സിനിമ

എംപിയായിരുന്നില്ലെങ്കില്‍ ദിലീപിനെ ഇടയ്ക്കിടെ ജയിലില്‍ പോയി കണ്ടേനെയെന്നു ഇന്നസെന്റ്; ഇതാണ് 'അമ്മ'യുടെ മനസിലിരുപ്പ്കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനൊപ്പമാണ് തങ്ങളെന്ന് സിനിമയിലെ പ്രമുഖരെല്ലാം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. താര സംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റും താന്‍ ദിലീപിനൊപ്പമെന്ന് അടിവരയിട്ടു പറയുകയാണ്. സംഘടനയിലെ ഒരംഗത്തിനെതിരെ ക്രൂരവുമായ പീഡനം നടത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു അറസ്റ്റിലായി റിമാന്റിലായിട്ടും ദിലീപിനോടുള്ള കൂറ് വ്യക്തമാക്കുകയാണ് ജനപ്രതിനിധി കൂടിയായ ഇന്നസെന്റ്.


ഇന്നസെന്റ് ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടിരുന്നില്ല. കെപിഎസി ലളിത പോലും ആലുവ സബ് ജയിലില്‍ പോവുകയുണ്ടായി. താന്‍ എന്തുകൊണ്ടാണ് ദിലീപിനെ കാണാന്‍ പോകാതിരുന്നത് എന്ന് ഇന്നസെന്റ് തന്നെ വെളിപ്പെടുത്തുന്നു. വെള്ളിനക്ഷത്രം സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. ദിലീപിനെ ജയിലില്‍ പോയി കാണാതിരുന്നത് താന്‍ എംപി ആയത് കൊണ്ടാണെന്ന് ഇന്നസെന്റ് പറയുന്നു.

താന്‍ കാണാന്‍ പോകുന്നത് കൊണ്ട് ദിലീപിന് ഒരു ദോഷവും വരരുതെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. അമ്മയുടെ പ്രസിഡണ്ട് മാത്രമായിരുന്നുവെങ്കില്‍ താന്‍ ഇടയ്ക്കിടെ ദിലീപിനെ ജയിലില്‍ ചെന്ന് കാണുമായിരുന്നു. ദിലീപിനെ ആരെല്ലാം ജയിലില്‍ പോയി കണ്ടോ, അവര്‍ക്കെല്ലാം അതിനുള്ള അവകാശമുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. സ്വന്തം മകന്‍ കൊലപാതകിയാണെങ്കിലും അച്ഛന്‍ പോയി കാണില്ലേ എന്നും ഇന്നസെന്റ് ചോദിക്കുന്നു.
ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ താന്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടാവാതിരിക്കാനാണ് ജയിലില്‍ പോയി ദിലീപിനെ കാണാതിരുന്നത് എന്നും അത് ദിലീപിന് അറിയാമെന്നും ഇന്നസെന്റ് പറഞ്ഞു.


ആക്രമിക്കപ്പെട്ട നടിയുടെ വിവരങ്ങളും അന്വേഷിച്ചിരുന്നുവെന്ന് ഇന്നസെന്റ് പറയുന്നു. അവര്‍ക്കൊപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയിരുന്നു. നടിയുടെ ഭാവി വരനേയും താന്‍ വിളിച്ച് സംസാരിച്ചിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു.


അതിക്രൂരമായി ആക്രമിക്കപ്പെട്ട നടിയേയും കുറ്റാരോപിതനായ നടനേയും ഒരേ തുലാസില്‍ അളക്കുന്ന വിരോധാഭാസമാണ് അമ്മയും ഇന്നസെന്റും ഇപ്പോഴും നടത്തുന്നത്. അതില്‍ തന്നെ ദിലീപിനെ 'അമ്മ വാരിപ്പുണരുകയാണ്.

നടന്‍ ആരോപണ വിധേയനായതുമുതല്‍ സിനിമയിലെ പ്രമുഖര്‍ അവനൊപ്പമായിരുന്നു. അറസ്റ്റിന് ശേഷം നിലപാട് മാറുമെന്ന് കരുതിയവര്‍ക്കെല്ലാം തെറ്റി. ജയിലിലേക്ക് നടന്മാര്‍ തീര്‍ത്ഥയാത്ര നടത്തി.

ദിലീപ് അറസ്റ്റിലായതിന് ശേഷം നില്‍ക്കക്കള്ളിയില്ലാതെയാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. അതും വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റേയും ചില യുവതാരങ്ങളുടേയും ശക്തമായ നിലപാട് കാരണം. ജയിലിന് അകത്ത് കിടക്കുമ്പോഴും ജാമ്യം നേടി പുറത്ത് ഇറങ്ങിയപ്പോഴും പ്രമുഖരുടെ പിന്തുണയ്ക്ക് കുറവൊന്നും സംഭവിച്ചില്ല.

 • ഹാരി - മേഗന്‍ വിവാഹത്തില്‍ പ്രിയങ്ക ചോപ്രക്കെന്താണ് കാര്യം!
 • സൗബിന്‍ സാഹിര്‍ വിവാഹിതനായി
 • മുടിയിലല്ല കാര്യം; മുടിമുറിച്ച് പുതിയ ഗെറ്റപ്പില്‍ ലെന
 • 'യൂത്തായ' ലാലേട്ടന്റെ ആദ്യ പൊതുപരിപാടി ഇടപ്പള്ളിയില്‍ ; ഞെട്ടിക്കുന്ന മാറ്റമെന്ന് ആരാധകര്‍
 • പുലിമുരുകനെയും ബാഹുബലിയെയും മമ്മൂക്കയുടെ മാസ്റ്റര്‍പീസ് തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്
 • സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി, തല്‍ക്കാലം അറസ്റ്റില്ല
 • അഭ്യൂഹങ്ങള്‍ക്കു വിട: ഭാവന-നവീന്‍ വിവാഹം 22 ന്
 • ആന്റിമാരുടെ ബര്‍ത്ത്‌ഡേ തീയതി പറയാമെങ്കില്‍ കസബ കാണിക്കാമെന്ന് ജോബിയുടെ പരിഹാസം
 • ആരാധകര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ ഒടിയനെ കണ്ട് സാക്ഷാല്‍ രജനികാന്തും ഞെട്ടി
 • പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രം! നടി പാര്‍വതിക്കെതിരെ കസബയുടെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway