യു.കെ.വാര്‍ത്തകള്‍

പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുന്ന ആദ്യ നഗരമായി ഓക്‌സ്‌ഫോര്‍ഡ്

ലണ്ടന്‍ : 'സീറോ എമിഷന്‍ സോണ്‍ ' ലക്ഷ്യമിട്ട് ഓക്‌സ്‌ഫോര്‍ഡ് പെട്രോള്‍, ഡീസല്‍ കാറുകള്‍ നിരോധിക്കുന്നു. ലോകോത്തരമായ ഓക്‌സ്‌ഫോര്‍ഡിലെ ആറ് സ്ട്രീറ്റുകളിലാണ് 2020 മുതല്‍ ടാക്‌സികള്‍, കാറുകള്‍, ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, ബസുകള്‍ എന്നിവ പൂര്‍ണ്ണമായും നിരോധിക്കുക. പിന്നീട് മറ്റ് തെരുവുകളിലേക്ക് വ്യാപിപ്പിച്ച്, 2035-ഓടെ ലോറികള്‍ ഉള്‍പ്പെടെയുള്ളവ സെന്ററില്‍ നിന്നും നിരോധിക്കുകയാണ് ലക്ഷ്യം.

മലിനീകരണം കൂടുതലുള്ള വാഹനങ്ങളെ സിറ്റി സെന്ററുകളില്‍ നിന്നും പൂര്‍ണ്ണമായി നിരോധിക്കുന്നതാണ് പദ്ധതി. ഓക്‌സ്‌ഫോര്‍ഡിലൂടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ നഗരത്തിലെ മലിനമായ വായുവിന് സംഭാവന നല്‍കുകയാണെന്ന് സിറ്റി കൗണ്‍സില്‍ ബോര്‍ഡ് അംഗം ജോണ്‍ ടാനര്‍ അഭിപ്രായപ്പെട്ടു.

ഇതിന് പുറമെ ഇലക്ട്രിക് വാഹനങ്ങള്‍ക്കും, ഇലക്ട്രിക് ടാക്‌സികള്‍ക്കും പാര്‍ക്കിംഗ് ഫീസ് കുറയ്ക്കാനും ഓക്‌സ്‌ഫോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
ലണ്ടനില്‍ 'അള്‍ട്രാ ലോ എമിഷന്‍ സോണുകള്‍' ഉണ്ടാക്കി മലിനീകരണം കൂടുതലുള്ള വാഹനങ്ങളില്‍ നിന്നും ദിവസേന ചാര്‍ജ്ജ് ഈടാക്കാന്‍ ആലോചിക്കുന്നുണ്ട്. 2040 മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
 • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
 • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
 • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
 • വീണ്ടും ദുഃഖവാര്‍ത്ത: ലണ്ടനില്‍ തലയോലപ്പറമ്പ് സ്വദേശി മരണമടഞ്ഞു
 • ബെര്‍മിംഗ്ഹാമിനെ ആശങ്കയിലാഴ്ത്തി തിയേറ്ററില്‍ വന്‍ സ്‌ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു
 • ഈ വാരാന്ത്യം പ്രണവിന്റെ 'ആദി' ക്കൊപ്പം; യുകെയിലെ 75 തിയറ്ററുകളില്‍ റിലീസ്
 • കാര്‍ വിപണിക്ക് 'പണികൊടുത്ത്' പുതിയ ടാക്‌സ് ബാന്‍ഡുകള്‍ ; ഏപ്രില്‍ മുതല്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്ക് ബാധകം
 • എനര്‍ജിബില്ലുകളുടെ വര്‍ധന അടിയന്തരമായി നിയന്ത്രിക്കണമെന്ന് എംപിമാര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway