യു.കെ.വാര്‍ത്തകള്‍

70 മൈല്‍ വേഗതയില്‍ 'ഒഫീലിയ' യുകെയിലേക്ക്, ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

ലണ്ടന്‍ : ഈ വാരാന്ത്യത്തില്‍ 'ഒഫീലിയ' കൊടുങ്കാറ്റ്‌ യുകെയിലേക്ക്. 70 മൈല്‍ വേഗതയില്‍ 'ഒഫീലിയ' അറ്റലാന്റിക്കില്‍ നിന്നും യുകെ തീരത്ത് എത്തും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ യുകെയിലെത്തുന്ന കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നാണ് പ്രവചനം. 1987ല്‍ ഗ്രേറ്റ് സ്റ്റോം ആഞ്ഞടിച്ചതിന്റെ 30-ാം വാര്‍ഷികത്തിലാണ് ഓഫീലിയ എത്തുന്നത്. 18 പേരുടെ മരണത്തിനും 1 ബില്യന്‍ പൗണ്ട് നാശനഷ്ടമുണ്ടാക്കുകയും ചെയ്ത ഗ്രേറ്റ് സ്റ്റോമിന്റെയത്ര നാശനഷ്ടമൊന്നും ഒഫീലിയ ഉണ്ടാക്കില്ലെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.


ശക്തമായ കാറ്റിനും മഴയും ഉണ്ടാവും. വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ദീര്‍ഘദൂര യാത്ര ഒഴിവാക്കണമെന്നും കഴിവതും വീടുകളില്‍ തങ്ങാന്‍ ശ്രമിക്കണമെന്നും കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് കാറ്റ് വീശാന്‍ സാധ്യത. അതേസമയം, കൊടുങ്കാറ്റിനെ ഭയക്കേണ്ട സാഹചര്യമില്ലെന്നും കാറ്റിന്റെ ശക്തി ക്ഷയിച്ചാണ്‌ രാജ്യത്ത് എത്തുന്നതെന്നും പറയുന്നു. കാറ്റിന്റെ സഞ്ചാരപഥം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാമെന്നും കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞു.

 • മേല്‍വസ്ത്രമില്ലാതെ ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയില്‍ യുവതികള്‍
 • യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ വെട്ടിക്കുറയ്ക്കും; മലയാളികള്‍ക്ക് ആശ്വാസമാകും
 • സ്വന്തം വീട് നടക്കാത്ത സ്വപ്‌നമായി; യുകെയിലെ യുവത്വത്തിന്റെ വിധി
 • എന്‍എച്ച്എസിലും ലിംഗ വിവേചനം; വേതനം പുരുഷഡോക്ടര്‍മാര്‍ക്ക് രണ്ടരമടങ്ങ് കൂടുതല്‍
 • വീടില്ലാത്ത വ്യക്തി പാര്‍ലമെന്റ് പടിക്കല്‍ തണുത്ത് വിറച്ച് മരിച്ചു
 • വീണ്ടും ദുഃഖവാര്‍ത്ത: ലണ്ടനില്‍ തലയോലപ്പറമ്പ് സ്വദേശി മരണമടഞ്ഞു
 • ബെര്‍മിംഗ്ഹാമിനെ ആശങ്കയിലാഴ്ത്തി തിയേറ്ററില്‍ വന്‍ സ്‌ഫോടന ശബ്ദം; ആളുകളെ ഒഴിപ്പിച്ചു
 • ഈ വാരാന്ത്യം പ്രണവിന്റെ 'ആദി' ക്കൊപ്പം; യുകെയിലെ 75 തിയറ്ററുകളില്‍ റിലീസ്
 • കാര്‍ വിപണിക്ക് 'പണികൊടുത്ത്' പുതിയ ടാക്‌സ് ബാന്‍ഡുകള്‍ ; ഏപ്രില്‍ മുതല്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്ക് ബാധകം
 • എനര്‍ജിബില്ലുകളുടെ വര്‍ധന അടിയന്തരമായി നിയന്ത്രിക്കണമെന്ന് എംപിമാര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway