നാട്ടുവാര്‍ത്തകള്‍

ഗണേഷ് സരിതയെ പീഡിപ്പിച്ചതിന്റെ സിഡിയുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍; അത് പീഡനമല്ലെന്നു സരിത


കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ സരിതാ എസ്. നായരെ പീഡിപ്പിച്ചതിന്റെ തെളിവായി സി.ഡി നല്‍കാമെന്നും കേസ് എടുക്കണമെന്നും സോളാര്‍ കേസിലെ ഒന്നാം പ്രതി ബിജുരാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ റിപ്പോര്‍ട്ടിനോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും പുതിയ അന്വേഷണ സംഘത്തിന് സി.ഡി കൈമാറാന്‍ ഒരുക്കമാണെന്നും ബിജു രാധാകൃഷ്ണന്‍ അഭിഭാഷക മുഖേന കോടതിയെ അറിയിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു. ഭാര്യ രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അങ്ങനെയാണ് പ്രതിയായതെന്നും ബിജു ആരോപിച്ചു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

എന്നാല്‍ പീഡിപ്പിച്ചവരുടെ പട്ടികയില്‍ ഗണേഷ് കുമാര്‍ ഇല്ലെന്നായിരുന്നു സരിതയുടെ പ്രതികരണം. ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ നമ്മുടെ സുഹൃദ് വലയത്തില്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചിരിക്കാം. അതിനെ പീഡനമായി കാണാനാവില്ല എന്നാണ് സരിത പറഞ്ഞത്.

എന്നാല്‍ സോളാറുമായി ബന്ധമില്ലാത്ത സംഭവങ്ങളിലും താന്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് സരിത വ്യക്തമാക്കി. പുതിയ അന്വേഷണസംഘത്തിനു മുന്നില്‍ ഇക്കാര്യം പറയുമെന്നും സരിത പറഞ്ഞു. ഗണേഷ് കുമാര്‍ - സരിത അടുപ്പത്തിന്റെ പേരില്‍ ബിജു മുമ്പ് ഗണേഷിനെ തല്ലിയെന്നു വാര്‍ത്ത വന്നിരുന്നു. കൂടാതെ വിഷയം ഉമ്മന്‍ചാണ്ടിയോടും പറഞ്ഞിരുന്നു.

  • മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി; പ്രണയവിവാഹങ്ങളെ ലൗജിഹാദാക്കരുതെന്ന്
  • നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ആശുപത്രിയിലായിരുന്നെന്നു ദിലീപ് വ്യാജരേഖയുണ്ടാക്കിയതായി പൊലീസ്, അഡ്മിറ്റ് ചെയ്താലും ദിലീപ് വീട്ടില്‍ പോകുമെന്നു ഡോക്ടര്‍
  • പീഡനം ഉള്‍പ്പെടെ പരാതികള്‍ അന്വേഷിച്ചില്ല; തന്നെ പ്രതിയാക്കാന്‍ ഇപ്പോഴും ശ്രമം- സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി
  • നടന്‍ അലന്‍സിയര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ കൊലവിളി; കൊല്ലാനും കത്തിക്കാനും ആഹ്വാനം
  • കേന്ദ്രസര്‍ക്കാര്‍ ക്ഷണിക്കുന്നില്ല; ഇന്ത്യയുടെ അയല്‍പക്കത്തെത്തി മാര്‍പാപ്പ മടങ്ങും
  • വിഐപി പരിഗണനയില്ലാതെ ദിലീപ് ശബരിമലയിലെത്തി മടങ്ങി, ഇനി ക്യാമറയ്ക്കു മുന്നിലേയ്ക്ക്
  • സോളാര്‍ പോരിനിടെ പിണറായിയും ഉമ്മന്‍ ചാണ്ടിയും ഒരേ വേദിയില്‍ ; ജോസ് കെ. മാണിയെ ഒഴിവാക്കി
  • ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് 35കാരി ഇളയ മകളുമായി ഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോയി; കുഞ്ഞിനെ കൊല്ലാന്‍ നോക്കിയ കാമുകന്‍ പിടിയില്‍
  • യുവരാജ് കഞ്ചാവ് വലിക്കും, ലഹരി ഉപയോഗിക്കാന്‍ പഠിപ്പിച്ചു, ഗുരുതര ആരോപണങ്ങളുമായി സഹോദര ഭാര്യ
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും; കേസില്‍ വ‍ഴിത്തിരിവ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway