സിനിമ

ഇത് ക്രൂരമാണ്.. പൃഥ്വിരാജിനെ ക്രൂശിക്കുന്നതിനെതിരെ പാര്‍വതി

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ഇരയ്‌ക്കൊപ്പം നിന്നുകൊണ്ട് ശക്തമായ നിലപാട് സ്വീകരിച്ച താരമാണ് പൃഥ്വിരാജ്. ആക്രമിക്കപ്പെട്ട നടിയെ ഒരാഴ്ചക്കകം തന്റെ നായികയായി അഭിനയിപ്പിച്ച താരം. ദിലീപിനെ അമ്മ പുറത്താക്കാന്‍ കാരണം തന്നെ പൃഥ്വിയുടെ ധീരമായ നിലപാടായിരുന്നു. ദിലീപിന് ജാമ്യം കിട്ടിക്കഴിഞ്ഞു ഫാന്‍സ്‌ പൃഥ്വിക്കെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു.
പൃഥ്വിരാജ് നായകനായി റോഷ്നി ദിനകര്‍ ഒരുക്കുന്ന മൈ സ്റ്റോറി ഡേറ്റ് സംബന്ധിച്ച പ്രശ്‌നത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചുകഴിച്ചെന്നും ഈ മാസം 18 ാം തിയതി തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും വ്യക്തമാക്കി സംവിധായിക റോഷ്നി ദിനകര്‍ രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിന്റെ ഡേറ്റുമായി ബന്ധപ്പെട്ട് ചെറിയൊരു പ്രതിസന്ധിയുണ്ടായിരുന്നെന്നും എന്നാല്‍ അതെല്ലാം പരിഹരിച്ചുവെന്നുമായിരുന്നു കഴിഞ്ഞ ദിവസം അവര്‍ പ്രതികരിച്ചത്.
എന്നാല്‍ ചിത്രവുമായും പൃഥ്വിരാജുമായും ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്ക് അത് തെളിയിക്കാന്‍ കഴിയുമെന്നും ചിത്രത്തിലെ നായികയായ പാര്‍വതി പ്രതികരിക്കുന്നു.
ഇത് ക്രൂരമാണ്. എന്റെ വ്യക്തിപരമായ തീരുമാനമാണ് ഞാന്‍ പറയുന്നത്. അല്ലാതെ താന്‍ കൂടി അംഗമായ ഏതെങ്കിലും സംഘടനയുടെ ഭാഗത്ത് നിന്നല്ല. പൃഥ്വി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലെന്നത് സത്യമാണ്. എന്നാല്‍ അതിനെ കുറിച്ച് വന്ന റിപ്പോര്‍ട്ടുകളൊന്നും ശരിയല്ല. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അനീതിക്കെതിരെ സംസാരിക്കുന്ന ഞാന്‍ അന്യായമായി ഒരു പുരുഷനെ കുറ്റപ്പെടുത്തുന്നതിനെതിരെയും സംസാരിക്കും.- പാര്‍വതി പറയുന്നു.

ചിത്രവുമായി താരങ്ങള്‍ സഹകരിച്ചില്ലെന്ന വാര്‍ത്തയൊക്കെ തെറ്റാണ്. ചിത്രത്തിന്റെ കാര്യം എപ്പോഴും അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആരും ഡേറ്റിന്റെ കാര്യത്തില്‍ ഒന്നും പറഞ്ഞിരുന്നില്ല. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് ഒരു നോട്ടീസെങ്കിലും തരണമായിരുന്നു.
പൃഥ്വി ഡേറ്റ് നല്‍കിയില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ്. ആരൊക്കെയോ മനപൂര്‍വം ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. അതിന്റെ ഉത്തരവാദിത്തം അവര്‍ തന്നെ ഏറ്റെടുക്കട്ടേ- ഒരു സിനിമാ സൈറ്റിനോട് സംസാരിക്കവേ പാര്‍വതി പറയുന്നു.
ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശങ്കര്‍ രാമകൃഷ്ണന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. നിരവധി സ്വപ്‌നങ്ങളുടെ ഒരു കൂടിച്ചേരലാണ് ഒരു സിനിമ. നമ്മള്‍ ഒരു സിനിമ ഒരുക്കുകയാണെങ്കില്‍ ആ ചിത്രവുമായി ബന്ധപ്പെട്ട് ഒരു ആരോപണത്തിനും നമ്മള്‍തുടക്കം കുറിക്കരുത്. അതാണ് ആദ്യം എല്ലാവരും പാലിക്കേണ്ടത്. ഒരു പ്രത്യേക നടന്റേയും നടിയുടേയോ ഡേറ്റ് മാത്രമല്ല പ്രശ്‌നമായത്. നോട്ട് നിരോധത്തിന് ശേഷമുണ്ടായ സാമ്പത്തിക പ്രശ്‌നവും വിഷയമായിരുന്നു. എന്നാല്‍ ഒരാളുടെ മാത്രം മേല്‍ പ്രശ്‌നം കെട്ടിവെക്കുന്നത് ശരിയല്ല'. – അദ്ദേഹം പറയുന്നു.
ആദ്യ ഷെഡ്യൂളിന് പിന്നാലെയുണ്ടായ സാമ്പത്തികപ്രശ്‌നം തന്നെയാണ് ഡേറ്റ് നീണ്ടുപോകാന്‍ പ്രശ്‌നമായതെന്നും ഡേറ്റിന്റെ കാര്യത്തിലൊക്കെ പൃഥ്വിരാജ് നേരത്തെ വ്യക്തത വരുത്തിയതാണെന്ന് മണിയന്‍പിള്ള രാജുവും പ്രതികരിച്ചു. ചിത്രത്തില്‍ പാര്‍വതിയുടെ അച്ഛനായാണ് മണിയന്‍പിള്ള രാജു വേഷമിടുന്നത്.

 • ഹാരി - മേഗന്‍ വിവാഹത്തില്‍ പ്രിയങ്ക ചോപ്രക്കെന്താണ് കാര്യം!
 • സൗബിന്‍ സാഹിര്‍ വിവാഹിതനായി
 • മുടിയിലല്ല കാര്യം; മുടിമുറിച്ച് പുതിയ ഗെറ്റപ്പില്‍ ലെന
 • 'യൂത്തായ' ലാലേട്ടന്റെ ആദ്യ പൊതുപരിപാടി ഇടപ്പള്ളിയില്‍ ; ഞെട്ടിക്കുന്ന മാറ്റമെന്ന് ആരാധകര്‍
 • പുലിമുരുകനെയും ബാഹുബലിയെയും മമ്മൂക്കയുടെ മാസ്റ്റര്‍പീസ് തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്
 • സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി, തല്‍ക്കാലം അറസ്റ്റില്ല
 • അഭ്യൂഹങ്ങള്‍ക്കു വിട: ഭാവന-നവീന്‍ വിവാഹം 22 ന്
 • ആന്റിമാരുടെ ബര്‍ത്ത്‌ഡേ തീയതി പറയാമെങ്കില്‍ കസബ കാണിക്കാമെന്ന് ജോബിയുടെ പരിഹാസം
 • ആരാധകര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ ഒടിയനെ കണ്ട് സാക്ഷാല്‍ രജനികാന്തും ഞെട്ടി
 • പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രം! നടി പാര്‍വതിക്കെതിരെ കസബയുടെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway