യു.കെ.വാര്‍ത്തകള്‍

റഷ്യയില്‍ എംബിബിഎസിനു ചേര്‍ന്ന 51 മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍


ഹരിപ്പാട്: സ്വകാര്യ ഏജന്‍സിവഴി റഷ്യയിലെ സ്മൊളന്‍സ്ക്ക് സ്റ്റേറ്റ് മെഡിക്കല്‍ യുണിവേഴ്സിറ്റിയില്‍ എംബിബിഎസിനു ചേര്‍ന്ന 51 മലയാളികളടക്കമുള്ള ഇരുന്നൂറോളം കുട്ടികള്‍ പഠനം ഉപേക്ഷിച്ച് . നാട്ടിലേക്ക് മടങ്ങുനൊരുങ്ങുന്നു. 2016 ഒക്ടോബറില്‍ മോസ്ക്കോയ്ക്ക് അടുത്തുള്ള സ്മൊളന്‍സ്ക്കി മെഡിക്കല്‍ കോളേജില്‍ ഒരുവര്‍ഷ പഠനം കഴിഞ്ഞവരാണ് ഏജന്‍സിയുടെ വഞ്ചനയ്ക്കിരയായത് എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.

ന്യൂഡല്‍ഹി 24 ഫെറോസ്ഷാ റോഡിലുള്ള ആര്‍യുഎസ് എഡ്യുക്കേഷന്‍ എന്ന ഏജന്‍സിയാണ് ഇംഗ്ളീഷ് മീഡിയത്തില്‍ ആറുവര്‍ഷപഠനത്തിന് 17 ലക്ഷം രൂപയുടെ പാക്കേജില്‍ കഴിഞ്ഞ ഒക്ടോബറില്‍ കുട്ടികളെ റഷ്യയിലേക്ക് കൊണ്ടുപോയത്. ആറുവര്‍ഷത്തെ എംബിബിഎസ് കോഴ്സിന് 17 ലക്ഷം രൂപ ഫീസില്‍ 11 ലക്ഷം രൂപ ആദ്യംവാങ്ങി.


ആദ്യവര്‍ഷപഠനവും പരീക്ഷയ്ക്ക് ശേഷം കഴിഞ്ഞ ജൂണ്‍ അവസാനം അവധിക്ക് നാട്ടിലെത്തിയ കുട്ടികള്‍ രണ്ടാംവര്‍ഷ പഠനത്തിനായി സെപ്തംബര്‍ ആദ്യം തിരികെ കോളേജിലെത്തിയപ്പോഴാണ് ഏജന്‍സി നടത്തിയ തട്ടിപ്പ് മനസിലായത്. രണ്ടാംവര്‍ഷം പഠനമാധ്യമം റഷ്യന്‍ ഭാഷയാണെന്ന് അറിഞ്ഞതോടെ കുട്ടികള്‍ നാട്ടിലുള്ള രക്ഷിതാക്കളെ വിവരമറിയിച്ചു. അവര്‍ അഡ്മിഷന്‍ നല്‍കിയ പ്രധാന ഏജന്‍സിയിലും സബ് ഏജന്‍സികളിലും പരാതിയുമായി എത്തിയപ്പോള്‍ ഒരുമാസത്തോളം ഒഴിവുകഴിവുകള്‍ പറഞ്ഞ ഏജന്‍സി പിന്നീട് കുട്ടികളെ മറ്റ് യൂണിവേഴ്സിറ്റികളിലേക്ക് മാറ്റാമെന്ന മറുപടിയാണ് നല്‍കിയത്.


റഷ്യയിലേക്ക് പോകുന്നതിനുമുമ്പ് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയില്‍ സ്മൊളന്‍സ്ക്ക് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ പേരില്‍ രജസ്റ്റര്‍ ചെയ്ത കുട്ടികള്‍ മറ്റ് യൂണിവേഴ്സിറ്റികളില്‍ പഠനം തുടര്‍ന്നാല്‍ പഠനശേഷം എംസിഐ നടത്തുന്ന യോഗ്യതാപരീക്ഷയില്‍നിന്നു മാറ്റി നിര്‍ത്തപ്പെടുമെന്നതിനാല്‍ ഭൂരിപക്ഷം രക്ഷിതാക്കളും ഏജന്‍സിയുടെ പുതിയ വാഗ്ദാനം സ്വീകരിക്കാതെ തങ്ങളെ വഞ്ചിച്ച സ്വകാര്യ കണ്‍സള്‍ട്ടന്‍സിക്കെതിരെ വിദേശകാര്യവകുപ്പിലും പൊലീസിലും പരാതി നല്‍കിയിരിക്കുകയാണ്.


ആറുവര്‍ഷത്തെ പഠനത്തിന് ആദ്യവര്‍ഷം ഫീസായി എട്ടുലക്ഷവും കണ്‍സള്‍ട്ടന്‍സി ഫീസായി മൂന്നുലക്ഷവും സര്‍ട്ടിഫിക്കറ്റുകളടെ സാക്ഷ്യപ്പെടുത്തലിനായി 1040 ഡോളറും കുട്ടികളില്‍നിന്നു വാങ്ങിയ ഏജന്‍സി നാമമാത്ര തുകയാണ് യൂണിവേഴ്സിറ്റിയില്‍ അടച്ചത്. റഷ്യന്‍ മീഡിയത്തിലുള്ള പഠനത്തിനു താരതമ്യേന ഫീസ് കുറവും ഇംഗ്ളീഷ് മീഡിയത്തിലുള്ള പഠനത്തിനു കൂടിയ ഫീസും യൂണിവേഴ്സിറ്റിയില്‍ അടയ്ക്കണം. എന്നാല്‍ റഷ്യന്‍ മീഡിയത്തിലെ ഫീസുമാത്രം അടച്ചതിനാല്‍ കുട്ടികള്‍ക്ക് ഇംഗ്ളീഷില്‍ പഠിക്കാനുള്ള അവസരം ഏജന്‍സിയുടെ തട്ടിപ്പിന്റെ ഫലമായി നഷ്ടമാവുകയായിരുന്നു.


തിരുവനന്തപുരത്തെ റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ആര്‍യുഎസ് എഡ്യുക്കേഷന്‍ ഓഫീസില്‍ എത്തിയ രക്ഷിതാക്കള്‍ പ്രശ്നത്തിനുപരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ടെങ്കിലും ചുമതലക്കാര്‍ ഒഴിഞ്ഞുമാറിയതോടെ മലയാളികളായ രക്ഷിതാക്കള്‍ വിദേശപഠനത്തിന്റെ മറവില്‍ നടത്തിയ വഞ്ചനയ്ക്കെതിരെ നടപടിയും കുട്ടികള്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരവും ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ്.

ഇന്ത്യയില്‍നിന്നു സ്മൊളന്‍സ്ക്ക് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലേക്ക് വന്‍തുകവാങ്ങി കുട്ടികളെ കൊണ്ടുപോയ ആര്‍യുഎസ് എഡ്യുക്കേഷന്‍ എന്ന ഏജന്‍സിക്ക് യൂണിവേഴ്സിറ്റിയുമായി മെഡിക്കല്‍ അഡ്മിഷന്‍ സംബന്ധിച്ച് ഒരുകരാറും ഇല്ലാതെയാണ് പ്രവേശനം നടത്തിയിരുന്നതത്രെ.

 • ബിര്‍മിങ്ഹാമില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് നാട്ടില്‍ മരിച്ചു
 • ബ്രക്‌സിറ്റ് ബില്‍ വോട്ടിങ്ങില്‍ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു, 11 ഭരണകക്ഷി അംഗങ്ങള്‍ എതിര്‍ത്തു
 • കൊവന്‍ട്രിയില്‍ നിര്യാതയായ ജെറ്റ്സി യുടെ സംസ്കാര ശുശ്രൂഷകള്‍ ശനിയാഴ്ച
 • കീഴ്വഴക്കം തിരുത്തി രാജ്ഞി: രാജകുടുംബത്തിന്റെ ക്രിസ്മസ് ദിനാഘോഷ ചടങ്ങില്‍ ഹാരിക്കൊപ്പം മേഗനും
 • ബെന്നിമാത്യുവിന് നാളെ മിഡില്‍സ്ബറോയില്‍ അന്ത്യാജ്ഞലി, സംസ്‌കാരശുശ്രൂഷകള്‍ രാവിലെ പത്തിന് ആരംഭിക്കും
 • മാഞ്ചസ്റ്ററിലെ കൂട്ടക്കൊല: വീടിനു തീയിട്ട അക്രമികള്‍ സമീപത്തെ വീട്ടിലിരുന്നു അത് ആസ്വദിച്ചു
 • മഞ്ഞുവീഴ്ചയ്ക്കു ശമനമില്ല; കൊടുംതണുപ്പിനെ വെല്ലുവിളിച്ച് വഴിയിലിറങ്ങിയ 20കാരന്‍ മരിച്ചുവീണു, മുന്നറിയിപ്പുമായി അധികൃതര്‍
 • യുകെയില്‍ പണപ്പെരുപ്പം ആറുവര്‍ഷത്തെ ഉയര്‍ച്ചയില്‍ ; കുടുംബബജറ്റ്‌ താളം തെറ്റും, പലിശ നിരക്ക് ഉയരാന്‍ സാധ്യത
 • ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ വീടിനുള്ളില്‍ 3 കുട്ടികളെ ചുട്ടുകൊന്നു; അമ്മയും, 3 വയസുകാരിയും ജീവന് വേണ്ടി മല്ലിടുന്നു; 5 പേര്‍ പിടിയില്‍
 • കൊടുംശൈത്യം തുടരുന്നു; വിമാനങ്ങള്‍ റദ്ദാക്കി; ലക്ഷക്കണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍ ,സ്‌കൂളുകള്‍ രണ്ടാം ദിവസവും അടച്ചു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway