നാട്ടുവാര്‍ത്തകള്‍

ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം


കോഴിക്കോട്: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച സംഭവത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോഴിക്കോട് കുന്ദമംഗലം കോടതി ഉത്തരവിട്ടു. ഗിരീഷ് ബാബു എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ആക്രമിക്കപ്പെട്ട നടിയുടെ പേര് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുകയും അവരെ ആക്ഷേപിച്ച് സംസാരിക്കുകയും ചെയ്തുവെന്നാണ് കോടതി പറഞ്ഞത്.

സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പി.സി ജോര്‍ജ് വെളിപ്പെടുത്തി എന്നാണ് പരാതി. ഇത്തരം കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം പി.സി ജോര്‍ജ് ലംഘിച്ചു. അവരെ ആക്ഷേപിച്ച് സംസാരിച്ചതായും പരാതിക്കാരന്‍ ആരോപിച്ചു. നേരത്തെ ഇതേ പരാതിയുമായി ഗിരീഷ് ബാബു പോലീസിനെ സമീപിച്ചിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. ഇതേതുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.സ്വകാര്യ അന്യായമായി കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഒക്ടോബര്‍ 12ന് നല്‍കിയ ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

 • പള്ളിത്തര്‍ക്കം: യാക്കോബായ സഭ മേലധ്യക്ഷന്‍മാര്‍ അമിത് ഷായെ കണ്ടു
 • കണ്ണൂരിലെ സമാധാന യോഗം അടിച്ചു പിരിഞ്ഞു
 • ജീവിക്കാനനുവദിക്കുന്നില്ല; ഡല്‍ഹി എകെജി ഭവന് മുന്നില്‍ കെ.കെ രമയുടെ ധര്‍ണ്ണ
 • ഉറങ്ങി കിടന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ കക്കൂസിലൊഴുക്കി
 • പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പകയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു
 • ആരോഗ്യവകുപ്പിനെ മെഡിസിന്‍, ആയുഷ് എന്ന് രണ്ടായി തിരിക്കും; കരട് ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം
 • പെന്‍ഷന്‍ കിട്ടാതെ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യ സംഭവമൊന്നുമല്ലല്ലോയെന്ന് മന്ത്രി കടകംപള്ളി
 • ഫയല്‍ ഒപ്പിടാന്‍ ചെന്നപ്പോള്‍ മന്ത്രി കൈയില്‍ ചുംബിച്ചു; മുന്‍ മന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി പിആര്‍ഡി ഉദ്യോഗസ്ഥ
 • ഷുഹൈബ് വധം: സിപിഎമ്മിന് കുരുക്കായി റിമാന്‍ഡ് റിപ്പോര്‍ട്ട്
 • സഭ റോമില്‍ സ്ഥലം വാങ്ങിയതിനെച്ചൊല്ലിയും വിവാദം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway