നാട്ടുവാര്‍ത്തകള്‍

അടുത്ത ബോംബുമായി സരിത; മുന്‍ കേന്ദ്രമന്ത്രിയുടെ മകനും പ്രതിയാക്കപ്പെട്ട മുന്‍മന്ത്രിയുടെ മകനും പീഡിപ്പിച്ചു!


തിരുവനന്തപുരം: സോളാറിനു പിന്നാലെ അടുത്ത ബോംബുമായി സരിത നായര്‍ . മുന്‍ കേന്ദ്രമന്ത്രി കൂടിയായ കേരളത്തിലെ സമുന്നത കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് സരിത പുതിയ പരാതിയില്‍ ആരോപിയ്ക്കുന്നത്. രാജ്യസഭയിലെ ഉന്നതനെ പരിചയപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ച ഇയാള്‍ ചൂഷണം ചെയ്തെന്നാണ് പരാതി എന്ന് കേരളാ കൗമുദി റിപ്പോര്‍ട്ട് ചെയ്തു. പിതാവിന്റെ വകുപ്പുമായി ബന്ധപ്പെട്ട വമ്പന്‍ ഇടപാടുകളില്‍ തന്നെ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തതായും പരാതിയില്‍ പറയുന്നു. ഇതിന് പുറമെ ഇപ്പോള്‍ സോളാര്‍ കേസില്‍പ്പെട്ട പ്രമുഖ നേതാവിന്റെ മകനും പിതാവിന്റെ ഒൗദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിച്ചതായി പരാതിയിലുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയിലാണ് സരിത പുതിയ ബോംബ് ഒളിച്ചിരിക്കുന്നത്.
ഇതിനു പുറമേ ഇതേ പരാതിയില്‍ ദേശീയ അന്വേഷണ ഏജന്‍സി തിരയുന്ന കോടീശ്വരനെ സോളാര്‍ പ്രോജക്ടില്‍ മുതല്‍മുടക്കാന്‍ വേണ്ടി പരിചയപ്പെടുത്തി നല്‍കാമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതായും പറയുന്നു. മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യത്തെ തനിയ്ക്ക് പരിചയപ്പെടുത്തിയത് മറ്റൊരു പ്രമുഖ നേതാവാണെന്നും കേന്ദ്രമന്ത്രി ആദായനികുതി പ്രശ്നം പരിഹരിക്കാന്‍ 25ലക്ഷം വാങ്ങുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. എംഎല്‍എ ഹോസ്റ്റലിലും പീഡനം നടന്നതായും ആരോപിയ്ക്കുന്നു. മലബാറില്‍ നിന്നുള്ള മറ്റൊരു കോണ്‍ഗ്രസ് എം.പിയും ലൈംഗിക പീഡനത്തിനിരയാക്കി തുടങ്ങിവ ഉള്‍പ്പെടെ പുകഞ്ഞ് പൊട്ടാന്‍ പാകത്തിലുള്ളവയാണ് പരാതിയിലെ ആരോപണങ്ങള്‍. ഇരുപതിലേറെ പേര്‍ പീഡിപ്പിച്ചതായി പരാതിയില്‍ പേര് സഹിതം പറയുന്നു.


തനിയ്ക്ക് ജൂലൈയില്‍ ലഭിച്ച പരാതി മുഖ്യമന്ത്രി ക്രെെംബ്രാഞ്ചിന് കെെമാറി. തുടര്‍ന്ന് പരാതിക്കാരിയെ വിളിച്ച് മൊഴിയെടുത്ത് ക്രെെംബ്രാഞ്ച് രണ്ടാം യൂണിറ്റ് എഫ്എെആര്‍ ഇട്ടു. ഇതിനു ശേഷം സരിത കൂടുതര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അനുബന്ധമായി മറ്റൊരു പരാതി കൂടി ക്രെെംബ്രാഞ്ചിന് നവംബറില്‍ നല്‍കി. ഇതില്‍ മൊഴി എടുത്തിട്ടില്ല. സരിതയുടെ പരാതിയില്‍ അന്വേഷണം സര്‍ക്കാര്‍ ക്രെെംബ്രാഞ്ചില്‍ നിന്ന് മാറ്റി ഡി.ജി.പി രാജേഷ്ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേകഅന്വേഷണ സംഘത്തിന് കെെമാറുമെന്നാണ് അറിയുന്നത്.


നിര്‍ഭയകേസിനുശേഷമുണ്ടായ ഭേദഗതി പ്രകാരം പീഡനപരാതികളില്‍ ഇരയുടെ മൊഴിരേഖപ്പെടുത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തേ പറ്റൂ. ഇത്തരം കേസുകളില്‍ അറസ്റ്റ് നിര്‍ബന്ധമാണെങ്കിലും ആരോപണത്തിന്റെ സത്യാവസ്ഥ അന്വേഷണഉദ്യോഗസ്ഥന്‍ ഉറപ്പാക്കിയശേഷം മതിയെന്ന് പിന്നീട് സുപ്രീംകോടതിയുടെയും ഹൈക്കോടതികളുടെയും ഉത്തരവുകളുണ്ട്. പ്രത്യേകഅന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പിമാരായ ഇ.എസ്.ബിജിമോന്‍ , എ.ഷാനവാസ് എന്നിവര്‍ സരിതയുടെ മൊഴി രേഖപ്പെടുത്തും. ലൈംഗികപീഡന ആരോപണത്തില്‍ സരിത ഉറച്ചുനിന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. സാഹചര്യതെളിവുകളെയും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളുടെയും സരിതയുടെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാവും വിശദമായ അന്വേഷണം

 • പള്ളിത്തര്‍ക്കം: യാക്കോബായ സഭ മേലധ്യക്ഷന്‍മാര്‍ അമിത് ഷായെ കണ്ടു
 • കണ്ണൂരിലെ സമാധാന യോഗം അടിച്ചു പിരിഞ്ഞു
 • ജീവിക്കാനനുവദിക്കുന്നില്ല; ഡല്‍ഹി എകെജി ഭവന് മുന്നില്‍ കെ.കെ രമയുടെ ധര്‍ണ്ണ
 • ഉറങ്ങി കിടന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ കക്കൂസിലൊഴുക്കി
 • പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പകയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു
 • ആരോഗ്യവകുപ്പിനെ മെഡിസിന്‍, ആയുഷ് എന്ന് രണ്ടായി തിരിക്കും; കരട് ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം
 • പെന്‍ഷന്‍ കിട്ടാതെ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യ സംഭവമൊന്നുമല്ലല്ലോയെന്ന് മന്ത്രി കടകംപള്ളി
 • ഫയല്‍ ഒപ്പിടാന്‍ ചെന്നപ്പോള്‍ മന്ത്രി കൈയില്‍ ചുംബിച്ചു; മുന്‍ മന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി പിആര്‍ഡി ഉദ്യോഗസ്ഥ
 • ഷുഹൈബ് വധം: സിപിഎമ്മിന് കുരുക്കായി റിമാന്‍ഡ് റിപ്പോര്‍ട്ട്
 • സഭ റോമില്‍ സ്ഥലം വാങ്ങിയതിനെച്ചൊല്ലിയും വിവാദം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway