം അച്ചായത്തിയെ
 • പാവപ്പെട്ട കുട്ടികള്‍ക്കായി തന്റെ വിലയേറിയ വിവാഹ സമ്മാനങ്ങള്‍ ലേലത്തിനുവച്ച് സാമന്ത
 • കന്നഡയിലെയും തമിഴിലെയും നിര്‍മാതാക്കള്‍ കിടപ്പറയിലേക്ക് ക്ഷണിച്ചു- ദുല്‍ഖറിന്റെ നായികയുടെ വെളിപ്പെടുത്തല്‍
 • മോഹന്‍ലാലിന്റെ അപരന്‍ മദന്‍ലാല്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; മടങ്ങിവരവും വിനയന്‍ ചിത്രത്തിലൂടെ
 • 'മേക്ക്അപ്പ് റൂമില്‍ ഏസി ഇല്ലാത്തതിന്റെ പേരില്‍ ഫുള്‍ ക്രൂവിനെ പോസ്റ്റാക്കി നിര്‍ത്തിയ നടിയാണ് റിമയെന്ന്
 • പത്മാവതിന്റെ വിലക്ക് സുപ്രീംകോടതി നീക്കി; 25ന് റിലീസ്
 • അവന്‍ എനിക്ക് മകനെ പോലെ; സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്ന പ്രണവിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway