സിനിമ

ദിലീപിനെ പുറത്താക്കിയത് ഒരാള്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ല! നിരപരാധി ആണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് തിരിച്ചെടുക്കും- രമ്യ നമ്പീശന്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായകമായ നിലപാടാണ് നടി രമ്യാ നമ്പീശന്‍ സ്വീകരിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡബ്ലുസിസി എന്ന സംഘടന രൂപീകരിക്കുന്നതിലും മുമ്പില്‍ നിന്നത് രമ്യ തന്നെയാണ്. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് രമ്യ ഉള്‍പ്പെടുന്ന നടീനടന്മാരുടെ ആസൂത്രിത നീക്കമായിരുന്നു എന്നും വിവാദമുയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന രമ്യ, അതിനെക്കുറിച്ച് നല്‍കുന്ന വിശദീകരണമിങ്ങനെയാണ്…

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലെന്നാണ് രമ്യ നമ്പീശന്‍ പറയുന്നത്. പൃഥ്വിരാജിനുവേണ്ടിയാണ് മമ്മൂട്ടി ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതെന്ന ഗണേഷ് കുമാറിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രമ്യയുടെ മറുപടി. ‘അമ്മയുടെ തീരുമാനങ്ങളൊന്നും ഒരാള്‍ മാത്രം എടുക്കുന്നതല്ല, അതൊരു കൂട്ടായ തീരുമാനമാണ്. ദിലീപിനെ പുറത്താക്കുന്നതും കൂട്ടായി എടുത്തൊരു തീരുമാനമാണ്. പൃഥ്വി, ഞാന്‍ തുടങ്ങി അമ്മയിലെ എല്ലാ അംഗങ്ങളില്‍ നിന്നും തീരുമാനമെടുത്ത ശേഷമാണ് അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അത് പുറത്തറിയിച്ചത്. ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തോട് മാപ്പുപറഞ്ഞതിന് ശേഷം അസോസിയേഷനിലേക്ക് തിരികെ എടുക്കണം.-രമ്യ പറഞ്ഞു.

'അമ്മ'യില്‍ സ്ത്രീകള്‍ക്ക് 50% സംവരണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. വാക്കാല്‍ അങ്ങനെയൊരു അഭിപ്രായം മുന്നോട്ട് വച്ചിട്ടുണ്ട്. അമ്മയില്‍ സ്ത്രീപങ്കാളിത്തം നല്ല രീതിയില്‍ വരണമെന്നതാണ് ഇതിന്റെ ലക്ഷ്യം. അവര്‍ ഇത് ചര്‍ച്ച ചെയ്യുമെന്ന് എന്നോട് അറിയിച്ചിട്ടുണ്ട്. വനിതാസംഘടനയുടെ ഭാഗമായതിനാല്‍ മലയാളസിനിമയില്‍ അരികുചേര്‍ക്കപ്പെട്ട് പോയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. മലയാളസിനിമാമേഖലയില്‍ നിന്ന് ആരുടെ ഭാഗത്തുനിന്നും നേരിട്ടൊരു ഭീഷണി സ്വരം ഉണ്ടായിട്ടില്ല. രമ്യ പറഞ്ഞു. വുമന്‍ ഇന്‍ കളക്ടീവ് എന്ന ആശയം നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ ഒരു സുഹൃത്തിന് തന്നെ ഇങ്ങനെയൊരു ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ അതിന്റെ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ വേഗപ്പെടുത്തി. സിനിമയിലെ സ്ത്രീകള്‍ക്ക് പേടികൂടാതെ പ്രവര്‍ത്തിക്കാനാകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഇത് ഞങ്ങളുടെ ഇടമല്ല, സുരക്ഷിതമല്ല എന്ന തോന്നല്‍ തുടച്ചുനീക്കി സ്ത്രീകള്‍ക്ക് സിനിമാമേഖലയില്‍ ജോലി സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രമ്യ പറയുന്നു.

  • ബിജു മേനോന്‍ ചിത്രത്തിലൂടെ വിക്രം വീണ്ടും മലയാളത്തില്‍
  • കുഞ്ചാക്കോ ബോബനുവേണ്ടി ശാന്തി കൃഷ്ണ ആദ്യമായി പിന്നണി ഗായികയായി
  • മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നതില്‍ ഒട്ടും ടെന്‍ഷനില്ലെന്ന് പൃഥ്വിരാജ്
  • നഗ്നദൃശ്യം; താന്‍ ആത്മഹത്യ ചെയ്താല്‍ ആ മലയാള സീരിയല്‍ നടിയും സുഹൃത്തും ഉത്തരവാദിയെന്ന് നടി
  • ആ വേഷം ഞാന്‍ അഭിമാനത്തോടെ ഏറ്റെടുത്തു; തന്മാത്രയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച നഗ്നരംഗത്തെക്കുറിച്ച് മീര വാസുദേവ്
  • പദ്മാവതിക്ക് യുകെയില്‍ റിലീസ് ചെയ്യാമെന്ന് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ്; ഇല്ലെന്ന് നിര്‍മാതാക്കള്‍
  • ദിലീപിനെ സ്വീകരിക്കാന്‍ ദുബായിലെ കരാമയില്‍ ഒരുക്കങ്ങള്‍ തകൃതി ; താരം 28ന് എത്തും
  • പുതുച്ചേരിയിലെ ആഡംബരക്കാര്‍ രജിസ്‌ട്രേഷന്‍: ഫഹദ് ഫാസില്‍ 17.68 ലക്ഷം നികുതിയടച്ചു തലയൂരി
  • അഞ്ജു ബോബി ജോര്‍ജിന്റെ ജീവിതം സിനിമയാകുമ്പോള്‍ നായിക വിരാട് കോലിയുടെ കാമുകി
  • ലേബര്‍ റൂമില്‍ നിന്നുള്ള നിത്യമേനോന്റെ പ്രസവ സെല്‍ഫി വൈറലായി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway