നാട്ടുവാര്‍ത്തകള്‍

ശബരിമല സ്ത്രീ പ്രവേശനം: തീരുമാനം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: ശബരിമലയില്‍ ഏത് പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് കേസ് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. സ്ത്രീകള്‍ക്കുളള നിയന്ത്രണം ലിംഗ വിവേചനമാണോയെന്ന് പരിശോധിക്കും. ക്ഷേത്രപ്രവേശന നിയമങ്ങളുടെ ഭരണഘടനാ സാധുതയും ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെതാണ് തീരുമാനം.

ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷനാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ നേരത്തേ തന്നെ വിവിധ സന്നദ്ധ സംഘടനകള്‍,ദേവസ്വം ബോര്‍ഡ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവരോട് കോടതി അഭിപ്രായം തേടിയിരുന്നു.

കേസ് ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനമരുതെന്ന ശക്തമായ നിലപാടാണ് സര്‍ക്കാരിന്റേത്. സര്‍ക്കാര്‍ ഈ നിലപാടില്‍ ഉറച്ച് നില്‍ക്കും. കേസിനാവശ്യമായ രേഖകളും വിവരങ്ങളും കോടതിയാവശ്യപ്പെട്ടാല്‍ നല്‍കുമെന്നും അദ്ദേഹം ആലുവയില്‍ പറഞ്ഞു.
ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കാത്തത് ഭരണഘടന ലംഘനമാണെന്ന് കോടതി ഹര്‍ജി പരിഗണിക്കവെ വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. സന്നിധാനത്ത് കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാനാകില്ലെന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇടത് സര്‍ക്കാര്‍ ഈ സത്യവാങ്മൂലം പിന്‍വലിച്ച് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന നിലപാടാണ് കൈക്കൊണ്ടത്‌. ഇതോടെയാണ് ദേവസ്വം ബോര്‍ഡ് ഏത് പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്നതിനെ എതിര്‍ത്ത് കക്ഷി ചേര്‍ന്നത്.

  • പള്ളിത്തര്‍ക്കം: യാക്കോബായ സഭ മേലധ്യക്ഷന്‍മാര്‍ അമിത് ഷായെ കണ്ടു
  • കണ്ണൂരിലെ സമാധാന യോഗം അടിച്ചു പിരിഞ്ഞു
  • ജീവിക്കാനനുവദിക്കുന്നില്ല; ഡല്‍ഹി എകെജി ഭവന് മുന്നില്‍ കെ.കെ രമയുടെ ധര്‍ണ്ണ
  • ഉറങ്ങി കിടന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ കക്കൂസിലൊഴുക്കി
  • പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പകയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു
  • ആരോഗ്യവകുപ്പിനെ മെഡിസിന്‍, ആയുഷ് എന്ന് രണ്ടായി തിരിക്കും; കരട് ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം
  • പെന്‍ഷന്‍ കിട്ടാതെ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യ സംഭവമൊന്നുമല്ലല്ലോയെന്ന് മന്ത്രി കടകംപള്ളി
  • ഫയല്‍ ഒപ്പിടാന്‍ ചെന്നപ്പോള്‍ മന്ത്രി കൈയില്‍ ചുംബിച്ചു; മുന്‍ മന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി പിആര്‍ഡി ഉദ്യോഗസ്ഥ
  • ഷുഹൈബ് വധം: സിപിഎമ്മിന് കുരുക്കായി റിമാന്‍ഡ് റിപ്പോര്‍ട്ട്
  • സഭ റോമില്‍ സ്ഥലം വാങ്ങിയതിനെച്ചൊല്ലിയും വിവാദം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway