അസോസിയേഷന്‍

ഗര്‍ഷോം ടി വി യും അസാഫിയന്‍സും ചേര്‍ന്നൊരുക്കുന്ന എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരം ,ഒന്നാം സമ്മാനം ആയിരം പൗണ്ട്


കൊവെന്‍ട്രി: യു കെയിലെ വിവിധ സഭാ വിഭാഗങ്ങളില്‍ പെട്ട ഗായക സംഘങ്ങളെ കോര്‍ത്തിണക്കി യു കെ മലയാളികളുടെ സ്വന്തം ചാനലായ ഗര്‍ഷോം ടി വി യും , ലണ്ടനിലെ പ്രമുഖ സംഗീത ബാന്‍ഡായ അസാഫിയന്‍സും ചേര്‍ന്ന് എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരം നടത്തുന്നു . ഡിസംബര്‍ പതിനാറാം തീയതി കൊവെന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്‌ളബില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ കരോള്‍ ഗാന മത്സരത്തില്‍ വിജയികള്‍ ആകുന്നവര്‍ക്കു ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും ,ഒന്നാം സമ്മാനം 1000 പൗണ്ട് , രണ്ടാം സമ്മാനം 500 പൗണ്ട് ,മൂന്നാം സമ്മാനം 250 പൗണ്ട് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.


മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്തു ക്രിസ്മസ് സന്ദേശം നല്‍കും . കൂടാതെ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. യുകെയില്‍ ആദ്യമായി നടത്തുന്ന ഈ കരോള്‍ ഗാന മത്സരം വിവിധ ക്രിസ്തീയ സഭകളുടെ ഒത്തുചേരലിനു വേദിയാകും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം ലണ്ടന്‍ അസഫിയാന്‍സ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും.


ഡിസംബര്‍ പതിനാറിന് വൈകുന്നേരം മൂന്നു മണി മുതല്‍ ഏഴു മണി വരെ നടക്കുന്ന ഈ സംഗീത മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം ഉള്ള യു കെയിലെ വിവിധ ഗായക സംഘ ങ്ങള്‍ താഴെപറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.


Contact numbers: 07828 456564, 07958236786

 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 • നഴ്സിംഗ് കെയര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങുന്നവര്‍ക്കായി ഫ്രീ വര്‍ക്ഷോപ് 17ന് കെന്റില്‍
 • ആദ്യ സ്റ്റേജിലെ ടോപ് സ്‌കോറര്‍ പ്രകടനവുമായ് സാന്‍ - സ്റ്റാര്‍സിംഗര്‍ 3 യുടെ പുതിയ എപ്പിസോഡ്
 • യുക്മ യൂത്തിന്റെ രണ്ടാം ദേശീയ കോണ്‍ഫ്രന്‍സിനു വന്‍ ജനപിന്തുണ
 • ശക്തമായ നേതൃത്വവും വ്യക്തമായ പദ്ധതികളുമായി 'ഇമ' മുന്നോട്ട്
 • നോര്‍ത്ത്വുഡ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് 10 -ന്
 • യുക്മ നാഷണല്‍ മിഡ്- ടെം ജനറല്‍ ബോഡി 24 ന്
 • 'യുക്മ സ്റ്റാര്‍സിംഗര്‍ 3' രണ്ടാം റൗണ്ടില്‍ ഭാഗ്യം പരീക്ഷിക്കുവാന്‍ സ്വിറ്റസര്‍ലന്‍ഡില്‍ നിന്നെത്തിയ പേളിയും, യുകെയുടെ സ്വന്തം അമിതയും ജിജോയും
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway